കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരള്‍ മാറ്റിവെക്കാന്‍ സൗജന്യ മിമിക്‌സ് പ്രോഗ്രാം നടത്തി മണി 12ലക്ഷം വാങ്ങിക്കൊടുത്തു

  • By Sruthi K M
Google Oneindia Malayalam News

കലാഭവന്‍ മണി പ്രിയപ്പെട്ടവരെയെല്ലാം വിട്ട് പോയെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല. ഇപ്പോഴും കലാഭവന്‍ മണിയെക്കുറിച്ച് പറയാന്‍ ഒട്ടേറെ കണ്ണു നനയ്ക്കുന്ന കഥകളുണ്ട്. മലയാള സിനിമയെയും പ്രിയപ്പെട്ടവരെയും ദുഃഖത്തിലാഴ്ത്തിയാണ് നടന്‍ യാത്രയായത്. മണിയെക്കുറിച്ച് പറയാന്‍ എല്ലാവര്‍ക്കും ഓരോരോ കഥകളുണ്ട്. അതു കേട്ടാല്‍ എല്ലാവരുടെയും കണ്ണു നിറയും.

ഒരു നല്ല മനുഷ്യസ്‌നേഹിയായിരുന്നു മണി. സാധാരണക്കാര്‍ക്ക് എന്തു സഹായവും ചെയ്യാന്‍ മണി ഒരുക്കമാണ്. മറ്റുള്ളവരുടെ മനസ്സ് കണ്ടറിഞ്ഞ് സഹായിക്കുന്ന വ്യക്തിയാണ് മണി. മണിയുടെ മനുഷ്യ സ്‌നേഹത്തിന്റെ ഉദാഹരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുക്കൊണ്ടിരിക്കുന്ന പോസ്റ്റ്. മണിയുടെ സഹായത്തില്‍ ജീവിക്കാന്‍ സാധിച്ച ഒരു യുവാവിന്റേതാണ് പോസ്റ്റ്.

കരള്‍ മാറ്റിവെയ്ക്കാന്‍ എട്ടുലക്ഷം രൂപ വേണ്ട ഒരു സാധാരണക്കാരന് മണി സൗജന്യ മിമിക്‌സ് പരിപാടി നടത്തുകയുണ്ടായി. അതില്‍ നിന്നും കിട്ടിയ 12ലക്ഷം രൂപ മണി യുവാവിന് നല്‍കുകയായിരുന്നു. മണിയെക്കുറിച്ച് യുവാവ് പറയുന്നത് കേട്ടാല്‍ കണ്ണു നിറഞ്ഞു പോകും.

യഥാര്‍ത്ഥ മനുഷ്യസ്‌നേഹി

യഥാര്‍ത്ഥ മനുഷ്യസ്‌നേഹി

മണിയെക്കുറിച്ച് എല്ലാവര്‍ക്കും പറയാനുള്ളത് ഒന്നുമാത്രം, യഥാര്‍ത്ഥ മനുഷ്യസ്‌നേഹി. സാധാരണക്കാര്‍ക്ക് എന്തു സഹായവും ചെയ്യാന്‍ മണി ഒരുക്കമാണ്. മറ്റുള്ളവരുടെ മനസ്സ് കണ്ടറിഞ്ഞ് സഹായിക്കുന്ന വ്യക്തിത്വമാണ് മണിയെന്നാണ് പറഞ്ഞു വരുന്നത്.

മണിയുടെ കാരുണ്യം

മണിയുടെ കാരുണ്യം

മണിയുടെ കാരുണ്യം കൊണ്ട് ജീവിച്ച ഒരു യുവാവിന്റെ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കരള്‍ മാറ്റിവെയ്ക്കാന്‍ എട്ടുലക്ഷം രൂപ വേണ്ട ഒരു സാധാരണക്കാരന് മണി സൗജന്യ മിമിക്‌സ് പരിപാടി നടത്തുകയുണ്ടായി. അതില്‍ നിന്നും കിട്ടിയ 12ലക്ഷം രൂപ മണി യുവാവിന് നല്‍കുകയായിരുന്നു.

മണി പറഞ്ഞതിങ്ങനെ

മണി പറഞ്ഞതിങ്ങനെ

ഒരു സിനിമാ ഷൂട്ടിങിനു എത്തിയപ്പോഴാണ് സംഭവം മണി അറിയുന്നത്. ഒരു കുടുംബം പണത്തിനുവേണ്ടി കഷ്ടപ്പെടുന്നു. തന്റെ കൈയ്യിലുള്ള പൈസ കൊണ്ട് നിങ്ങള്‍ക്ക് ഒന്നും ആകില്ലല്ലോ. അതുകൊണ്ട് ഒരു മിമിക്‌സ് പരിപാടി സംഘടിപ്പിച്ചു തരാന്‍ മണി ആവശ്യപ്പെടുകയായിരുന്നു.

സൗജന്യമായി ചെയ്യാം

സൗജന്യമായി ചെയ്യാം

മിമിക്‌സ് പരിപാടി താന്‍ സൗജന്യമായി ചെയ്യാം. അതില്‍ നിന്നു കിട്ടുന്ന പൈസ ഈ കുടുംബത്തിന് നല്‍കാമെന്നാണ് മണി പറഞ്ഞത്. പാസ് വെച്ച് പരിപാടി നടത്തി 12ലക്ഷമാണ് ലഭിച്ചത്.

മുഴുവന്‍ തുകയും നല്‍കി

മുഴുവന്‍ തുകയും നല്‍കി

പരിപാടി നടത്തി 12ലക്ഷം രൂപ കിട്ടിയപ്പോള്‍ അതില്‍ എട്ട് ലക്ഷം യുവാവിന്റെ രോഗത്തിനായി മാറ്റിവെക്കുകയും ബാക്കി 4ലക്ഷം കുടുംബത്തിന്റെ മറ്റുള്ള ചെലവുകള്‍ക്ക് നല്‍കുകയുമായിരുന്നു.

ഞങ്ങളുടെ ദൈവം

ഞങ്ങളുടെ ദൈവം

മണിച്ചേട്ടന്‍ ഞങ്ങളുടെ ദൈവമാണെന്ന് ആ കുടുംബം ഒന്നടങ്കം പറയുന്നു. മനുഷ്യന്‍ തന്നെയാണ് മനുഷ്യരുടെ ദൈവം. ഇങ്ങനെയായിരുന്നു യുവാവിന്റെ പോസ്റ്റ്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Social media post talk about actor Kalabhavan mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X