കൊച്ചി മെട്രോയെ ശ്രീധരന്‍ 'കൈവിട്ടു'!! രണ്ടാംഘട്ടത്തിനില്ല!! ഇതാണ് കാരണം...

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: വെള്ളിയാഴ്ച നടക്കുന്ന കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങില്‍ നിന്നു ഇ ശ്രീധരനെ ഒഴിവാക്കിയതിന്റെ വിവാദങ്ങള്‍ പുകഞ്ഞുകൊണ്ടിരിക്കെ രണ്ടാം ഘട്ടത്തിന് താനുണ്ടാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മെട്രോയുടെ രണ്ടാം ഘട്ട നിര്‍മാണത്തിന് താനും ഡിഎംഎര്‍സിയും ഉണ്ടാവില്ലെന്ന് ശ്രീധരന്‍ പറഞ്ഞു. രാവിലെ കൊച്ചി മെട്രോയുടെ തയ്യാറെടുപ്പുകള്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1

മെട്രോയുടെ രണ്ടാം ഘട്ടം കെഎംആര്‍എല്ലിനു സ്വന്തമായി ചെയ്യാനുള്ള പ്രാപ്തിയുണ്ട്. അതുകൊണ്ടു രണ്ടാം ഘട്ടം അവര്‍ തന്നെ ചെയ്യും. തന്നെ ഉദ്ഘാടനച്ചടങ്ങില്‍ നിന്നു ഒഴിവാക്കിയതു ബന്ധപ്പെട്ട് വലിയ വിവാദങ്ങളുണ്ടാക്കരുതെന്ന് ശ്രീധരന്‍ ആവശ്യപ്പെട്ടു.

2

പ്രധാനമന്ത്രിയുടെ സുരക്ഷയാണ് ഇതില്‍ പ്രധാനം. അദ്ദേഹത്തിനു സുരക്ഷ നല്‍കുന്ന ഏജന്‍സി നിര്‍ദേശിക്കുന്നതുപോലെ തന്നെ കാര്യങ്ങള്‍ ചെയ്യണം. എന്നെ ഉദ്ഘാടനത്തിനു ക്ഷണിക്കാത്തതില്‍ വിഷമമില്ല. എന്നെ എന്തിനാണ് ക്ഷണിക്കേണ്ട ആവശ്യം. എന്റെ ജോലി ഇതു പൂര്‍ത്തിയാക്കുകയായിരുന്നു അതു ചെയ്തു. ഇപ്പോഴത്ത വിവാദങ്ങള്‍ മാധ്യമങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും ശ്രീധരന്‍ വ്യക്തമാക്കി. ഇനി തന്നെ ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
E sreedharan says he will not be a part of kochi metro second stage.
Please Wait while comments are loading...