ദിലീപിനെ പിന്തുണച്ചവർ പിറകോട്ട് പോയതിന് കാരണം.... സൂപ്പർ താരങ്ങൾ? എല്ലാം സ്വാർത്ഥർ!!

  • By: Akshay
Subscribe to Oneindia Malayalam

കൊച്ചി: നടിയെ അക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിനെ പിന്തുണച്ചവർ പിന്നീട് പിറകോട്ട് പോകാൻ കാരണം സൂപ്പർ താരങ്ങളാകാമെന്ന് നിർമ്മതാവ് മമ്മി സെഞ്ച്വുറി. ഞങ്ങളുടെയൊക്ക ഡേറ്റ് വേണമെങ്കില്‍ മിണ്ടാതിരിക്കൂ എന്ന് സൂപ്പർ താരങ്ങൾ വിളിച്ചു പറഞ്ഞതുകൊണ്ടായിരിക്കാം അവർ പിറകോട്ട് പോയതെന്ന് അദ്ദേഹം പറഞ്ഞു.

അങ്ങിനെ പിറകോട്ട് പോയവർ സ്വാർത്ഥ താത്പര്യക്കാരാണെന്നും മമ്മി സെഞ്ച്വുറി പറഞ്ഞു. സത്യസന്ധമായി ചിന്തിക്കുന്ന ഒരാളും അങ്ങിനെ പുറകോട്ട് പോകില്ല. അദ്ദേഹം കുറ്റവാളിയല്ലെങ്കിൽ ഒരിക്കലും ശിക്ഷിക്കപ്പെടരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങൾ. ദിലീപ് ശിക്ഷിക്കപ്പെടണമെങ്കില്‍ അയാള്‍ കുറ്റവാളിയാകണം. കുറ്റവാളിയാകുമ്പോള്‍ മാത്രം ശിക്ഷിക്കപ്പെടട്ടേ എന്നുമാത്രമാണ് ഞങ്ങള്‍ പറയുന്നതെന്നും മമ്മി സെഞ്ച്വുറി ഒരു ചാനൽ ചർച്ചയ്ക്കിടയിൽ പറഞ്ഞു.

ആർക്കും മിണ്ടാട്ടമില്ല

ആർക്കും മിണ്ടാട്ടമില്ല

സമൂഹമാധ്യമങ്ങളില്‍ ചെറിയ ചെറിയ കാര്യങ്ങളില്‍ പോലും പ്രതികരിക്കുന്ന സിനിമാ രംഗത്തെ പലപ്രമുഖര്‍ക്കും ഇപ്പോള്‍ മിണ്ടാട്ടമില്ലെന്നും അദ്ദേഹം ആരോപിച്ചു.

അന്വേഷണം മറ്റ് പലരിലേക്കും

അന്വേഷണം മറ്റ് പലരിലേക്കും

സിനിമയില്‍ പള്‍സര്‍ സുനി എന്ന ക്രിമിനല്‍ ഇതിനും മുമ്പും ഇതിന് സമാനമായ നിരവധി ക്വട്ടേഷനുകള്‍ ഏറ്റെടുത്തിട്ടുണ്ട്. അന്നെല്ലാം അവരെ കൊണ്ടുനടന്നവരിലേക്കും അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ട്.

പലരും മിണ്ടിയില്ല

പലരും മിണ്ടിയില്ല

നടി ആക്രമിക്കപ്പെട്ടിട്ടുപോലും പല സിനിമക്കാരും മിണ്ടിയിട്ടില്ലെന്നും നിർമ്മാതാവ് മമ്മി സെഞ്ച്വുറി പറഞ്ഞു.

പലപ്പോഴും പൾസർ സുനിയെ സംരക്ഷിച്ചു

പലപ്പോഴും പൾസർ സുനിയെ സംരക്ഷിച്ചു

സുനില്‍കുമാര്‍ ഒരുപാട് കേസുകളില്‍പ്പെട്ടിട്ടും അവരെ സംരക്ഷിക്കുന്ന നിലപാടുകളാണ് പല പ്രമുഖരും അന്ന് കൈക്കൊണ്ടതെന്നും മമ്മി സെഞ്ച്വുറി പറഞ്ഞു.

തെളിവുകളില്ല

തെളിവുകളില്ല

സമൂഹമാധ്യമങ്ങളിലൂടെ ദിലീപിന് അനുകൂല റിപ്പോര്‍ട്ടുകള്‍ വരുന്നത് പൊലീസ് അദ്ദേഹം കുറ്റവാളിയാണെന്ന് കണ്ടെത്താത് കൊണ്ടാണെന്നും തെളിവുകള്‍ ഉണ്ടെന്ന് മാത്രം പറയുന്നത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ പിആർ ഏജൻസി

ബിജെപിയുടെ പിആർ ഏജൻസി

അതേസമയം നടൻ ദിലീപിനായി സാമൂഹിക മാധ്യമങ്ങലിൽ ലപ്രചരണം നടത്തുന്നത് തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ പ്രചാരണ ചുമതല വഹിക്കുന്ന പിആർ ഏജൻസിയാണെന്ന് റിപ്പോർട്ടുകളുണ്ട്.

നിയമോപദേശം തേടി

നിയമോപദേശം തേടി

ദിലീപിന് വേണ്ടി പ്രവർത്തിക്കുന്ന പിആർ ഏജൻസിക്കെതിരെ നിടമനടപടികൾ സ്വീകരിക്കാനാകുമോ എന്ന് പോലീസ് നിയമോപദേശം തേടിയിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

English summary
Producer Mummy Century's comments about Dileep arrest
Please Wait while comments are loading...