ഘോഷയാത്ര: കുട്ടികളെ പങ്കെടുപ്പിക്കാന്‍ പുതിയ നിര്‍ദ്ദേശങ്ങളുമായി ബാലാവകാശ സംരക്ഷണ കമ്മീഷന്‍

  • Posted By: Desk
Subscribe to Oneindia Malayalam

ഇടുക്കി: 18 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെ മതപരവും രാഷ്ട്രീയപരവുമായ പലവിധ ഘോഷയാത്രകളിലും പങ്കെടുപ്പിക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവായി. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി മാത്രമേ കുട്ടികളെ ഘോഷയാത്രയില്‍ പങ്കെടുപ്പിക്കാനാകൂ.ഇത് പാലിച്ചില്ലെങ്കില്‍ നടപടി എടുക്കുമെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ അറിയിച്ചു.

procession

കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഘോഷയാത്രകള്‍ അവരുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള ബാലാവകാശങ്ങളെ ലംഘിച്ചുകൊണ്ടാകരുത്, ഘോഷയാത്രകളിലും മറ്റും കുട്ടികളെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കരുത്,കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുള്ള ഘോഷയാത്രകള്‍ ഒരു കാരണവശാലും മൂന്ന് മണിക്കൂറില്‍ കൂടുവാന്‍ പാടില്ല,സ്‌കൂള്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 9.30നും വൈകിട്ട്് 4.30നും ഇടയിലുള്ള സമയത്ത് കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഘോഷയാത്രകളും മറ്റും ഒഴിവാക്കണം, അവധി ദിവസങ്ങളില്‍ രാവിലെ 10നും വൈകിട്ട് മൂന്നിനും ഇടയില്‍ കട്ടിികളെ നിര്‍ബന്ധപൂര്‍വ്വം ഘോഷയാത്രകളില്‍ പങ്കെടുപ്പിക്കരുത് , ഘോഷയാത്രകളില്‍ കുട്ടികള്‍ക്ക് നല്‍കുന്ന പാനീയങ്ങളും മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളും ഗുണമേന്‍മ ഉള്ളതായിരിക്കണം.

ഘോഷയാത്രകളില്‍ കുട്ടികളുടെ സുരക്ഷ സംഘാടകര്‍ ഉറപ്പു വരുത്തേണ്ടതും അടിയന്തര വൈദ്യസഹായത്തിനായി ആംബുലന്‍സ് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ നടത്തേണ്ടതുമാണ്,കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഘോഷയാത്രകള്‍ക്ക് ജില്ലാകലക്ടറുടെ മുന്‍കൂര്‍ അനുമതിയോടൊപ്പം ജില്ലാ പോലീസ് മേധാവിയുടെയും മുന്‍കൂര്‍ അനുമതിയും വാങ്ങണം, പൊതുനിരത്തിലൂടെയുള്ള കുട്ടികളുടെ ഘോഷയാത്രകള്‍ സാധാരണക്കാരന്റെ സഞ്ചാരസ്വാതന്ത്ര്യം ഹനിച്ചുകൊണ്ടാവരുത് എന്ന കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശം സംഘാടകര്‍ കര്‍ശനമായി പാലിക്കണം എ്ന്നി ആവശ്യങ്ങളാണ് സംസ്ഥാന ബാലാവകാശ സംരക്ഷ മിഷന്‍ മുന്നോട്ട് വെച്ചിട്ടുള്ളത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
procession; children participation will have strict control says

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്