തലസ്ഥാനത്ത് ഫ്‌ളാറ്റുകളില്‍ പെണ്‍വാണിഭം; നിരവധി പേര്‍ കസ്റ്റഡിയില്‍, ഞെട്ടിക്കുന്ന വിവരങ്ങള്‍!!

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

തിരുവനന്തപുരം: തലസ്ഥാനത്ത് ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പോലീസ് റിപ്പോര്‍ട്ട്. വന്‍കിട ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന രഹസ്യവിവരം സംബന്ധിച്ച് പോലീസ് പരിശോധിച്ചു. പുറത്തായത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

പോലീസ് നടത്തിയ റെയ്ഡില്‍ അന്തര്‍സംസ്ഥാന പെണ്‍വാണിഭ സംഘം ഉള്‍പ്പെടെ നിരവധി പേര്‍ വലയിലായി. ടെക്കികളെ ലക്ഷ്യമിട്ടാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ വാട്‌സ് ആപ്പ് വഴി പ്രചരിപ്പിച്ച് ആളുകളെ വലയില്‍ വീഴ്ത്തുകയാണ് സംഘങ്ങള്‍.

വിവരം ആദ്യം ലഭിച്ചത്

വിവരം ആദ്യം ലഭിച്ചത്

ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഇതുസംബന്ധിച്ച വിവരം ആദ്യം ലഭിച്ചത്. തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗവും വിവരം കൈമാറി. ശേഷം നടത്തിയ റെയ്ഡില്‍ നിരവധി പേരെ കസ്റ്റഡിയിലെടുത്തു.

വന്‍കിട ഫ്‌ളാറ്റുകള്‍

വന്‍കിട ഫ്‌ളാറ്റുകള്‍

തലസ്ഥാനത്തെ വന്‍കിട ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഈ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സിറ്റി പോലീസ് കമ്മീഷണറും ഡെപ്യൂട്ടി കമ്മീഷണറും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച പരിശോധന നടത്തി. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

എട്ടുപേരെ അറസ്റ്റ് ചെയ്തു

എട്ടുപേരെ അറസ്റ്റ് ചെയ്തു

സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പ്രമുഖര്‍ക്ക് സംഭവത്തില്‍ ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. സംശയത്തിലുള്ളവരെ പോലീസ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

ഷാഡോ പോലീസിന്റെ നീക്കം

ഷാഡോ പോലീസിന്റെ നീക്കം

ഷാഡോ പോലീസിന്റെ റെയ്ഡിലാണ് സംഘം പിടിയിലായത്. പേരൂര്‍ക്കട, അമ്പലമുക്ക്, കഴക്കൂട്ടം, കാര്യവട്ടം, പേട്ട എന്നിവിടങ്ങളിലെ ചില ഫ്‌ളാറ്റുകളിലായിരുന്നു റെയ്ഡ്. വലിയ തുക നല്‍കിയാണ് ഇത്തരം ഫ്‌ളാറ്റുകള്‍ ഇടപാടുകാര്‍ വാടകയ്ക്ക് എടുക്കുന്നത്.

ഒരു ഫ്‌ളാറ്റ് നിരീക്ഷണത്തില്‍

ഒരു ഫ്‌ളാറ്റ് നിരീക്ഷണത്തില്‍

വഴുതക്കാട്ടുള്ള ഒരു ഫ്‌ളാറ്റ് നിരീക്ഷണത്തിലാണെന്ന് കൈരളി റിപ്പോര്‍ട്ട് ചെയ്തു. ചില ഉടമകള്‍ എന്തിനാണെന്ന് പോലും ചോദിക്കാതെയാണ് വാടകക്ക് നല്‍കിയിരിക്കുന്നത്. അത്രയ്ക്ക് ഉയര്‍ന്ന വാടകയാണ് സംഘം നല്‍കുന്നത്.

സംശയം തോന്നാത്ത തരം

സംശയം തോന്നാത്ത തരം

ഇടപാടുകാര്‍ ആണെന്ന സംശയം തോന്നാത്ത തരത്തിലാണ് ഇവര്‍ ഫ്‌ളാറ്റിലെത്തുക. ഇതിനായി പെണ്‍വാണിഭ സംഘത്തിന്റെ വാഹനങ്ങള്‍ റെഡിയാണ്. ഇടപാട് തുക ഓണ്‍ലൈനായോ ബാങ്ക് അക്കൗണ്ട് മുഖേനയോ ആണ് കൈമാറുക.

 പെണ്‍കുട്ടികളുടെ ചിത്രം

പെണ്‍കുട്ടികളുടെ ചിത്രം

വാട്‌സ് ആപ്പ് വഴി പെണ്‍കുട്ടികളുടെ ചിത്രം കൈമാറും. ചില ചിത്രങ്ങള്‍ അര്‍ധ നഗ്നമായതാണ് കൈമാറുക. ഇടപാടുകാര്‍ പെണ്‍കുട്ടികളെ തിരഞ്ഞെടുക്കും. ഓരോ പെണ്‍കുട്ടികള്‍ക്കും വ്യത്യസ്ത നിരക്കാണ്. ഇതെല്ലാം പറഞ്ഞുറപ്പിക്കും.

എല്ലാവരും ഒരു വാഹനത്തില്‍

എല്ലാവരും ഒരു വാഹനത്തില്‍

ശേഷമാണ് ഇടപാടുകാരെയും പെണ്‍കുട്ടിയെയും ഒരു വാഹനത്തില്‍ ഫ്‌ളാറ്റിലെത്തിക്കുക. ഇത് കണ്ടാല്‍ ആര്‍ക്കും സംശയവും തോന്നില്ല. ഓരോ ഇടപാടുകാരില്‍ നിന്നു പതിനായിരങ്ങളാണ് സംഘങ്ങള്‍ കൈപ്പറ്റുന്നത്.

എത്തിപ്പെടാന്‍ പറ്റാത്ത ഫ്‌ളാറ്റുകള്‍

എത്തിപ്പെടാന്‍ പറ്റാത്ത ഫ്‌ളാറ്റുകള്‍

ബാങ്ക് ഇടപാടുകള്‍ വഴി പണം കൈമാറുന്നതും ആഢംബര കാറുകള്‍ യാത്രയ്ക്ക് ഉപയോഗിക്കുകയും ചെയ്താല്‍ പോലീസിനോ നാട്ടുകാര്‍ക്കോ സംശയം തോന്നില്ലെന്നാണ് സംഘങ്ങള്‍ കരുതിയത്. വേഗത്തില്‍ പരിശോധനയ്ക്ക് പോലീസിന് എത്തിപ്പെടാന്‍ പറ്റാത്ത ഫ്‌ളാറ്റുകളാണ് സംഘങ്ങള്‍ തിരഞ്ഞെടുത്തിരുന്നത്.

വരും ദിവസങ്ങളില്‍ പരിശോധന

വരും ദിവസങ്ങളില്‍ പരിശോധന

മറ്റു ചില ഫ്‌ളാറ്റുകളും പോലീസ് നിരീക്ഷണത്തിലാണ്. ഇവിടെ പോലീസ് വരും ദിവസങ്ങളില്‍ പരിശോധന നടത്തും. ഈ സാധ്യത മുന്‍കൂട്ടി കണ്ട് പല സംഘങ്ങളും രക്ഷപ്പെടാനുള്ള നീക്കം നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഫ്‌ളാറ്റ് ഉടമകള്‍ക്കെതിരേയും പോലീസ് നടപടിക്ക് ഒരുങ്ങുകയാണ്.

English summary
Police arrests sex rackets in Trivandrum flats
Please Wait while comments are loading...