രാമനാട്ടുകരയില്‍ മേല്‍പ്പാലം പൂര്‍ത്തിയാവുന്നു; ഗതാഗതത്തിരക്കിന് ആശ്വാസമാവും

  • Posted By: NP Shakeer
Subscribe to Oneindia Malayalam

രാമനാട്ടുകര: ബൈപ്പാസില്‍ നിര്‍മിക്കുന്ന രാമനാട്ടുകര മേല്‍പ്പാലത്തിന്റെ സര്‍വിസ് റോഡുകള്‍ പൂര്‍ത്തിയാവുന്നു. സെന്‍ട്രല്‍ ഹോട്ടലിനു സമീപത്തുനിന്ന് ജംക്ഷന്‍ വരെയുള്ള റോഡ് നിര്‍മാണമാണ് പൂര്‍ത്തിയാകുന്നത്.

ആർഎംപിഐ നേതാവായിരുന്ന ടിപി ചന്ദ്രശേഖരന്‍ സിപിഎം നശിച്ചുകാണാന്‍ ഒരിക്കലും ആഗ്രഹിക്കാതിരുന്ന നേതാവായി

ബൈപാസ് ജംക്ഷന്‍ മുതല്‍ നിസരിവരെയുള്ള റോഡിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. ഏപ്രിലില്‍ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടാണ് പണികള്‍ നടക്കുന്നത്. 440 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമാണ് രാമനാട്ടുകര മേല്‍പ്പാലം. 30 മീറ്റര്‍ നീളമുള്ള 12 സ്പാനുകളാണ് പാലത്തിനായി നിര്‍മിക്കുന്നത്. ബൈപാസ് ജംക്ഷനില്‍ 40 മീറ്റര്‍ നീളമുള്ള രണ്ടു സ്പാനുകളുണ്ടാവും.

 serviceroad

മേല്‍പാലത്തിനൊപ്പം നീലിത്തോടിനു മുകളില്‍ മൂന്നു പാലങ്ങളും നിര്‍മിക്കുന്നുണ്ട്. 24 മീറ്റര്‍ നീളത്തിലുള്ള പാലങ്ങളില്‍ രണ്ടെണ്ണത്തിന് എട്ടര മീറ്റര്‍ വീതിയും ഒന്നിന് 12 മീറ്റര്‍ വീതിയുമാണുണ്ടാവുക. പാലങ്ങളുടെ നിര്‍മാണ പ്രവൃത്തിയും പുരോഗമിക്കുകയാണ്. രണ്ടു വരിപ്പാതയാണ് നിര്‍മിക്കുന്നത്. മേല്‍പ്പാലം പൂര്‍ത്തിയാകുന്നതോടെ ജംക്ഷനിലെ ഗതാഗതക്കുരുക്കിന് വലിയ തോതില്‍ പരിഹാരമാവും എന്നാണ് കരുതുന്നത്. പതിവു തിരക്കിനൊപ്പം പാലത്തിന്റെ പണികൂടി ആയതോടെ രാമനാട്ടുകരയില്‍ ഗതാഗതക്കുരുക്ക് വര്‍ധിച്ചിരുന്നു.

ആർഎംപിഐ നേതാവായിരുന്ന ടിപി ചന്ദ്രശേഖരന്‍ സിപിഎം നശിച്ചുകാണാന്‍ ഒരിക്കലും ആഗ്രഹിക്കാതിരുന്ന നേതാവായി

യുപി ഉപതിരഞ്ഞെടുപ്പ്: ഗൊരഖ്പൂരിലും ഫുല്‍പൂരിലും ബിജെപിയ്ക്ക് വിധിയെഴുത്ത്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
ramanattukara over bridge getting ready

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്