• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആരാണ് രാജ്യ ദ്രോഹികള്‍? മാഗസിന്‍ നിരോധിച്ചതില്‍ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ സംഘര്‍ഷം...

  • By Vishnu

പോണ്ടിച്ചേരി: രാജ്യവിരുദ്ധ ഉള്ളടക്കമുണ്ടെന്ന് ആരോപിച്ച്‌ കോളേജ് മാഗസിന്‍ നിരോധിച്ചതിനെ ചൊല്ലി പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ പ്രതിഷേധവും സംഘര്‍ഷവും. എബിവിപി എസ്എഫ്‌ഐ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റു. സ്റ്റുഡന്റ്‌സ് യൂണിയന്‍ നേതൃത്വത്തില്‍ പുറത്തിറക്കിയ "വൈഡര്‍ സ്റ്റാന്റ്" എന്ന മാഗസിനാണ് രാജ്യ വിരുദ്ധ ഉള്ളടക്കമുണ്ടെന്ന് ആരോപിച്ച് യൂണിവേഴ്‌സിറ്റി അധികൃതര്‍ നിരോധിച്ചത്.

മാഗസിന്റെ ഉള്ളടക്കം സംബന്ധിച്ച് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം വൈസ്ചാന്‍സിലറോട് വിശദീകരണം തേടിയിട്ടുണ്ട്. രോഹിത് വെമുലയടക്കം ക്യാംപസുകളില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍, കാവിവല്‍ക്കരിക്കപ്പെട്ട ക്യാംപസുകള്‍ എന്ന ലേഖനവുമാണ് രാജ്യവിരുദ്ധത ആരോപിക്കുന്നത്.

Read More: എമിറേറ്റ്‌സ് വിമാനം കത്തിയമരുന്നതിന് മുമ്പ് മലയാളികള്‍ വിമാനത്തിനുള്ളില്‍ ചെയ്തത്- വീഡിയോ

കവര്‍ചിത്രമായി ഉള്‍പ്പെടുത്തിയ ടിയര്‍ഗ്യാസ് ഷെല്ലുകളില്‍ പൂക്കള്‍ വിരിയിച്ച പലസ്തീനിലെ ബബീഹ എന്ന സ്ത്രീയും രാജ്യവിരുദ്ധ സന്ദേശമാണ് നല്‍കുന്നതെന്നാണ് ആരോപണം. എബിവിപിയാണ് മാഗസിനെതിരെ പരാതിയുമായി രംഗത്ത് വന്നത്. എന്നാല്‍ മാഗസിനിലെ ഇത്രയും ഭാഗങ്ങള്‍ എന്ത് രാജ്യവിരുദ്ധതയാണ് പറയുന്നതെന്നാണ്‌ എസ്എഫ്‌ഐ ചോദിക്കുന്നത്.

രോഹിത് വെമുലയും ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുമെല്ലാം രാജ്യദ്രോഹികളാണെന്നാണ് ആരോപണം. ഭരണകൂട ഭീകരതയ്ക്ക് ഇരയായി ജീവന്‍ വെടിഞ്ഞവരെ ഭയക്കുന്നത് കൊണ്ടാണ് മാഗസിന് വിലക്കേര്‍പ്പെടുത്തിയതെന്ന് എസ്എഫ്‌ഐ ആരോപിച്ചു.

വൈഡര്‍ സ്റ്റാന്റ് എന്ന മാഗസിനില്‍ നിന്ന് രോഹുത് വെമുലയുടെയും മറ്റ് വിദ്യാര്‍ത്ഥികളുടെയും ചിത്രവും കവര്‍ചിത്രവും ഒഴിവാക്കിയാല്‍ മാഗസിന്‍ പ്രസിദ്ധീകരണത്തിന് അനുമതി നല്‍കാമെന്നാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ പറയുന്നത്.

മാഗസനില്‍ കേന്ദ്ര സര്‍ക്കാരിനും രാജ്യത്തിനും വിരുദ്ധമായി എന്തെങ്കിലുമുണ്ടെങ്കില്‍ അവ അറിയിക്കണമെന്നും മാഗസിന്റെ പ്രസിദ്ധീകരണം വിലക്കണമെന്നും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ അനിസ ബഷീര്‍ഖാനോട് നിര്‍ദ്ദേശിച്ചിരുന്നതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് വിലക്ക്.

എബിവിപി പ്രവര്‍ത്തകര്‍ മാഗസിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതോടെ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ യൂണിവേഴ്‌സിറ്റിയുടെ നടപടിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. സര്‍വ്വകലാശാല നടപടിക്കെതിരെ വലിയ പ്രതിഷേധസമരം നടക്കുകയാണ്. കഴിഞ്ഞദിവസം രാത്രി വിദ്യാര്‍ത്ഥികള്‍ നടത്തിയ റാലിയിലേക്ക് എബിവിപി പ്രവര്‍ത്തകര്‍ ബൈക്ക് ഓടിച്ച് കയറ്റി അക്രമമുണ്ടാക്കി. ഇതിനെചൊല്ലി ക്യാംപസില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. സര്‍വ്വകലാശാലയില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.

Read More: വിമാനങ്ങളുടെ കൂട്ടിമുട്ടലൊഴിവാക്കിയത് തലനാരിഴയ്ക്ക് !!! ഗുവാഹത്തി വിമാനത്താവളത്തില്‍ സംഭവിച്ചത്...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം oim@oneindia.co.in

English summary
Tension has been brewing in the Podicherry University campus with the BJP and ABVP accusing the Student Council magazine ‘Wider Stand’ of carrying ‘anti-national’ content.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more