സരിതയുടെ സമ്മതത്തോടെ ലൈംഗിക ബന്ധം; കൈക്കൂലിയായി പരിഗണിക്കാം

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സോളാര്‍ കേസില്‍ സരിതാ നായരെ ബലാത്സംഗം ചെയ്‌തെന്ന കുറ്റം നിലനില്‍ക്കില്ലെന്ന് നിയമോപദേശം ലഭിച്ചതോടെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ സാധ്യത. ലൈംഗിക സംതൃപ്തി നേടിയത് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍പ്പെടുമെന്നാണ് അരിജിത്ത് പസായത്ത് നല്‍കിയ നിയമോപദേശം.

ഹിമാചലില്‍ വോട്ടെടുപ്പ് തുടങ്ങി, 50 ലക്ഷത്തിലധം വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക്

ലൈംഗിക പീഡനക്കേസ് നിലനില്‍ക്കില്ലെന്ന് പലഭാഗത്തുനിന്നും സൂചനയുണ്ടായതോടെയാണ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഏറെ പരിചിതനായ മുന്‍ ജഡ്ജ് അരിജിത്ത് പസായത്തില്‍ നിന്നും നിയമോപദേശം തേടിയത്. തിടുക്കത്തില്‍ കേസെടുത്താല്‍ എഫ്.ഐ.ആര്‍ റദ്ദാക്കപ്പെടാനുള്ള സാധ്യതയും അദ്ദേഹം സൂചിപ്പിക്കുന്നു.

arijithpasayath

നേരത്തെ സമാന രീതിയില്‍ മുന്‍ എംഎല്‍എ ജോസ് കെ തെറ്റയിലിനെതിരായ കേസ് കോടതി തള്ളിയിരുന്നു. ഉഭയകക്ഷി സമ്മതപ്രകാരം നടക്കുന്ന ലൈംഗിക ബന്ധം പീഡനക്കേസില്‍ ഉള്‍പ്പെടില്ലെന്ന് വ്യക്തമാക്കിയാണ് കേസ് തള്ളിയത്. ഇതേ സാഹചര്യം തന്നെയാണ് സോളാര്‍ കേസിലും നിലനില്‍ക്കുന്നത്.

ഇതോടെ, പ്രാഥമിക അന്വേഷണം നടത്തിയ ശേഷം മാത്രമേ കേസുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയുള്ളൂ. സരിത ഇക്കാര്യത്തില്‍ പുതിയ പരാതി സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ഈ പരാതി പ്രകാരമായിരിക്കും അന്വേഷണം. തന്റെ പരാതി പരിഗണിച്ചാണ് കേസെടുക്കുകയെന്ന് സരിതയും സൂചിപ്പിക്കുന്നു.

English summary
Solar Commission report arijit pasayat advice
Please Wait while comments are loading...