സരിത എഴുതിയ കത്ത് എവിടെ? ഒന്ന് കമ്മീഷനില്‍, മറ്റൊന്ന്!! കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു

 • Posted By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

തിരുവനന്തപുരം: സോളാര്‍ കേസില്‍ പെട്ട് സരിത എസ് നായര്‍ അല്‍പ്പകാലം ജയിലില്‍ കഴിഞ്ഞിരുന്നു. ഈ വേളയിലാണ് ഇനി രക്ഷയില്ലെന്ന് കണ്ട് തനിക്ക് നേരിട്ട അനുഭവങ്ങളും തന്നെ ഉപയോഗപ്പെടുത്തിയവരുടെ വിവരങ്ങളും പരസ്യപ്പെടുത്താന്‍ സരിത തീരുമാനിച്ചത്. തുടര്‍ന്ന് എല്ലാം വിവരിച്ച് സരിത കത്തെഴുതി.

കോണ്‍ഗ്രസ് മന്ത്രിമാരുടെ ലൈംഗിക കേളി; വായിച്ച് തളര്‍ന്ന് പിണറായി, മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞത്...

സരിതയുടെ കത്തിന്റെ യഥാര്‍ഥ പകര്‍പ്പ് ഇപ്പോള്‍ സോളാര്‍ കമ്മീഷനിലാണുള്ളത്. പക്ഷേ നേരത്തെ മറ്റൊരു വ്യക്തിയുടെ കൈവശമുണ്ടായിരുന്നു. അപ്പോള്‍ രണ്ട് കത്തുണ്ടോ എന്ന സംശയവും ബലപ്പെടുന്നു. അതിനിടെ, ചാനലുകളില്‍ കത്തിലെ ചില പേജുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെന്നും സരിത പറയുന്നു.

നിരവധി പ്രമുഖരുടെ പേരുകള്‍

നിരവധി പ്രമുഖരുടെ പേരുകള്‍

സരിത ജയിലില്‍ വച്ച് എഴുതിയ കത്തില്‍ നിരവധി പ്രമുഖരുടെ പേരുണ്ട്. അതില്‍ പറയുന്നവര്‍ എവിടെ വച്ചാണ് തന്നെ പീഡിപ്പിച്ചതെന്നും എന്തൊക്കെയാണ് ചെയ്തതെന്നും സരിത വെളിപ്പെടുത്തുകയും ചെയ്തു.

ബാലകൃഷ്ണ പിള്ളയുടെ കൈവശം

ബാലകൃഷ്ണ പിള്ളയുടെ കൈവശം

സരിത എഴുതിയ കത്തിന്റെ യഥാര്‍ഥ പകര്‍പ്പ് കേരളാ കോണ്‍ഗ്രസ് ബി നേതാവ് ബാലകൃഷ്ണ പിള്ളയുടെ കൈവശമായിരുന്നു. ഇപ്പോള്‍ സോളാര്‍ കമ്മീഷനിലും ആ കത്തുണ്ടെന്നും സരിത പറയുന്നു. പിള്ളയുടെ കൈവശമുണ്ടായിരുന്ന കത്ത് തന്നെയാണോ ഇപ്പോള്‍ സോളാര്‍ കമ്മീഷനില്‍ എത്തിയത്?

കത്തില്‍ പറഞ്ഞിട്ടുള്ളതിനേക്കാള്‍

കത്തില്‍ പറഞ്ഞിട്ടുള്ളതിനേക്കാള്‍

നിലവില്‍ കത്തില്‍ പറഞ്ഞിട്ടുള്ളതിനേക്കാള്‍ കാര്യങ്ങള്‍ തനിക്ക് അറിയാം. ആവശ്യമെന്നു തോന്നിയാല്‍ എല്ലാം വെളിപ്പെടുത്തും. ചില ചാനലുകള്‍ തന്റെ കത്തിന്റെ ചില ഭാഗങ്ങള്‍ നേരത്തെ പുറത്തുവിട്ടിരുന്നുവെന്നും സരിത പറഞ്ഞു.

നിഷേധിക്കാന്‍ കാരണം

നിഷേധിക്കാന്‍ കാരണം

റിപ്പോര്‍ട്ടര്‍ ചാനല്‍ സരിതുയടെ കത്തിന്റെ ചില പേജുകള്‍ പുറത്തുവിട്ടിരുന്നു. പക്ഷേ, അന്ന് സരിത നിഷേധിക്കുകയാണ് ചെയ്തത്. അതിന് കാരണവും സരിത വിശദീകരിക്കുന്നു.

