റൂബെല്ല വാക്‌സിന്‍ നല്ലതിന്, മുസ്ലീം പള്ളികളില്‍ ഖത്തീബുമാരുടെ ആഹ്വാനം! ഇനിയാരും മുഖംതിരിക്കില്ല...

  • Written By:
Subscribe to Oneindia Malayalam

കോഴിക്കോട്: റൂബെല്ല വാക്‌സിന്‍ പ്രതിരോധ കുത്തിവെയ്പിന് പള്ളിക്കമ്മിറ്റികളുടെ പിന്തുണ തേടി ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മുസ്ലീം പള്ളികളില്‍ ജുമുഅ പ്രാര്‍ത്ഥനയ്ക്കിടെ ഖത്തീബുമാര്‍ കുത്തിവെയ്‌പെടുക്കാന്‍ ആഹ്വാനം നല്‍കി. മീസില്‍സ് റൂബെല്ല(എംആര്‍) വാക്‌സിനെതിരെ പ്രചരണം വ്യാപകമായതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് പള്ളിക്കമ്മിറ്റികളുടെ സഹായം തേടിയത്.

ആരും പീഡിപ്പിച്ചിട്ടില്ലെന്ന് സരിത എസ് നായര്‍! സോളാര്‍ കേസില്‍ പുതിയ ട്വിസ്റ്റ്....

ഷൈന മോളെ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്! തിങ്കളാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കണം...

വെള്ളിയാഴ്ച ജുമുഅ നമസ്‌ക്കാരത്തോട് അനുബന്ധിച്ചുള്ള പ്രാര്‍ത്ഥനയ്ക്കിടെ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെയ്പ് എടുക്കേണ്ടതിനെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കാനാണ് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടത്. ഇപ്രകാരം മലപ്പുറം, കോഴിക്കോട് ജില്ലകളിലെ മിക്ക പള്ളികളിലും എംആര്‍ വാക്‌സിന്റെ പ്രാധാന്യത്തെക്കുറിച്ച് ഖത്തീബുമാര്‍ വിശദീകരണം നല്‍കി. കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെയ്പ് എടുക്കണമെന്നും ഖത്തീബുമാര്‍ നിര്‍ദേശിച്ചു. പ്രതിരോധ കുത്തിവെയ്പില്‍ ഏറ്റവും പിന്നിലുള്ള ജില്ലകളാണ് കോഴിക്കോടും മലപ്പുറവും. പ്രതിരോധ കുത്തിവെയ്പിനെതിരെ ഒരു വിഭാഗം വ്യാജ പ്രചരണം അഴിച്ചുവിടുന്നതാണ് മുസ്ലീം സമുദായത്തിനിടയില്‍ കുത്തിവെയ്പ് എടുക്കുന്നവരുടെ എണ്ണം കുറയാന്‍ കാരണം.

ഖത്തീബുമാര്‍....

ഖത്തീബുമാര്‍....

മുസ്ലീം സമുദായം പ്രതിരോധ കുത്തിവെയ്പിനോട് മുഖം തിരിഞ്ഞുനില്‍ക്കുന്നുവെന്ന ആക്ഷേപത്തിനിടെയാണ് പള്ളിക്കമ്മിറ്റികളുമായി ചേര്‍ന്ന് ആരോഗ്യവകുപ്പ് ബോധവല്‍ക്കരണ പരിപാടികള്‍ ആസൂത്രണം ചെയ്തത്. ഇതിന്റെ ഭാഗമായാണ് പ്രതിരോധ കുത്തിവെയ്പിനെക്കുറിച്ച് വെള്ളിയാഴ്ച ജുമുഅ പ്രാര്‍ത്ഥനയ്ക്കിടെ ബോധവല്‍ക്കരണം നല്‍കാന്‍ ഖത്തീബുമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ മിക്ക മുസ്ലീം പള്ളികളിലും പ്രതിരോധ കുത്തിവെയ്പിന്റെ ആവശ്യകതയെക്കുറിച്ച് ഖത്തീബുമാര്‍ സംസാരിച്ചു.

കുത്തിവെയ്പ് എടുക്കണം...

കുത്തിവെയ്പ് എടുക്കണം...

