കാത്തിരിപ്പിനൊടുപ്പിനൊടുവില്‍ ആ വിവാഹം, സിന്ധു ജോയിയും ശാന്തിമോന്‍ ജേക്കബും വിവാഹിതരായി

  • By: നൈനിക
Subscribe to Oneindia Malayalam

കൊച്ചി: എസ്എഫ്‌ഐയുടെ മുന്‍ വനിതാ നേതാവും അടുത്ത സുഹൃത്ത് ശാന്തിമോന്‍ ജേക്കബും വിവാഹിതരായി. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്കയില്‍ വെച്ചായിരുന്നു വിവാഹം.

മാധ്യമ പ്രവര്‍ത്തകനും ആത്മീയ പ്രഭാഷകനുമാണ് ശാന്തിമോന്‍ ജേക്കബ്. എറണാകുളത്തെ സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലക്കയില്‍ വെച്ച് മെയ് ഏഴിനായിരുന്നു ഇരുവരുടെയും മനസമ്മതം നടന്നത്.

ഇംഗ്ലണ്ടില്‍ ബിസിനസുമായി..

ഇംഗ്ലണ്ടില്‍ ബിസിനസുമായി..

മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ശാന്തിമോന് ഇംഗ്ലണ്ടില്‍ ബിസിനസാണ്. അടിമാലി സ്വദേശിയായ ശാന്തിമോന്റെ ഭാര്യ മൂന്ന് വര്‍ഷം മുമ്പ് മരിച്ചതിന് തുടര്‍ന്ന് ശാന്തിമോന്‍ ആത്മീയ മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

രാഷ്ട്രീയം വിടുമോ

രാഷ്ട്രീയം വിടുമോ

വിവാഹത്തിന് ശേഷം സിന്ധുജോയ് രാഷ്ട്രീയത്തില്‍ നിന്ന് തത്ക്കാലം മാറി നില്‍ക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. കുടുംബത്തിന് പ്രാധാന്യം നല്‍കാനാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നതെന്നും സിന്ധു പറഞ്ഞിരുന്നു. വിവാഹത്തിന് ശേഷം ശാന്തിമോനൊപ്പം ഇംഗ്ലണ്ടിലേക്ക് പോകാനാണ് തീരുമാനം.

രാഷ്ട്രീയം പൂര്‍ണമായി വിടുന്നില്ല

രാഷ്ട്രീയം പൂര്‍ണമായി വിടുന്നില്ല

ഇംഗ്ലണ്ടിലേക്ക് പോയാലും രാഷ്ട്രീയപരമായ കാര്യങ്ങളില്‍ ശ്രദ്ധിക്കുകെയും അഭിപ്രായം പറയുന്നത് തുടരുകെയും ചെയ്യുമെന്നും സിന്ധുജോയ് അറിയിച്ചിട്ടുണ്ട്.

ശാന്തിമോനുമായുള്ള പ്രണയം

ശാന്തിമോനുമായുള്ള പ്രണയം

ഭാര്യയെ കുറിച്ച് ശാന്തിമോന്‍ എഴുതിയ മിനി ഒരു സക്രാരിയുടെ ഓര്‍മ്മ എന്ന പുസ്തകം വായിച്ച ശേഷമാണ് തനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നിയതെന്ന് സിന്ധു പറഞ്ഞിരുന്നു. അമ്മയെ കുറിച്ച് താന്‍ എഴുതിയ അനുസ്മരണ കുറിപ്പും അദ്ദേഹം വായിച്ചിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ ഒരുമിക്കാന്‍ തീരുമാനിച്ചതെന്ന് സിന്ധു പറഞ്ഞു.

English summary
Sindhu Joy and santimon jacob marriage.
Please Wait while comments are loading...