വീണ്ടും ശ്രീജിത്ത് സമരത്തിനൊരുങ്ങുന്നു...കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യം

  • Posted By: desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: സഹോദരന്‍ ശ്രീജീവന്‍റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്തിയ ശ്രീജിത്ത് വീണ്ടും സമരത്തിനൊരുങ്ങുന്നു. അനിയന്‍റെ മരണത്തിന് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തി സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീജിത്ത് വീണ്ടും സമരത്തിനൊരുങ്ങുന്നത്. ഞായറാഴ്ച രാവിലെ 10 മണി മുതല്‍ ഈ ആവശ്യം ഉന്നയിച്ച് ശ്രീജിത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങും.

sreejith2

കേസിലെ കുറ്റാരോപിതരായ ഉദ്യോഗസ്ഥര്‍ തന്‍റെ നാട്ടുകാരാണെന്നും അതിനാല്‍ അത്തരം ഒരു അവസ്ഥയില്‍ നാട്ടില്‍ ജീവിക്കുന്നതില്‍ ആശങ്ക ഉണ്ടെന്നും ശ്രീജിത്ത് വ്യക്തമാക്കി. ഒപ്പം ഇവരെ മാറ്റി നിര്‍ത്താതെ അന്വേഷണം നടത്തുന്നത് കേസിന്‍റെ സുതാര്യതയെ ബാധിക്കുമെന്നും ശ്രീജിത്ത് വ്യക്തമാക്കി.

ശ്രീജിവിന്‍റെ കസ്റ്റഡി മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരം ബുധനാഴ്ച ശ്രീജിത്ത് അവസാനിപ്പിച്ചിരുന്നു. സിബിഐ അന്വേഷണം തുടങ്ങിയതോടെയാണ് 782 ദിവസം നീണ്ടു നിന്ന സമരം ശ്രീജിത്ത് അവസാനിപ്പിച്ചത്. സമരത്തിന് ശേഷം ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ശ്രീജിത്ത് കഴിഞ്ഞ ദിവസം വീട്ടിലേക്ക് മടങ്ങി. സമരത്തിന്‍റെ പേരില്‍ പലരും പണപ്പിരിവ് നടത്തിയെന്നും ഇത് ഏറെ വിഷമിപ്പിച്ചെന്നും ശ്രീജിത്ത് പിന്നീട് പറഞ്ഞിരുന്നു.

English summary
sreejith to start strike again

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്