കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശി തരൂര്‍ വീണ്ടും മലബാര്‍ പര്യടനത്തിന്; സമസ്ത അധ്യക്ഷനൊപ്പം അത്താഴം, എപി ഉസ്താദിനെ കാണും

Google Oneindia Malayalam News

കോഴിക്കോട്: കോണ്‍ഗ്രസ് എംപി ശശി തരൂര്‍ വീണ്ടും മലബാര്‍ പര്യടനത്തിന്. കേരളത്തില്‍ പ്രവര്‍ത്തിക്കാനുള്ള താല്‍പ്പര്യം തുറന്നുപറഞ്ഞ പിന്നാലെയാണ് അദ്ദേഹം വീണ്ടും മലബാറിലെത്തുന്നത്. കഴിഞ്ഞ മാസം മലബാറിലെത്തിയ വേളയില്‍ നിന്ന് വ്യത്യസ്തമായ കൂടിക്കാഴ്ച്ചകളാകും ഇത്തവണ. അതേസമയം, തരൂരിന്റെ നീക്കങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളും ഇടതുപക്ഷവും സസൂക്ഷ്മം നിരീക്ഷിക്കുകയാണ്.

കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ശശി തരൂര്‍ കേരളത്തില്‍ എത്തണമെന്ന് കഴിഞ്ഞ ദിവസം കത്തോലിക്കാ ബാവ പറഞ്ഞിരുന്നു. കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ വലിയ തോതില്‍ ആവശ്യമുയരുന്നുണ്ടെന്ന് തരൂര്‍ സ്ഥിരീകരിക്കുകയും ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ശശി തരൂര്‍ കേരളത്തില്‍ മുഖ്യമന്ത്രിയാകണം എന്ന ആവശ്യം ഒരു ഭാഗത്ത് ഉയരുന്നുണ്ട്. അതിന് വേണ്ടിയുള്ള കളമൊരുക്കലാണ് അദ്ദേഹം നടത്തുന്നത് എന്ന് നിരീക്ഷിക്കുന്നവരും ഏറെയാണ്. എന്നാല്‍ 2026ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ഇപ്പോഴത്തെ തന്റെ യാത്രയെ കൂട്ടിക്കുഴയ്ക്കരുത് എന്ന് ശശി തരൂര്‍ മാധ്യമങ്ങളോട് പറയുന്നു.

2

നേരത്തെ മലബാറിലെത്തിയ വേളയില്‍ ശശി തരൂര്‍ പാണക്കാട് ശിഹാബ് തങ്ങളെയും മറ്റും കണ്ടിരുന്നു. എന്നാല്‍ നാളെ അദ്ദേഹം വീണ്ടും മലബാറിലെത്തുകയാണ്. മലങ്കര ഓര്‍ത്തഡോക്‌സ് സഭ കുന്നംകുളം ബിഷപിനെ കണ്ട ശേഷം ഉച്ച കഴിഞ്ഞാണ് മലപ്പുറത്തെത്തുക. പെരിന്തല്‍മണ്ണ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന മുഖാമുഖം പരിപാടിയാണ് ആദ്യം.

3

ബുധനാഴ്ച രാത്രി സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഒരുക്കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കും. വ്യാഴാഴ്ച എംകെ മുനീറിനൊപ്പം എപി അബൂബക്കര്‍ മുസ്ല്യാരെ സന്ദര്‍ശിക്കും. സാമൂതിരി രാജയെയും സന്ദര്‍ശിക്കും. ശേഷം മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ബിരുദ ധാന ചടങ്ങില്‍ പങ്കെടുക്കും. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് സര്‍വകലാശാലയിലും അദ്ദേഹമെത്തും.

