വല്ലാത്തൊരു 'നോട്ടം', പിന്നെ അയാള്‍ എന്റെ കൈയില്‍ കയറിപ്പിടിച്ചു!! അന്നു നടന്നത്, പ്രയാഗ പറയുന്നു..

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: പ്രമുഖ യുവനടി പ്രയാഗ മാര്‍ട്ടിന്‍ സിനിമാ സെറ്റില്‍വച്ച് മേക്കപ്പ്മാനെ തല്ലിയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്ത വന്നിരുന്നു. പിടി കുഞ്ഞുമുഹമ്മദിന്റെ വിശ്വാസപൂര്‍വ്വം മന്‍സൂര്‍ എന്ന സിനിമയുടെ ഷൂട്ടിങിനിടെയായിരുന്നു സംഭവം. എന്നാല്‍ അന്നു താന്‍ ആരെയും തല്ലിയിട്ടില്ലെന്നും കാര്യങ്ങള്‍ ചിലര്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും പ്രയാഗ വ്യക്തമാക്കി.

പോസ്റ്റിട്ടത് കലാസംവിധായകന്‍

സിനിമയുടെ കലാസംവിധായകനായ ഗിരീഷ് മേനോനാണ് പ്രയാഗ മേക്കപ്പമാനെ തല്ലിയെന്നു തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടത്. ഇതു പിന്നീട് വലിയ ചര്‍ച്ചയാവുകയും നടിക്കെതിരേ പലരും പ്രതിഷേധവുമായി രംഗത്തു വരികയും ചെയ്തിരുന്നു.

 പ്രയാഗ പറയുന്നത്

ഗിരീഷ് മേനോന്റെ പോസ്റ്റില്‍ പറയുന്നത് ശുദ്ധ അസംബന്ധമാണ്. മേക്കപ്പ് മാനില്‍ നിന്നും വളരെ മോശം അനുഭവമാണ് തനിക്കു നേരിട്ടതെന്നും പ്രയാഗ പറഞ്ഞു. ഇതാണ് ഗിരീഷ് താന്‍ അയാളെ പരസ്യമായി തല്ലിയെന്ന തരത്തില്‍ ഫേസ്ബുക്കിലൂടെ ചിത്രീകരിച്ചതെന്നും നടി വ്യക്തമാക്കി.

 ഷൂട്ട് ചെയ്തത് പുലര്‍ച്ചെ

തലശേരി ബ്രണ്ണന്‍ കോളേജിന്റെ ലൈബ്രറിയില്‍ വച്ചു പുലര്‍ച്ചെ നാലു മണിയോടെയാണ് ഷൂട്ടിങ് നടന്നത്. കുറച്ച് ഇരുണ്ട നിറത്തിലുള്ള മുഖമായിരുന്നു എനിക്കു വേണ്ടിയിരുന്നത്. സംവിധായകന്‍ ആവശ്യപ്പെട്ടത് അനുസരിച്ച് റഹീം എന്ന മേക്കപ്പ്മാനാണ് അപ്പോള്‍ അവിടേക്കുവന്നത്.

ബഹളം വച്ചു

മേക്കപ്പ് ചെയ്യുന്നതിനിടെ ഇത്രയും മതിയെന്ന് റഹീമിനോടു ഞാന്‍ പറഞ്ഞു. എന്നാല്‍ നീയൊക്കെ ആരാണെന്നായിരുന്നു അയാളുടെ പ്രതികരണമെന്ന് പ്രയാഗ പറഞ്ഞു. അയാള്‍ ബഹളം വച്ചു സംസാരിച്ചതു കേട്ട് സംവിധായകന്‍ പിടി സാര്‍ അദ്ഭുതപ്പെട്ടു.

അമ്മയോട് പറഞ്ഞു

മേക്കപ്പ്മാന്‍ അതൃപ്തി കാട്ടിയെങ്കിലും അതേ മേക്കപ്പോടെ തന്നെ സീന്‍ എടുത്തു. ഇതുകഴിഞ്ഞ് വാഹനത്തില്‍ ഇരിക്കവെ ഞാന്‍ അമ്മയോട് കാര്യം പറഞ്ഞു. തുടര്‍ന്ന് അമ്മ ഇതേക്കുറിച്ച് ചോദിക്കാനായി ഇയാളുടെ മുന്നിലെത്തുകയായിരുന്നു.

