• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോടിയേരിയെ ട്രോളി സോഷ്യല്‍ മീഡിയ: മകനെ കാണാതായിട്ടും രാജ്യം രക്ഷിക്കാനുള്ള ആ വലിയ മനസ് ഉണ്ടല്ലോ

തിരുവനന്തപുരം; അടിയന്തരാവസ്ഥയുടെ 44-ാം വാര്‍ഷികത്തില്‍ അടിയന്തരാവസ്ഥാ വിരുദ്ധ ദിനാചരണ സന്ദേശം നല്‍കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ രാഷ്ട്രീയ എതിരാളികളുടെ പരിഹാസ കമന്‍റുകള്‍. ബിനോയി കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെടുത്തിയുള്ള പരിഹാസമാണ് കോടിയേരിക്ക് നേരെ ഉയരുന്നത്.

മൂന്ന് വയസ്സുകാരി ഷെറിന്‍ മാത്യൂസിന്‍റെ കൊലപാതകം: വളര്‍ത്തച്ഛന് അമേരിക്കയില്‍ ജീവപര്യന്തം തടവ്ശിക്ഷ

അടിയന്തരവാസ്ഥ പ്രഖ്യാപിച്ച നാളുകളിലെ ദേശാഭിമാനി പത്രത്തിന്‍റെ പേജ് സഹിതം കോടിയേരിയുടെ മകന്‍ ബിനീഷ് കോടിയേരി ഫേസ്ബുക്കിലിട്ട പോസ്റ്റിന് താഴെയും ഇത്തരം പരിഹാസ കമന്‍റുകള്‍ നിറയുന്നുണ്ട്. സ്വന്തം മകൻ കാണാതെപോയിട്ടും ഈ രാജ്യം രക്ഷിക്കാൻ കാണിക്കുന്ന ആ വലിയ മനസുണ്ടല്ലോ അതിനിരിക്കട്ടെ ഒരു കുതിരപ്പവൻ എന്നതടക്കമുള്ള നിരവധി കമന്‍റുകളാണ് കോടിയേരിയുടെ പോസ്റ്റിന് താഴെ നിറയുന്നത്.. വിശദാംശങ്ങള്‍ ഇങ്ങനെ..

ഇതല്ലേ യഥാർഥ അടിയന്തരാവസ്ഥ

ഇതല്ലേ യഥാർഥ അടിയന്തരാവസ്ഥ

'പാർട്ടി സെക്രട്ടറിയുടെ മകനുപോലും ഒളിവിൽ പോകേണ്ടിവരുന്ന അവസ്ഥ, ഇതല്ലേ യഥാർഥ അടിയന്തരാവസ്ഥ' എന്ന് തുടങ്ങിയ നിരവധി കമന്‍റുകളാണ് കോടിയേരി ബാലകൃഷ്ണന്‍റെ പോസ്റ്റില്‍ ആളുകള്‍ കമന്‍റ് ചെയ്യുന്നത്. 'പിടികിട്ടാപ്പുള്ളിയായ മകനെ നിയമത്തിനു മുൻപിൽ ഹാജരാക്കിയിട്ടുപോരേ ഈ വീരവാദം'. ‘അടിയന്തരമായി വീട്ടിലെ അവസ്ഥയ്ക്കു പരിഹാരം ഉണ്ടാക്കൂ സഖാവേ..' എന്നിങ്ങനെ പോകുന്നു ചിലരുടെ കമന്‍റുകള്‍..

ഒരച്ഛന് മകൻ നഷ്ടപ്പെട്ടിട്ട്

ഒരച്ഛന് മകൻ നഷ്ടപ്പെട്ടിട്ട്

'നിങ്ങളറിഞ്ഞോ,

കേരളത്തിൽ ഒരച്ഛന് മകൻ നഷ്ടപ്പെട്ടിട്ട് ഒരാഴ്ചയായി. ഇവിടത്തെ മൂരാച്ചി മാധ്യമങ്ങളൊന്നും അത് ചർച്ചയാക്കില്ല. കാരണം, നഷ്ടപ്പെട്ടത് ഒരു കമ്യൂണിസ്റ്റുകാരന്റെ മകനെയാണ്' എന്നാണ് മറ്റൊരാളുടെ കമന്‍റ്. അതേസമയം രാജ്യം നേരിട്ട അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങളെ ഓര്‍മിപ്പിക്കുന്ന പോസ്റ്റില്‍ ഇത്തരം പരിഹാസ കമന്‍റുകള്‍ ഇടുന്നത് രാഷ്ട്രീയ ബോധമില്ലായ്മയാണ് തെളിയിക്കുന്നതെന്ന വിമര്‍ശനവും ചിലര്‍ നടത്തുന്നുണ്ട്. കോണ്‍ഗ്രസിനേയും ബിജെപിയേയും കടന്നാക്രമിച്ചുകൊണ്ടുള്ളതായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ ഫേസ്ബുക്ക് കുറിപ്പ്..

