ഇനി വ്രതശുദ്ധിയുടെ നാളുകള്‍;മാസപ്പിറവി അറിയിക്കണമെന്ന് ഖാസിമാര്‍,ഗള്‍ഫില്‍ റമദാന്‍ ശനിയാഴ്ച മുതല്‍..

  • By: Afeef
Subscribe to Oneindia Malayalam

തിരുവനന്തപുരം: റമദാനെ വരവേല്‍ക്കാനൊരുങ്ങി വിശ്വാസികള്‍. പുണ്യങ്ങളുടെ പൂക്കാലമെന്ന് വിശേഷിപ്പിക്കുന്ന റമദാന്‍ മാസം മെയ് 27 ശനിയാഴ്ച മുതല്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്. മെയ് 26 വെള്ളിയാഴ്ച(ശഹ്ബാന്‍ 29) മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.

ഗള്‍ഫ് നാടുകളില്‍ റമദാന്‍ വ്രതാരംഭം ശനിയാഴ്ച മുതല്‍ ആരംഭിക്കും. വ്യാഴാഴ്ച മാസപ്പിറവി കാണാത്തതിനാല്‍ ശനിയാഴ്ച മുതല്‍ റമദാന്‍ ആരംഭിക്കുമെന്ന് സൗദി അറേബ്യന്‍ മതകാര്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. സൗദിയെ പിന്‍പറ്റിയാണ് മിക്ക ഗള്‍ഫ് രാജ്യങ്ങളും വ്രതാരംഭം തീരുമാനിക്കാറുള്ളത്.അതേസമയം, ഒമാന്‍ അടക്കമുള്ള ചില ഗള്‍ഫ് രാജ്യങ്ങളില്‍ ഇക്കാര്യത്തില്‍ മാറ്റംവരാറുണ്ട്.

പുണ്യങ്ങളുടെ പൂക്കാലം...

പുണ്യങ്ങളുടെ പൂക്കാലം...

ചന്ദ്രമാസ കലണ്ടറിലെ ഒമ്പതാം മാസമാണ് റമദാന്‍. റമദ എന്നാല്‍ കൊടും ദാഹത്താല്‍ അകം കരിഞ്ഞുപോവുക. ചൂട് ശക്തമാകുക. വേനല്‍, മഴ, കരിച്ചുകളയുന്നത് എന്നൊക്കെയാണര്‍ഥം. ദൈവദാസന്മാരുടെ പാപങ്ങള്‍ കരിച്ചുകളയുന്നതിനാലാണ് റമദാന് ഈ പേരുവരാന്‍ കാരണം.

വ്രതശുദ്ധിയുടെ നാളുകള്‍...

വ്രതശുദ്ധിയുടെ നാളുകള്‍...

പതിനൊന്ന് മാസക്കാലത്തെ പാപങ്ങളില്‍ നിന്ന് മുക്തി നേടാനുള്ള അവസരമാണ് റമദാന്‍. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് ആസക്തികളോടും ദേഹേച്ഛകളോടുമുള്ള സര്‍വോപരി പിശാചിനോടുള്ള അവിരാമസംഘര്‍ഷവും അതിജയവുമാണ് റമദാനിലൂടെ വിശ്വാസികള്‍ നടത്തുന്നത്.

വിശ്വാസികള്‍...

വിശ്വാസികള്‍...

പുണ്യങ്ങളുടെ പൂക്കാലമെന്ന് വിശേഷിപ്പിക്കുന്ന, പരിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ച റമദാനെ വരവേല്‍ക്കാന്‍ വിശ്വാസി സമൂഹം നേരത്തെ തന്നെ തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. പള്ളികളും വീടുകളും വൃത്തിയാക്കി മോടിപിടിപ്പിക്കുന്നതും പൂര്‍ത്തിയായിട്ടുണ്ട്.

ഖാസിമാരുടെ അറിയിപ്പ്...

ഖാസിമാരുടെ അറിയിപ്പ്...

മെയ് 26 വെള്ളിയാഴ്ച (ശഅബാന്‍ 29) മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരം അറിയിക്കണമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചിട്ടുണ്ട്.

വിവരമറിയിക്കേണ്ട നമ്പറുകള്‍...

വിവരമറിയിക്കേണ്ട നമ്പറുകള്‍...

സംസ്ഥാനത്ത് മാസപ്പിറവി കണ്ടാല്‍ ഈ നമ്പറുകളില്‍ വിവരമറിയിക്കണമെന്നാണ് ഖാസിമാരുടെ അറിയിപ്പ്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍(0483 2836700), സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍((9446629450), സമസ്ത സെക്രട്ടറി പ്രൊഫസര്‍ ആലിക്കുട്ടി മുസ്ല്യാര്‍(9447630238), കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈലി(9447172149, 9447317112), കെവി ഇമ്പിച്ചമ്മദ് (0495 2703366, 9895271685), ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് മദനി(0495 2722801802, 9447885187)

സൗദിയില്‍ ശനിയാഴ്ച മുതല്‍...

സൗദിയില്‍ ശനിയാഴ്ച മുതല്‍...

വ്യാഴാഴ്ച മാസപ്പിറവി കാണാത്തതിനാല്‍ സൗദിയില്‍ റമദാന്‍ ഒന്ന് ശനിയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് സൗദി അറേബ്യന്‍ മതകാര്യവകുപ്പ് അറിയിച്ചു. സൗദിയെ പിന്‍പറ്റുന്ന മറ്റു ഗള്‍ഫ് രാജ്യങ്ങളിലും ശനിയാഴ്ച മുതല്‍ റമദാന്‍ ആരംഭിക്കാനാണ് സാധ്യത.

കൂടുതല്‍ വാര്‍ത്തകള്‍ വണ്‍ഇന്ത്യയിലൂടെ...

കൂടുതല്‍ വാര്‍ത്തകള്‍ വണ്‍ഇന്ത്യയിലൂടെ...

അഖിലയെ മതംമാറ്റിയ സത്യ സരണി പെടുമോ? മഞ്ചേരിയിലെ ഈ മതംമാറ്റകേന്ദ്രം ആരുടേതാണ്? ഞെട്ടിക്കുന്ന കഥകള്‍!!കൂടുതല്‍ വായിക്കൂ...

അഖില ഇസ്ലാമായത് സ്വന്തം ഇഷ്ടപ്രകാരം...!!! ഹിന്ദുത്വശക്തികള്‍ കൊല്ലാനും മടിക്കില്ല..കത്തുകള്‍ തെളിവ്!കൂടുതല്‍ വായിക്കൂ...

English summary
Ramadan may be start from may 27.
Please Wait while comments are loading...