കേരളത്തെ ഞെട്ടിച്ച് വീണ്ടും സൈബര്‍ ആക്രമണം!പാലക്കാട് റെയില്‍വേ ഓഫീസിലെ കമ്പ്യൂട്ടറുകള്‍ തകര്‍ന്നു...

  • Posted By:
Subscribe to Oneindia Malayalam

പാലക്കാട്: സംസ്ഥാനത്ത് റാന്‍സംവേര്‍ ആക്രമണം തുടരുന്നു. ഏറ്റവുമൊടുവില്‍ പാലക്കാട് റെയില്‍വേ ഡിവിഷണല്‍ ഓഫീസിലെ കമ്പ്യൂട്ടറുകളിലാണ് റാന്‍സംവേര്‍ ആക്രമണമുണ്ടായത്. മെയ് 16 ചൊവ്വാഴ്ച ഉച്ചയോടെയാണ് കമ്പ്യൂട്ടറുകള്‍ സൈബര്‍ ആക്രമണത്തിനിരയായത് ജീവനക്കാര്‍ക്ക് മനസിലായത്.

റെയില്‍വേ ഡിവിഷണല്‍ ഓഫീസിലെ പത്ത് കമ്പ്യൂട്ടറുകളിലാണ് റാന്‍സംവേര്‍ ആക്രമണമുണ്ടായിരിക്കുന്നത്. ഇതോടെ ഓഫീസിലെ പേഴ്‌സണല്‍,അക്കൗണ്ട്‌സ് വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചു. ഡിവിഷണല്‍ ഓഫീസില്‍ റാന്‍സംവേര്‍ ആക്രമണമുണ്ടായ വിവരമറിഞ്ഞ് റെയില്‍വേയുടെ കമ്പ്യൂട്ടര്‍-ഐടി വിഭാഗം ഉദ്യോഗസ്ഥരും പാലക്കാട് എത്തിയിട്ടുണ്ട്.

cyber-attack-9

വാനാക്രൈയ്ക്ക് പിന്നിൽ ഉത്തരകൊറിയ!! ഗവേഷകരുടെ കണ്ടെത്തൽ ഞെട്ടിയ്ക്കുന്നത്, ആദ്യത്തെ ഇര യുഎസ്!!

പഞ്ചായത്തുകളിലെ വിവരങ്ങള്‍ അവര്‍ ചോര്‍ത്തിയിട്ടില്ല!! ഇനി അതിനു കഴിയില്ല... എല്ലാം സുരക്ഷിതമാക്കി

കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ റാന്‍സംവേര്‍ ആക്രമണമാണ് പാലക്കാട്ടേത്. കഴിഞ്ഞ ദിവസം വയനാട് തരിയോട് പഞ്ചായത്തിലെ കമ്പ്യൂട്ടറുകളിലാണ് കേരളത്തില്‍ ആദ്യം റാന്‍സംവേര്‍ ആക്രമണമുണ്ടായത്. തുടര്‍ന്ന് പത്തനംതിട്ടയിലും തൃശൂരിലും റാന്‍സംവേര്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

English summary
ransomware attack in palakkad railway division office.
Please Wait while comments are loading...