കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുത്തന്‍വേലിക്കര സ്റ്റേഷന്‍ക്കടവു പാലം പണി പൂര്‍ത്തിയായി; ഉദ്ഘാടനം അടുത്ത മാസം

  • By Desk
Google Oneindia Malayalam News

പറവൂര്‍: പുത്തന്‍വേലിക്കര സ്റ്റേഷന്‍ക്കടവു - വിപി തുരുത്ത് പാലം പണി പൂര്‍ത്തിയാവുന്നു. അവസാനവട്ട മിനുക്കുപണികള്‍ നടക്കുന്നു. വി പി തുരുത്ത് ഭാഗത്തെ അപ്രോച്ച് റോഡിന്റെ പണി ഒരാഴ്ച കൂടി കഴിഞ്ഞാല്‍ തീരും. അതോടെ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാനാവും.

പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു വലിയ സ്വപ്നം പൂവണിയുന്നതിന്റെ ആഹ്ലാദത്തിലാണ് പുത്തന്‍വേലിക്കര പഞ്ചായത്തിലെയും വിപി തുരുത്തിലെയും ജനങ്ങള്‍. ജൂണ്‍ ആദ്യവാരം പാലത്തിന്റെ ഉദ്ഘാടനത്തെ സ്വാഗതം ചെയ്യാന്‍ ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണവര്‍. ഒട്ടേറെ കുന്നുകളും നെല്‍വയലുകളും നിറഞ്ഞ കാര്‍ഷിക ഗ്രാമമാണ് പുത്തന്‍വേലിക്കര. എറണാകുളം തൃശൂര്‍ ജില്ലകളുടെ അതിര്‍ത്തിയില്‍ ചാലക്കുടിപ്പുഴയുടെയും പെരിയാറിന്റെയും കൊടുങ്ങല്ലൂര്‍ കായലിന്റെയും തീരത്തായി എറണാകുളം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പുത്തന്‍വേലിക്കരക്കാര്‍ക്ക് പുറത്തേക്കുള്ള റോഡ് ഗതാഗത മാര്‍ഗ്ഗം തുറന്നു കിട്ടിയിട്ടു കാലമേറെയായില്ല. പക്ഷെ അഞ്ചു കിലോമീറ്റര്‍ ദൂരമാത്രമുള്ള താലൂക്ക് ആസ്ഥാനമായ പറവൂര്‍ക്ക് പോകാന്‍ ഇപ്പോഴു14 കി.മീറ്റര്‍ ചുറ്റിവളയണം. വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫിസുകളൂം ആശുപത്രികളും കോടതിയുമൊക്കെ പറവൂരിലും പരിസരങ്ങളിലുമായതിനാല്‍ ആയിരങ്ങളാണ് നിത്യേന പറവൂരിലേക്കു വരുന്നതും പോകുന്നതും.

bridge

പാലം തുറക്കുന്നതോടെ പറവൂര്‍ പുത്തന്‍വേലിക്കര യാത്ര ദൂരം അഞ്ചു കി.മീറ്ററായി കുറയും. ചാലക്കുടിയേയും പറവൂരിനെയും തമ്മില്‍ ബന്ധിപ്പിയ്ക്കുന്ന എളുപ്പ വഴി കൂടി പാലം ഉദ്ഘാടനത്തോടെ തുറന്നു കിട്ടും. വിനോദ സഞ്ചാര കേന്ദ്രമായ അതിരപ്പിള്ളിയെ വിനോദ സഞ്ചാരികള്‍ ഏറെ ഇഷ്ടപ്പെടുത്തമുസ്ലരീ സു പട്ടണക്കാഴ്ചകളും കോട്ടയില്‍ കോവിലകവും, പാല്ല്യം കൊട്ടാരവും ചെറായി ബീച്ചുമൊക്കെ എളുപ്പത്തില്‍ ബന്ധിപ്പിയ്ക്കുന്ന സംസ്ഥാന പാതയാകം ഈ വഴി. ചേന്ദമംഗലം, പുത്തന്‍വേലിക്കര പഞ്ചായത്തുകളില്‍ വന്‍ വികസന പദ്ധതികളാണ് ഈ പാലം തുറക്കുന്നതോടെ വരാന്‍ പോകുന്നത്.

