കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസർകോട് എസ്ടി വിഭാഗത്തിലെ കുട്ടികള്‍ക്കായി 10 കോടി രൂപ ചെലവില്‍ പ്രീമെട്രിക് ഹോസ്റ്റല്‍

Google Oneindia Malayalam News

ഉദുമ: ബേഡഡുക്ക, കുറ്റിക്കോല്‍, ദേലമ്പാടി, പനത്തടി, കള്ളാര്‍ തുടങ്ങിയ മലയോര പഞ്ചായത്തുകളിലായി ആയിരത്തോളം പട്ടികജാതി/പട്ടികവര്‍ഗ സങ്കേതങ്ങളുണ്ട്. ഈ കുടുംബങ്ങളിലെ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനും പഠിക്കാന്‍ സാഹചര്യമില്ലാത്ത കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരം സൃഷ്ടിക്കുന്നതിനുമായി ഈ മേഖലയില്‍ 10-ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് താമസിക്കുന്നതിനായി പ്രീ-മെട്രിക്ക് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നു.

2007 ജൂണ്‍ മാസത്തില്‍ എസ്.ടി വിഭാഗത്തിലെ ആണ്‍ കുട്ടികള്‍ക്കായി കുറ്റിക്കോലില്‍ പ്രീ-മെട്രിക്ക് ഹോസ്റ്റല്‍ ആരംഭിച്ചിരുന്നു. വാടക കെട്ടിടത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 10-ാം ക്ലാസ് വരെയുള്ള എസ്.ടി പെണ്‍ കുട്ടികള്‍ക്ക് കുണ്ടംകുഴിയില്‍ ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിന് സ്ഥലം അനുവദിച്ചിട്ട് ഏഴു വര്‍ഷമായി.

children-

സൗകര്യമുള്ള വാടക കെട്ടിടം ലഭിക്കാത്തതിനാല്‍ ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ഈ രണ്ട് പ്രീ-മെട്രിക്ക് ഹോസ്റ്റലുകള്‍ക്കും കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 10 കോടി രൂപ അനുവദിക്കുകയും (ഓരോന്നിനും 5 കോടി രൂപ വീതം) ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തതായി കെ. കുഞ്ഞിരാമന്‍ എം.എല്‍. എ അറിയിച്ചു. എസ്.ടി ആണ്‍കുട്ടികള്‍ക്കായി കുറ്റിക്കോല്‍ ഫയര്‍ സ്റ്റേഷനടുത്തും എസ്.ടി പെണ്‍കുട്ടികള്‍ക്കായി കുണ്ടംകുഴി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിനോട് ചേര്‍ന്നുമാണ് പ്രീ-മെട്രിക്ക് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നത്. ഇതിന് രണ്ടിനും റവന്യൂ വകുപ്പ് ഭൂമി നല്‍കിയിട്ടുണ്ട്.

രണ്ട് ഹോസ്റ്റലുകളിലും 100 കുട്ടികള്‍ക്ക് വീതം താമസിക്കാനുള്ള 3 നിലകളുള്ള കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. ഇതില്‍ ഡോര്‍മെറ്ററി, സ്റ്റഡിറൂം, റക്രിയേഷന്‍ ഹാള്‍, സിക്ക് റൂം, സ്റ്റാഫ് റൂം, മഴ വെള്ള സംഭരണി, ചുറ്റുമതില്‍, സെക്യൂരിറ്റി ക്യാബിന്‍ എന്നിവ ഈ കെട്ടിടത്തിലുണ്ടാകും. എസ്സി/എസ്ടി വിഭാഗത്തിലെ കുട്ടികള്‍ക്ക് പുറമെ ജനറല്‍ വിഭാഗത്തിലെ 15 ശതമാനം കുട്ടികള്‍ക്കും ഈ ഹോസ്റ്റലുകളില്‍ അഡ്മിഷന്‍ ലഭിക്കും.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ ഈ കെട്ടിടങ്ങളുടെ പ്രവര്‍ത്തി തുടങ്ങാനുള്ള നടപടിയായിട്ടുണ്ടെന്നും എംഎല്‍. പറഞ്ഞു

English summary
pre metric hostel for sc st students in kasarkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X