4

കോഴിക്കോട് എംപി എംകെ രാഘവന്‍ ആണ് ശശി തരൂരിന്റെ മലബാറിലെ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. തരൂരിനെ പിന്തുണച്ച് പരസ്യമായി തുടക്കം മുതല്‍ രംഗത്തുള്ള നേതാവാണ് രാഘവന്‍. ഇത്തവണ തരൂരിന്റെ മലബാര്‍ പര്യടനത്തില്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പരിപാടികളുണ്ട്. തരൂരിന്റെ സാന്നിധ്യം കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ആവേശം നിറയ്ക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

5

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ യുഡിഎഫിന്റെ പ്രകടന പത്രിക തയ്യാറാക്കാന്‍ നിയോഗിക്കപ്പെട്ടവരില്‍ താനുമുണ്ടായിരുന്നു. അന്ന് കേരളത്തിലെ വ്യത്യസ്ത വിഭാഗങ്ങളുമായി സംഘടനകളുമായും സംസാരിച്ചിരുന്നു. അന്ന് തീരുമാനിച്ചതാണ് എല്ലാ വിഭാഗവുമായി ആശയവിനിമയം നടത്തണമെന്നും എല്ലാവരുടെയും അഭിപ്രായം സ്വരൂപിച്ച് പുതിയ മുന്നേറ്റത്തിന് വഴിയൊരുക്കണമെന്നും- നേതാക്കളെ സന്ദര്‍ശിച്ചത് സംബന്ധിച്ച് തരൂര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്.

6

അതേസമയം, അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ മാത്രമേ കോണ്‍ഗ്രസിന്റെ നിലവിലെ നേതൃത്വം തുടരൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിന് ശേഷം കെ സുധാകരന്‍ ഉള്‍പ്പെടെയുള്ളവരെ മാറ്റിയേക്കും. ഇതോടെ തരൂര്‍ കോണ്‍ഗ്രസിനെ നയിക്കുന്ന സാഹചര്യമാകും വരിക. ഉമ്മന്‍ ചാണ്ടിയുടെയും കെ മുരളീധരന്റെയും പിന്തുണയുണ്ട് എന്നതും ശശി തരൂരിന് പ്രതീക്ഷ നല്‍കുന്നു.

പുറമെ കാണുന്ന പോര് വെറുതെ... അകത്ത് നല്ല സൗഹൃദം; ഇറാനും സൗദിയും 'രഹസ്യ' ബന്ധം തുടരുന്നുപുറമെ കാണുന്ന പോര് വെറുതെ... അകത്ത് നല്ല സൗഹൃദം; ഇറാനും സൗദിയും 'രഹസ്യ' ബന്ധം തുടരുന്നു

7

ശശി തരൂരിന് എല്ലാ വിഭാഗങ്ങള്‍ക്കിടയിലും സ്വാധീനമുണ്ട് എന്നതാണ് എടുത്തുപറയേണ്ട കാര്യം. ചുരുക്കം ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കേ ഇത്തരത്തില്‍ സ്വീധീനം ചെലുത്താന്‍ സാധിച്ചിട്ടുള്ളൂ. അനാരോഗ്യം കാരണം ഉമ്മന്‍ ചാണ്ടി മാറി നില്‍ക്കുമ്പോള്‍ ശശി തരൂര്‍ ആ പദവി ഏറ്റെടുത്തേക്കും. ശക്തനായ നേതാവ് വന്നില്ലെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസിന് തിരിച്ചുവരവ് അസാധ്യമാണ് എന്ന് ഹൈക്കമാന്റും വിലയിരുത്തുന്നു. എന്നാല്‍ തരൂരിന് കോണ്‍ഗ്രസിന്റെ മതില്‍ക്കെട്ടിനകത്ത് പ്രവര്‍ത്തിക്കാനാകുമോ എന്നാണ് ചില നേതാക്കള്‍ സംശയം പ്രകടിപ്പിക്കുന്നത്.

ഖത്തര്‍ വിരട്ടി!! യൂറോപ്പ് ശരിക്കും പെട്ടു... ഗള്‍ഫ് രാജ്യത്തിനെതിരായ നീക്കം ഇരുട്ടിലാക്കുമെന്ന് മുന്നറിയിപ്പ്ഖത്തര്‍ വിരട്ടി!! യൂറോപ്പ് ശരിക്കും പെട്ടു... ഗള്‍ഫ് രാജ്യത്തിനെതിരായ നീക്കം ഇരുട്ടിലാക്കുമെന്ന് മുന്നറിയിപ്പ്

English summary
Shashi Tharoor MPs Second Malabar Trip Start Tomorrow; Here Program Details in Three Districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X