അഞ്ചാം പനി പോലുള്ള മാരക രോഗങ്ങള്‍ സമൂഹത്തില്‍ നിന്ന് ഇല്ലായ്മ ചെയ്യാനാണ് പ്രതിരോധ കുത്തിവെയ്‌പെന്ന് ഖത്തീബുമാര്‍ പ്രസംഗത്തിനിടെ സൂചിപ്പിച്ചു. എല്ലാവരും കുട്ടികള്‍ക്ക് റൂബെല്ല വാക്‌സിന്‍ പ്രതിരോധ കുത്തിവെയ്‌പെടുക്കണമെന്നും, ഇതുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങള്‍ നടത്തരുതെന്നും ഖത്തീബുമാര്‍ നിര്‍ദേശം നല്‍കി. ഖത്തീബുമാരുടെ ആഹ്വാനത്തോടെ മുസ്ലീം സമുദായത്തിനിടയിലെ തെറ്റിദ്ധാരണ മാറ്റാന്‍ കഴിയുമെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രതീക്ഷ.

കുറവ്...

കുറവ്...

സംസ്ഥാനത്ത് ഏറ്റവും കുറവ് പേര്‍ പ്രതിരോധ കുത്തിവെയ്‌പെടുത്തത് കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ്. ഈ ജില്ലകളില്‍ റൂബെല്ല വാക്‌സിനെതിരെ വ്യാജ പ്രചരണങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ട്. മലപ്പുറം ജില്ലയില്‍ കുത്തിവെയ്പ് എടുത്തവരുടെ എണ്ണം 50 ശതമാനത്തിനും താഴെയാണ്. മുസ്ലീം സമുദായത്തിനിടയില്‍ പ്രതിരോധ കുത്തിവെയ്പിനെതിരെ വ്യാജ പ്രചരണം നടക്കുന്നുണ്ട്. ഇക്കാരണത്താലാണ് പലരും കുത്തിവെയ്‌പെടുക്കാന്‍ മടിക്കുന്നത്.

തടസപ്പെടുത്തി...

തടസപ്പെടുത്തി...

കോഴിക്കോട്ടെ ഒരു ഹൈസ്‌കൂളില്‍ ആരോഗ്യവകുപ്പ് സംഘടിപ്പിച്ച പ്രതിരോധ കുത്തിവെയ്പ് ക്യാമ്പയിന്‍ ഒരു വിഭാഗം രക്ഷിതാക്കള്‍ തടസപ്പെടുത്തുകയും ചെയ്തു. ഇസ്രായേലില്‍ നിന്നുള്ള മരുന്നാണ് കുട്ടികള്‍ക്ക് നല്‍കുന്നതെന്നും, കുത്തിവെയ്പ് എടുത്താല്‍ ഭാവിയില്‍ കുട്ടികളുണ്ടാകില്ലെന്നുമാണ് റൂബെല്ല വാക്‌സിനെതിരായ വ്യാജ പ്രചരണം. കുത്തിവെയ്‌പെടുത്താല്‍ കുട്ടികള്‍ക്ക് ഓട്ടിസം ബാധിക്കുമെന്നും ചിലര്‍ പ്രചരിക്കുന്നുണ്ട്.

അടുത്തുനിര്‍ത്താന്‍...

അടുത്തുനിര്‍ത്താന്‍...

മുസ്ലീം സമുദായത്തിലെ വിവിധ സംഘടനകളുമായി ചേര്‍ന്ന് ഇത്തരം വ്യാജ പ്രചരണങ്ങളെ നേരിടാനാണ് ആരോഗ്യവകുപ്പ് തീരുമാനമെടുത്തിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തോട് അനുകൂലമായാണ് മുസ്ലീം സംഘടനകളും പ്രതികരിച്ചത്. വിവിധ സമുദായ നേതാക്കളുടെ വീഡിയോ ദൃശ്യങ്ങളും ആരോഗ്യവകുപ്പിന്റെ ബോധവല്‍ക്കരണ പരിപാടികള്‍ക്കായി ഉപയോഗിക്കുന്നുണ്ട്.

English summary
pro campaign for rubella vaccine conducted in mosques.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്