പഴയ സ്വർണം ജൂണിൽ വിൽക്കാം; ഒരു പവൻ വില 1.42 ലക്ഷത്തിലേക്ക് ?വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ഇപ്പോൾ വേണമെന്ന്
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആഗോള വിപണിയിൽ സ്വർണ വില കുത്തനെ താഴേക്ക് പോകുന്നതായിരുന്നു കാഴ്ച. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും വില താഴേക്ക് പതിച്ചു. ഇറാൻ-ഇസ്രായേൽ യുദ്ധമാണ് സ്വർണത്തിന് തിരിച്ചടിയായത്. സാധാരണ യുദ്ധ സാഹചര്യങ്ങളിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിൻ്റെ പെരുമ ഉയരാറാണ് പതിവ്. എന്നാൽ യുദ്ധത്തിൻ്റ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചതോടെ പണപ്പെരുപ്പ ആശങ്ക ശക്തിപ്പെട്ടു. ഇത് സ്വർണത്തെ ഉപേക്ഷിച്ച് ഡോളറിലേക്ക് തിരിയാൻ നിക്ഷേപകരെ പ്രേരിപ്പിച്ചു. ഇതാണ് വില ഇടിയാൻ കാരണമായത്.
അതേസമയം ഈ വിലയിടിവ് ഏറെനാൾ തുടരുമെന്ന് പ്രതീക്ഷ വേണ്ടെന്ന് പറയുകയാണ് സാമ്പത്തിക വിദഗ്ധർ. മാത്രമല്ല വൈകാതെ സ്വർണ വില കുതിക്കുനെന്നും ഇവർ പറയുന്നു. 2026 അവസാനത്തോടെ സ്വർണ്ണവില ഔൺസിന് 6,200 ഡോളർ വരെ എത്തുമെന്നാണ് ഇപ്പോൾ യുബിഎസ് കമ്മോഡിറ്റി അനലിസ്റ്റുകൾ അഭിപ്രായപ്പെടുന്നത്.

"രാജ്യങ്ങൾ തമ്മിലുള്ള സംഘർഷ സാഹചര്യങ്ങളിൽ നിക്ഷേപകർ പണലഭ്യത തേടുകയും ഊർജ്ജ ആസ്തികൾ പോലുള്ള ബദൽ മാർഗ്ഗങ്ങൾ പരിഗണിക്കുകയും ചെയ്യാറുണ്ട്, ഉദാഹരണത്തിന്, 2022-ൽ റഷ്യ-യുക്രെയ്ൻ സംഘർഷത്തിന് ശേഷം സ്വർണം 15% ഉയർന്നു, എന്നാൽ ഫെഡറൽ റിസർവ് പലിശ നിരക്കുകൾ ഉയർത്തിയതോടെ അത് 15-18% ഇടിഞ്ഞു. ഗൾഫ് യുദ്ധത്തിലും ഇറാഖ് യുദ്ധത്തിലും സമാനമായ പ്രവണത കണ്ടിരുന്നു', വിദഗ്ധർ ചൂണ്ടിക്കാട്ടി.
എന്നിരുന്നാലും മഞ്ഞലോഹത്തിന്റെ സമീപകാലത്തെ ഈ വിലയിലെ ചാഞ്ചാട്ടം 2026-ൽ സ്വർണ്ണം 20% അല്ലെങ്കിൽ അതിൽ കൂടുതലോ നേടുമെന്നതിൻ്റെ സൂചനയാണെന്നാണ് യുബിഎസ് പറയുന്നത്. ഈ വർഷം സ്വർണ്ണവില ഔൺസിന് 5,900-6,200 ഡോളറിലേക്ക് എത്തുമെന്ന കാഴ്ചപ്പാട് ഞങ്ങൾ നിലനിർത്തുകയാണ്. ഭൗമരാഷ്ട്രീയ സംഘർഷങ്ങളിൽ നിന്ന് ഉണ്ടാകാവുന്ന കറൻസി മൂല്യത്തകർച്ച, വർദ്ധിച്ചുവരുന്ന ധനക്കമ്മി, സാമ്പത്തിക മാന്ദ്യം തുടങ്ങിയ മോണിറ്ററി അപകടസാധ്യതകളിൽ സ്വർണം സുരക്ഷിത നിക്ഷേപമായി തന്നെ തുടരും',അവർ പറഞ്ഞു.