തമ്പാനൂര്‍ രവിയുടെ ഇടപെടല്‍

തമ്പാനൂര്‍ രവിയുടെ ഇടപെടല്‍

തമ്പാനൂര്‍ രവിയുടെ ഇടപെടലാണ് നിഷേധിക്കാന്‍ കാരണമത്രെ. തമ്പാനൂര്‍ രവി പറഞ്ഞതു പ്രകാരമാണ് റിപ്പോര്‍ട്ടര്‍ ചാനലില്‍ വന്ന കാര്യങ്ങള്‍ നിഷേധിക്കാന്‍ കാരണമന്നും സരിത വിശദീകരിച്ചു.

മൂന്നാം പേജില്‍ ഉമ്മന്‍ ചാണ്ടി

മൂന്നാം പേജില്‍ ഉമ്മന്‍ ചാണ്ടി

കത്തിന്റെ മൂന്നാം പേജിലാണ് ഉമ്മന്‍ ചാണ്ടിയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍. സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ ആര്യാടന്‍ മുഹമ്മദിന്റെ അടുത്തേക്ക് പറഞ്ഞുവിട്ടതു ഉമ്മന്‍ ചാണ്ടിയാണെന്നും സരിത പറയുന്നു.

 ഉന്നത ഇടപെടല്‍

ഉന്നത ഇടപെടല്‍

എന്നാല്‍ ഉമ്മന്‍ചാണ്ടിയെ കുറ്റത്തില്‍ നിന്ന് രക്ഷിക്കാന്‍ ചില ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. മുമ്പ് സോളാര്‍ കേസ് അന്വേഷിച്ച സംഘത്തില്‍പ്പെട്ടവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നാണ് വിവരം.

പുതിയ സംഘത്തില്‍ കൂടുതല്‍ പേര്‍

പുതിയ സംഘത്തില്‍ കൂടുതല്‍ പേര്‍

സോളാര്‍ തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലാണ് പുതിയ സംഘം. അന്വേഷണ സംഘത്തില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി വിപുലീകരിക്കും.

മാനഭംഗത്തിനും തെളിവ് നശിപ്പിച്ചതിനും

മാനഭംഗത്തിനും തെളിവ് നശിപ്പിച്ചതിനും

ഉമ്മന്‍ചാണ്ടിക്കെതിരേ മാനഭംഗത്തിനും തെളിവ് നശിപ്പിച്ചതിനും കേസെടുക്കാനാണ് സാധ്യത. അന്വേഷണ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷമാകും തുടര്‍നടപടികള്‍. ചോദ്യം ചെയ്യലും അറസ്റ്റും പിന്നീടാണ് ഉണ്ടാകുക.

ലൈംഗിക പീഡനം നടന്നത്

ലൈംഗിക പീഡനം നടന്നത്

സരിതാ നായര്‍ക്കെതിരേ ലൈംഗിക പീഡനം നടന്നുവെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ലൈംഗിക സംതൃപ്തി നേടുന്നതും അഴിമതിയായി കണക്കാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കോണ്‍ഗ്രസ് പുതിയ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്.

കോണ്‍ഗ്രസ് കോടതിയിലേക്ക്

കോണ്‍ഗ്രസ് കോടതിയിലേക്ക്

സര്‍ക്കാരിന്റെ അന്വേഷണ പ്രഖ്യാപനത്തിനെതിരേ കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. സര്‍ക്കാര്‍ നടപടികളിലെ നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാകും കോടതിയെ സമീപിക്കുക.

cmsvideo
  സരിതയുടെ കത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും!
  കോണ്‍ഗ്രസ് വാദം ഇങ്ങനെ

  കോണ്‍ഗ്രസ് വാദം ഇങ്ങനെ

  ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയിട്ടില്ല. നിയമസഭയില്‍ വച്ചിട്ടില്ല. മുഖ്യമന്ത്രി നേരിട്ട് അന്വേഷണം പ്രഖ്യാപിക്കുകയാണ് ചെയ്തത്. ഇത് നിയമപരമായി തെറ്റാണ്. ഈ വാദമാകും കോണ്‍ഗ്രസ് കോടതിയില്‍ ഉന്നയിക്കുക.

  English summary
  Solar Scam: Where Saritha Nair Controversial Letter true Copy

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്