തട്ടിക്കയറി

നിങ്ങള്‍ എന്തിനാണ് മകളോട് മോശമായി പെരുമാറിയത് എന്നു മാത്രമേ അമ്മ റഹീമിനോടു ചോദിച്ചുള്ളൂ. മകള്‍ എന്തു പറഞ്ഞാലും കേള്‍ക്കുമോയെന്നു ചോദിച്ച് അയാള്‍ അമ്മയോട് തട്ടിക്കയറുകയായിരുന്നു. ഹിസ്റ്റീരിയ ബാധിച്ചതുപോലെയായിരുന്നു അപ്പോള്‍ അയാളുടെ പെരുമാറ്റം.

അപമാനിച്ചു

മര്യാദയ്ക്ക് സംസാരിക്കണമെന്ന് അയാളോട് ഞാന്‍ ആവശ്യപ്പെട്ടു. എന്റെ നേര്‍ക്ക് കൈ ചൂണ്ടാന്‍ നീ ആയോയെന്നും നീയൊരു പെണ്ണല്ലേയെന്നും പറഞ്ഞ് അയാള്‍ അപമാനിക്കുന്ന തരത്തില്‍ എന്നെ അടിമുടി നോക്കി. ഒരു പെണ്ണാണ് ഞാനെന്നാണ് അപ്പോള്‍ മറുപടി നല്‍കിയത്.

കൈയില്‍പ്പിടിച്ചു

എന്റെ ഈ മറുപടി അയാളെ കൂടുതല്‍ പ്രകോപിതനാക്കി. എന്റെ വലതുകൈ അയാള്‍ പിടിച്ചുതിരിക്കുകയായിരുന്നു. ഇതു കണ്ടു സെറ്റിലെ മറ്റുള്ളവര്‍ ഓടിയെത്തിയാണ് ഇയാളെ പിടിച്ചുമാറ്റിയത്.

പിടി ഉറപ്പ് നല്‍കി

ഈ സംഭവങ്ങള്‍ നടക്കുമ്പോള്‍ സംവിധായകന്‍ പിടിയോ ക്യാമറമാനോ അവിടെയുണ്ടായിരുന്നില്ല. സംഭവത്തെക്കുറിച്ച് ഞാന്‍ അച്ഛനോടു പറഞ്ഞു. ഇക്കാര്യത്തില്‍ തീരുമാനം ആയില്ലെങ്കില്‍ ഷൂട്ടിങില്‍ പങ്കെടുക്കില്ലന്ന് അച്ഛന്‍ പിടിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ പരാതിയില്‍ പരിഹാരമുണ്ടാക്കാമെന്ന് പിടി അച്ഛന് ഉറപ്പ് നല്‍കുകയായിരുന്നു.

അയാള്‍ മാപ്പുപറഞ്ഞു

മോശമായി പെരുമാറിയ മേക്കപ്പ്മാന്‍ റഹീം എന്നോട് മാപ്പു പറഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ തീര്‍ന്നത്. എന്നാല്‍ ഇതിനു ശേഷമാണ് തന്നെ മോശമായി ചിത്രീകരിച്ചുകൊണ്ട് ഗിരീഷ് മേനോന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതെന്ന് പ്രയാഗ വ്യക്തമാക്കി.

പിടിയെ അറിയിച്ചു

പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ശേഷം പിടി സാറിനെ വിളിച്ച് കാര്യം അറിയിച്ചു. അമ്മയുടെ പ്രതിനിധികളുമായി ബന്ധപ്പെട്ട് ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഫെഫ്കയിലെ ആളുകളെ വിളിച്ചും ഇതേക്കുറിച്ച് പരാതി നല്‍കിയതായി പ്രയാഗ പറഞ്ഞു.

പോസ്റ്റ് ഡിലീറ്റ് ചെയ്തു

വൈകീട്ട് അഞ്ചു മണിയായപ്പോള്‍ ഗിരീഷ് തന്റെ പോസ്റ്റ് എഡിറ്റ് ചെയ്തു. ഇതിനിടെ ഷൂട്ടിങിന് എത്തണമെന്നാവശ്യപ്പെട്ട് ലൊക്കേഷനില്‍ നിന്നു വിളി വന്നു. എന്നാല്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യാതെ സഹകരിക്കേണ്ടെന്നാണ് 'അമ്മ'യില്‍ നിന്ന് അറിയിച്ചതെന്ന് ഞാന്‍ വ്യക്തമാക്കി. ആറു മണിയായതോടെ അയാള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തതായും തുടര്‍ന്ന് ഷൂട്ടിങില്‍ പങ്കെടുത്തതായും പ്രയാഗ പറഞ്ഞു.

English summary
actress prayaga martin says the makeupman misbehaved with her on shooting location.
Please Wait while comments are loading...