പിടി ഉഷയ്ക്ക് അസൂയയോ, കുശുമ്പോ? ടിന്റു ആയിരുന്നെങ്കിലോ?; ചിത്രയെ ഒഴിവാക്കിയതെന്തിന്?

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: താന്‍ പരിശീലിപ്പിക്കുന്ന അത്‌ലറ്റുകള്‍ക്കുവേണ്ടി ശക്തമായി വാദിക്കുകയും മറ്റ് താരങ്ങളെ അവഗണിക്കുകയും പിന്നോട്ടു വലിക്കുകയും ചെയ്യുകയാണോ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച അത്‌ലറ്റുകളില്‍ ഒരാളായ പിടി ഉഷ. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും കേരളത്തിന്റെ അഭിമാനമായ പിയു ചിത്രയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് ഇത് സാധൂകരിക്കുന്നതാണ്.

ചിത്രയെ ഒഴിവാക്കിയത് വിവാദമായപ്പോള്‍ ഇതില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നായിരുന്നു ഉഷയുടെ നിലപാട്. ചിത്രയ്ക്കുവേണ്ടി വാദിക്കുന്നവരെ വിമര്‍ശിക്കുകയും ചെയ്തു. എന്നാല്‍, ചിത്രയെ ഒഴിവാക്കിയതില്‍ പി.ടി. ഉഷയ്ക്ക് പങ്കുണ്ടെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ രണ്‍ധാവ അറിയിച്ചതോടെ സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുകയാണ്.

pt-usha

ലോകത്തെ വമ്പന്‍ താരങ്ങള്‍ അണിനരക്കുന്ന വേദിയില്‍ മത്സരിച്ചാല്‍ ചിത്രയ്ക്ക് ലഭിക്കുന്ന മത്സര പരിചയം അറിയാത്തവരല്ല ഉഷയും കൂട്ടരും. എന്നാല്‍ ചിത്രയ്ക്ക് യാതൊരു പരിഗണനയും നല്‍കാതെ തള്ളിയതോടെ ഉഷയുടെ പെരുന്തച്ചന്‍ കോപ്ലക്‌സാണ് പുറത്തുവന്നതെന്നാണ് ആരോപണം. സ്ഥിരതയില്ലാത്ത പ്രകടനമാണ് ചിത്രയുടെ ഭാഗത്തുനിന്നുണ്ടാകുന്നത് എന്ന നിരീക്ഷണം ഉഷ ശരിവെക്കുകയായിരുന്നു.

താന്‍ പരിശീലിപ്പിക്കുന്ന ടിന്റു ലൂക്കയായിരുന്നെങ്കില്‍ ഉഷ ശക്തമായി വാദിക്കുമായിരുന്നു. നേരത്തെ പല വേദികളിലും തന്റെ കുട്ടികള്‍ക്കുവേണ്ടി ഉഷ രംഗത്തെത്തിയിട്ടുണ്ട്. പി.ടി. ഉഷയ്‌ക്കെതിരെ കേരള അത്‌ലറ്റിക് അസോസിയേഷനും രംഗത്തെത്തിയതോടെ ഉഷയ്‌ക്കെതിരായ വിമര്‍ശനങ്ങളും വര്‍ദ്ധിക്കുകയാണ്. ചിത്രയെ ഉള്‍പ്പെടുത്താന്‍ മടിച്ച ഉഷ കൊടിയ വഞ്ചനയാണ് കേരളത്തിലെ ജനങ്ങളോട് കാട്ടിയിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.

Kodiyeri Balakrishnan's House Targetted


English summary
PT Usha behind chithra exit form indian team
Please Wait while comments are loading...