'ഹ്രസ്വകാലയളവിൽ, ഉയർന്ന ഊർജ്ജ വിലകളും പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകളും യുഎസ് ഡോളർ ശക്തിപ്പെടാനും പലിശനിരക്ക് വർദ്ധനവിനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്കകൾക്കും കാരണമായിട്ടുണ്ട്. ഈ രണ്ട് ഘടകങ്ങളും സ്വർണ്ണവിലയ്ക്ക് പ്രതികൂലമാണ്," യുബിഎസ് വിശകലന വിദഗ്ധർ സമ്മതിച്ചു. "
യുഎസ്-ഇറാൻ സംഘർഷം നീണ്ടുപോകുന്തോറും സാമ്പത്തിക മേഖലയിലെ പ്രതികൂല പ്രത്യാഘാതങ്ങൾ വർദ്ധിക്കാനുള്ള സാധ്യതയുണ്ട്. ഇത് സ്വർണ്ണത്തിനായുള്ള ഹെഡ്ജിംഗ് ഡിമാൻഡിനെ പിന്തുണയ്ക്കും. "ദീർഘകാലയളവിൽ, സ്വർണ്ണം പണപ്പെരുപ്പത്തിനെതിരായ ഒരു സംരക്ഷണമായി നിലകൊള്ളും," അവർ വ്യക്തമാക്കി.
സ്വർണ്ണത്തിനായുള്ള അടിസ്ഥാനപരമായ ആവശ്യം ശക്തമായി തുടരുകയാണെന്ന് യുബിഎസ് ചൂണ്ടിക്കാട്ടി. ഇടിഎഫ് നിക്ഷേപകർ കഴിഞ്ഞ മാസം ശേഖരം കുറച്ചെങ്കിലും, ഹെഡ്ജ് ഫണ്ടുകൾ നിക്ഷേപം വർദ്ധിപ്പിച്ചു. "സെൻട്രൽ ബാങ്കുകളുടെ തുടർച്ചയായ വാങ്ങലുകൾ, വർദ്ധിച്ചുവരുന്ന നിക്ഷേപ പ്രവർത്തനങ്ങൾ, ഏഷ്യയിലെ ഉയർന്ന വരുമാനം എന്നിവ സ്വർണ്ണത്തിന്റെ ആവശ്യം ശക്തമായി നിലനിർത്തുന്നതിന് കാരണമാണെന്നും," വിശകലന വിദഗ്ധർ പറഞ്ഞു.
ഉയർന്ന സർക്കാർ കടങ്ങൾ, യുഎസ് ഡോളറിൽ നിന്നുമുള്ള വൈവിധ്യവൽക്കരണത്തിനുള്ള സെൻട്രൽ ബാങ്കുകളുടെയും ആഗോള നിക്ഷേപകരുടെയും ശ്രമങ്ങൾ പോലുള്ള ഘടനാപരമായ പ്രവണതകൾ സ്വർണ്ണത്തിന്റെ ദീർഘകാല കാഴ്ചപ്പാടിനെ പിന്തുണയ്ക്കും. അതിനാൽ, സാമ്പത്തികവും രാഷ്ട്രീയവുമായ അനിശ്ചിതത്വങ്ങൾ കണക്കിലെടുക്കുമ്പോൾ, സ്വർണ്ണം ഒരു ഫലപ്രദമായ പോർട്ട്‌ഫോളിയോ വൈവിധ്യവൽക്കരണ ഉപാധിയായി തുടരുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്നും അവർ പറഞ്ഞു.
ഇറാനുമായി ബന്ധപ്പെട്ട നിലവിലുള്ള ഭൗമരാഷ്ട്രീയ സംഘർഷത്തിന്റെ പൂർണ്ണ പ്രഭാവം സ്വർണ്ണവിലയിൽ കാലക്രമേണ പ്രതിഫലിക്കും. ഫെഡിന്റെ പലിശ ഇളവ് നയവും വിപണിയിലെ വർദ്ധിച്ചുവരുന്ന ആവശ്യകതയും പരിഗണിക്കുമ്പോൾ, ജൂണോടെ സ്വർണ്ണവില ഔൺസിന് 1,000 ഡോളർ അധികമായി നേടാൻ സാധ്യതയുണ്ട്. അടുത്ത മാസങ്ങളിൽ അമൂല്യലോഹം 6,200 ഡോളറിലെത്തുമെന്നാണ് പ്രവചനം.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണ വിപണി ദുബായില്‍ നിന്ന് മാറുമോ? ഏഷ്യയിലെ ഗോള്‍ഡ് ഹബ്ബാകാന്‍ സിംഗപ്പൂര്‍ -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വർണ വില പവന് 50,000 ആയി കുറയില്ല, 50,000 കൂടും; വിൽക്കല്ലേ..നിക്ഷേപകർ ചെയ്യേണ്ടത് ഇതാണ് -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ












Click it and Unblock the Notifications