ആ സർക്കാർ രണ്ടാംവട്ടം

ആ സർക്കാർ രണ്ടാംവട്ടം

രാജ്യം ഏറ്റവും ഇരുണ്ട ഘട്ടത്തിലേക്ക് പോകുകയാണ്. ആർ എസ് എസ് നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെ നരേന്ദ്ര മോഡി നയിക്കുകയും ആ സർക്കാർ രണ്ടാംവട്ടം അധികാരമേറിയിരിക്കുകയുമാണ്. ഒന്നാം മോഡി ഭരണത്തിൽ നടപ്പാക്കാൻ കഴിയാത്ത ഹിന്ദുത്വ അജൻഡകൾക്ക് പൂർത്തീകരണം നൽകാനുള്ള പുറപ്പാടിലാണ് അവർ. കഴിഞ്ഞവട്ടം സ്വതന്ത്രപദവിയുള്ള ആസൂത്രണ കമീഷൻ വേണ്ടെന്നുവച്ച്- ഉദ്യോഗസ്ഥതല നിതി ആയോഗ് സംവിധാനം കൊണ്ടുവന്നു. ഇതുവഴി ഫെഡറൽ സംവിധാനത്തിന്റെ കടയ‌്ക്കൽ കത്തിവച്ചു."ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്" എന്ന ജനാധിപത്യവിരുദ്ധ പരിഷ്കാരം അടിച്ചേൽപ്പിക്കാനുള്ള ഉത്സാഹത്തിലാണെന്നും പോസ്റ്റില്‍ കോടിയേരി ആരോപിച്ചു.

വെല്ലുവിളികളെ അഭിമുഖീകരിക്കാനാകില്ല

വെല്ലുവിളികളെ അഭിമുഖീകരിക്കാനാകില്ല

മതേതര റിപ്പബ്ലിക് എന്നത് ഭരണഘടനയിൽനിന്ന് നീക്കി ഹിന്ദുത്വ രാഷ്ട്രമാക്കി രാജ്യത്തെ മാറ്റുകയെന്നതാണ് കേന്ദ്ര ഭരണത്തിന്റെയും അതിനെ നയിക്കുന്ന ആർ എസ് എസിന്റെയും ലക്ഷ്യം. ഇത് തുറന്നുകാട്ടുകയും ജനങ്ങളുടെ ചെറുത്തുനിൽപ്പ് വലിയ തോതിൽ സംഘടിപ്പിക്കുകയും വേണം. 44 വർഷംമുമ്പ് അടിയന്തരാവസ്ഥ നടപ്പാക്കുകയും അതിൽ ഇന്നും ഊറ്റംകൊള്ളുന്നവർ നേതൃത്വത്തിൽ തുടരുകയും ചെയ്യുന്ന കോൺഗ്രസിന് ഇന്നത്തെ കാലത്തെ വെല്ലുവിളികളെ അഭിമുഖീകരിക്കാനാകില്ല.

രാജ്യം പ്രച്ഛന്നമായ ഒരു അടിയന്തരാവസ്ഥയിലേക്ക്

രാജ്യം പ്രച്ഛന്നമായ ഒരു അടിയന്തരാവസ്ഥയിലേക്ക്

അടിയന്തരാവസ്ഥയുടെ 44--ാം വാർഷികവേളയിൽ രാജ്യം പ്രച്ഛന്നമായ ഒരു അടിയന്തരാവസ്ഥയിലേക്ക്- നീങ്ങുകയാണ്. അടിയന്തരാവസ്ഥ ഇല്ലാതെ തന്നെ സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങാനുള്ള സാധ്യതകൾ ശക്തിപ്പെട്ടിരിക്കുന്നു. രാഷ്ട്രീയവ്യവസ്ഥയിലെ ഹിന്ദുത്വ ശക്തികളുടെ മേധാവിത്വം, ഭരണ സ്ഥിരത, ഇടതുപക്ഷ‐മതനിരപേക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ശക്തിക്ഷയം തുടങ്ങിയവ സ്വേച്ഛാധിപത്യം വളരാനുള്ള ചേരുവകളാണ്. കോടതിയെ മൂക്കുകയറിടാൻ നോക്കുന്നു. മാധ്യമങ്ങൾക്കുമേൽ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു. ഇവിടെയാണ് അടിയന്തരാവസ്ഥയുടെ പുതിയ രൂപങ്ങൾ പ്രകടമാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

മോഡിയാണ് ഇന്ത്യ

മോഡിയാണ് ഇന്ത്യ

"ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര" എന്ന മുദ്രാവാക്യത്തിന്റെ പരിഷ്കരിച്ച പതിപ്പായി "മോഡിയാണ് ഇന്ത്യ, ഇന്ത്യയാണ് മോഡി" എന്ന് സംഘികൾ പ്രചരിപ്പിക്കുന്നു. പരമാധികാര മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക് എന്നതിൽനിന്ന് സ്വേച്ഛാധിപത്യ ഹിന്ദുത്വ റിപ്പബ്ലിക് എന്നതിലേക്ക് ഇന്ത്യയെ പരിവർത്തനപ്പെടുത്താനുള്ള കാവി വഴി ഒരുക്കുകയാണ്. 21 മാസത്തെ അടിയന്തരാവസ്ഥയിൽ കേന്ദ്ര മന്ത്രിസഭ ഇന്ദിരയിൽ ചുരുങ്ങി. ഇന്ന് മോഡിമയമാണ് കേന്ദ്ര മന്ത്രിസഭ. അമിത് ഷായെ കൂട്ടിയിട്ടുണ്ടെങ്കിലും അത് സഹായക്രിയക്കാരനായി മാത്രമാണ്. ഗാന്ധിജിക്ക് ഗോഡ്സെയെയും ദേശിയപതാകയ്ക്ക് കാവി പതാകയെയും പകരംവയ്ക്കുന്ന അപകടകരമായ അവസ്ഥയാണ് ഇന്നെനും കോടിയേരി ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു..

ഫേസ്ബുക്ക് പോസ്റ്റ്

കോടിയേരി ബാലകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
social media reaction on kodiyeri balakrishnan fb post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X