അര കി.മീറ്റര്‍ നീളമുള്ളപാലത്തിന് ഇരു ഭാഗത്തും ഒന്നര മീറ്റര്‍ വീതിയിലുള്ള ഫുടുപാത്തടക്കം മൊത്തം പത്തു മീറ്റര്‍ വീതിയുണ്ട്. 2011 ലാണ് പാലം പണി തുടങ്ങിയത്. പല പ്രതിസന്ധികളിലൂടെ കടന്നുപോയ പാലം പണി 2014ല്‍ കോണ്‍ട്രാക്റ്റര്‍ പണി ഉപേക്ഷിച്ചതോടെ സ്തംഭനത്തിലായി. പണി പുനരാരംഭിയ്ക്കാന്‍ പല രീതിയിലുള്ള സമരങ്ങള്‍ നടന്നു. അന്നത്തെ എസ്റ്റിമേറ്റ് പ്രകാരം പണി ഏറ്റെടുക്കാന്‍ ആരും തയ്യാറായിരുന്നില്ല. അവസാനം എസ്റ്റിമേറ്റ് പുതുക്കിയതിനു ശേഷം 2016 ലാണ് കളമശ്ശേരിയിലെ സെഗ്യൂറോ ഫൗണ്ടേഷന്‍ പണി ഏറ്റെടുത്തത്. കിറ്റ്‌ക്കോയാണ് പാലം ഡിസൈന്‍ ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ പാലം പണ തീരേണ്ടതായിരുന്നു. വിപി തുരുത്ത് ഭാഗത്തെ സ്ഥലം കിട്ടാന്‍ വൈകിയത് മൂലമാണ് പണി വൈകിയത്. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നതിനാലാണ് മേയ് മാസത്തില്‍ പാലത്തിന്റെ ഉദ്ഘാടനം നടത്താന്‍ കഴിയാതെ പോയത്.

പാലം തുറക്കുന്നതോടെ പുതിയ പ്രശ്‌നങ്ങളും ഉയര്‍ന്നു വരും.വി പി തുരുത്ത് ചേന്ദമംഗലം പാലമാണ് വലിയ വെല്ലുവിളി. വീതി കുറഞ്ഞ ഈ പാലത്തിന് സമാന്തരമായി പുതിയ പാലം നിര്‍മ്മിയെ പറ്റൂ. അത് വരെ ഇരുഭാഗത്തും സിഗ്‌നല്‍ സ്ഥാപിച്ചുഗതാഗതം നിയന്ത്രിയ്‌ക്കേണ്ടതായി വരും. വി പി തുരുത്തിലും പുത്തന്‍വേലിക്കരയിലും പല ഭാഗത്തും റോഡിന് വേണ്ടത്ര വീതിയില്ലാത്തതും പ്രശ്‌നമാകും.

പാലം ഉദ്ഘാടന ചെയ്യുന്നതോടെ ബസ്സ് സര്‍വ്വീസു തുടങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ ജനങ്ങള്‍ ദുരിതത്തിലാവും. ഉദ്ഘാടനത്തോടൊപ്പം ബസ് സര്‍വ്വീസു തുടങ്ങണമെങ്കില്‍ ഇപ്പോഴെ തന്നെ അതിനുള്ള നടപടികളാരംഭിക്കണം. പുത്തന്‍വേലിക്കര വരെ വരുന്ന സ്വകാര്യ ബസ്സുകള്‍ പറവൂര്‍ക്കോ ചേന്ദമംഗലത്തേക്കോ നീട്ടണം. പുതിയ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ സര്‍വ്വീസു തുടങ്ങുകയും സ്വകാര്യ ബസ്സുകള്‍ക്കു പെര്‍മ്മിറ്റനുവദിക്കുകയും വേണം.

English summary
puthenvelikara stationkadavu bridge construction completed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X