• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

''നിങ്ങളെത്ര മതില് കെട്ടിയാലും ഉള്ളിലുള്ളത്‌ പുറത്ത് വരാതിരിക്കോ ?''രോഷ കുറിപ്പ്

പാലക്കാട്: ഇടതു മുന്നണി കൺവീനർ എ വിജയരാഘവൻ ആലത്തൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെതിരെ നടത്തിയ വിവാദ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയരുന്നത്. വിജയരാഘവനെതിരെ പരാതി നൽകാനൊരുങ്ങുകയാണ് രമ്യാ ഹരിദാസ്. സ്ത്രീ സുരക്ഷയെകുറിച്ച് വാതോരാതെ പറയുന്ന ഇടതുമുന്നണിയുടെ പ്രതിനിധിയിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്നാണ് രമ്യാ ഹരിദാസ് പറയുന്നത്.

ഉമ്മൻ ചാണ്ടി അടക്കമുള്ള മുതിർന്ന നേതാക്കൾ വിജയരാഘവനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വിജയരാഘവനെതിരെ രൂക്ഷമായ വിമർശനം ഉയർത്തുകയാണ് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ. നിങ്ങളെത്ര മതില് കെട്ടിയാലും മറച്ച് പിടിച്ചാലും ഉള്ളിലുള്ളത്‌ പുറത്ത് വരാതിരിക്കോ ? എന്ന ചോദ്യമാണ് ഷാഫി പറമ്പിൽ ഉയർത്തുന്നത്.

48 വയസുണ്ടായിട്ടും ''യുവ സുന്ദരി'' ;പ്രിയങ്ക ഗാന്ധിയെ അധിക്ഷേപിച്ച് ശ്രീധരൻ പിള്ള

 വിവാദ പരാമർശം

വിവാദ പരാമർശം

പൊന്നാനിയിൽ പിവി അൻവറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുത്ത് എ വിജയരാഘവൻ നടത്തിയ പരാമർശമാണ് വിവാദമായത്.നോമിനേഷൻ കൊടുക്കാൻ പോയ നമ്മുടെ ആലത്തൂരിലെ സ്ഥാനാർത്ഥി ആദ്യം പാണക്കാട്ടെ തങ്ങളെ കണ്ടു. പിന്നെ പോയി കുഞ്ഞാലിക്കുട്ടിയെ കണ്ടു. അതോട് കൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്കിപ്പോൾ പറയാനാവില്ല.... ഇതായിരുന്നു എ വിജയരാഘവന്റെ വാക്കുകൾ.

 വൻ പ്രതിഷേധം

വൻ പ്രതിഷേധം

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾ വിജയരാഘവന്റെ പരാമർശത്തെ വിമർശിച്ച രംഗത്തെത്തി. സോഷ്യൽ മീഡിയയിലും അദ്ദേഹത്തിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. ഇടതുപക്ഷ അനുഭാവികളിൽ നിന്നു പോലും വിജയരാഘവന് വിമർശനം ഏൽക്കേണ്ടി വരുന്നുണ്ട്. ഇതാണോ ഇടതുമുന്നണി കൊട്ടിഘോഷിക്കുന്ന നവോത്ഥാനം എന്നാണ് വിമർശകർ ഉയർത്തുന്ന ചോദ്യം.

എത്ര മതിൽ കെട്ടിയാലും

എത്ര മതിൽ കെട്ടിയാലും

ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, നിങ്ങളെത്ര മതില് കെട്ടിയാലും മറച്ച് പിടിച്ചാലും ഉള്ളിലുള്ളത്‌ പുറത്ത് വരാതിരിക്കോ ?

അഭിനവ നവോത്ഥാന ശിങ്കത്തിന് നട്ടെല്ലുണ്ടോ പരാജയരാഘവനെതിരെ കേസെടുത്ത് ഉള്ളിൽ തള്ളി കൺവീനർ സ്ഥാനത്തു നിന്ന് പുറത്താക്കാൻ .

 ഇതൊക്കെ കാണുന്നുണ്ടോ?

ഇതൊക്കെ കാണുന്നുണ്ടോ?

ദീപേച്ചിയും മീരേച്ചിയും ഇതൊക്കെ കണ്ടോ എന്തോ ?

മതില് കെട്ടിയ 50 കോടിക്ക് വല്ല പൂത്തിരിയും വാങ്ങി കത്തിച്ചിരുന്നുവെങ്കിൽ ജനങ്ങൾക്ക് കാണാനെങ്കിലും ഒരു രസമായിരുന്നു .ഇതിപ്പോ... എന്നെഴുതിയാണ് ഷാഫി പറമ്പിൽ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ഷാഫി പറമ്പലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം.

വിശദീകരണം ഇങ്ങനെ

വിശദീകരണം ഇങ്ങനെ

തന്റെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു എന്നാണ് എ വിജയരാഘവൻ ആരോപിക്കുന്നത്. വ്യക്തിഹത്യ ഉദ്ദേശിച്ചിട്ടില്ല. പരാമർശത്തിന് ഉദ്ദേശിക്കാത്ത അർത്ഥം നൽകുകയായിരുന്നു. തന്റെ ഭാര്യയും പൊതുപ്രവർത്തകയാണ്. സ്ത്രീകളോട് മാന്യത പുലർത്തണമെന്നാണ് തന്റെ നിലപാട്. ഒരു വനിതയയേും വേദനിപ്പിക്കാറില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി.

പരാതി നൽകാനൊരുങ്ങി രമ്യ

പരാതി നൽകാനൊരുങ്ങി രമ്യ

ഉത്തരവാദിത്തപ്പെട്ട ഒരു മുന്നണിയുടെ പ്രതിനിധി ഇങ്ങനെ പറഞ്ഞതിൽ ഖേദമുണ്ടെന്നാണ് രമ്യാ ഹരിദാസിന്റെ പ്രതികരണം. ഇതാണോ മുഖ്യമന്ത്രി പറഞ്ഞിരുന്ന നവോത്ഥാന മൂല്യമെന്ന് വ്യക്തമാക്കണമെന്ന് രമ്യാ ഹരിദാസ് ആവശ്യപ്പെട്ടു. തനിക്കും വീട്ടിൽ അച്ഛനും അമ്മയും ഉണ്ടെന്ന കാര്യം വിമർശകർ ഓർമിക്കണമെന്നും രമ്യ പറഞ്ഞു. രമ്യാ ഹരിദാസിന്റെ പ്രചാരണ രീതിയെ പരിഹസിച്ചും സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഉയർന്നിരുന്നു.

രാഹുൽ ഗാന്ധി കണ്ടെടുത്ത നേതാവ്

രാഹുൽ ഗാന്ധി കണ്ടെടുത്ത നേതാവ്

ആറ് വർഷം മുമ്പ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കണ്ടെടുത്ത യുവനേതാവാണ് രമ്യാ ഹരിദാസ്. നാല് ദിവസം നീണ്ടു നിന്ന ടാലന്റ് ഹണ്ട് പ്രോഗ്രാമിനിടെ രമ്യയുടെ നേതൃത്വ പാടവം രാഹുൽ ഗാന്ധി തിരിച്ചറിയുകയായിരുന്നു. നിലവിൽ കുന്ദമംഗലും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് രമ്യ.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Shafi Parambil facebook post against A Vijayaraghavan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X