പെന്‍ഷന്‍കാര്‍ക്ക് ഇരുട്ടടി; മെഡിസെപ് പ്രീമിയം തുക വര്‍ധിപ്പിച്ചു: വര്‍ഷം 8237 രൂപയും 18 ശതമാനം ജിഎസ്ടിയും
തിരുവനന്തപുരം: പെന്‍ഷന്‍കാര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇരുട്ടടിയായി മെഡിസെപ് ചികിത്സാ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രീമിയം തുക വര്‍ധിപ്പിച്ചു. ഇന്‍ഷുറന്‍സ് പ്രീമിയര്‍ തുക പ്രതിമാസം 500 രൂപയില്‍ നിന്ന് 810 രൂപയായിട്ടാണ് വര്‍ധിപ്പിച്ചത്. ഒരു മാസത്തെ പ്രീമിയം തുക 310 രൂപയായിട്ടാണ് വര്‍ദ്ധിപ്പിച്ചത്. ഇനി ഒരു വര്‍ഷം 8237 രൂപയും ഇതിനു പുറമെ 18 ശതമാനം ജിഎസ്ടിയും പ്രീമിയമായി നല്‍കണം. ഇതു സംബന്ധിച്ച ഉത്തരവ് ധനവകുപ്പ് പുറത്തിറക്കി. പുതിയ ഉത്തരവിനെതിരേ നിയമപരമായി നേരിടാനാണ് പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെ തീരുമാനം.
ജനുവരി ഒന്നു മുതലാണ് പ്രീമിയം തുക വര്‍ധന പ്രാബല്യത്തില്‍ വരുന്നത്. പെന്ഷന് തുകയില്‍ നിന്നും ശമ്പളത്തില്‍ നിന്നുമാണ് ഈ തുക ഈടാക്കുന്നത്. ഇപ്പോള്‍ തന്നെ സാമ്പത്തിക പ്രതിസന്ധിയില്‍പെട്ട് നട്ടംതിരിയുന്ന പെന്‍ഷന്‍കാര്‍ക്ക് വലിയ തിരിച്ചടിയാണ് ഈ തീരുമാനം. മെഡിസെപ്പ് ചികിത്സാ പദ്ധതിയെക്കുറിച്ച് നിരവധി പരാതികള്‍ ഉയരുന്നുണ്ട്. നിരവധി വലിയ സ്വകാര്യ ആശുപത്രികളില്‍ ഈ ഇന്‍ഷുറന്‍സ് സ്വീകരിക്കാറില്ല.

ജനുവരി ഒന്നു മുതല്‍ 2028 ഡിസംബര്‍ 31 വരെയാണ് മെഡിസെപ്പ് പദ്ധതിയുടെ രണ്ടാം ഘട്ടം. നിലവിലെ ഇന്‍ഷുറന്‍സ് ഏജന്‍സിയായ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് തന്നെ രണ്ടാം ഘട്ടത്തിലും ഇന്‍ഷുറന്‍സ് നല്‍കുന്നത്. അതേസമയം പ്രീമിയം തുക വര്‍ധിപ്പിച്ചിട്ടും കവറേജ് തുക മൂന്ന് ലക്ഷം രൂപയില്‍ നിന്ന് ഉയര്‍ത്തിയിട്ടില്ല. പ്രീമിയം തുക വര്‍ധിപ്പിച്ചതിനെതിരെ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ രംഗത്തെത്തി. എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന് ഹൈക്കോടതിയെ സമീപിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും ഈ മാസത്തെ ശമ്പളം മുതല്‍ പുതിയ പ്രീമിയം തുക ഈടാക്കും. ജനുവരി മാസത്തെ പെന്ഷന് മുതലാണ് പെന്‍ഷന്‍കാരുടെ പ്രീമിയം തുക ഈടാക്കുന്നത്.
മെഡിസെപ് പദ്ധതിയുടെ നിലവിലുള്ള അപാകതകള്‍ പരിഹരിച്ചാണ് പദ്ധതിയുടെ രണ്ടാം ഘട്ടം എന്നാണ് ധനുവകുപ്പിന്റെ അവകാശവാദം. 2022-ലാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി മെഡിസെപ് നിലവില്‍ വന്നത്. നേരത്തെ പ്രതിമാസം 500 രൂപയാണ് പ്രീമിയമായി ഈടാക്കിയിരുന്നത്. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ മെഡിസെപ്പിന്റെ ഗുണഭോക്താവിനും ആശ്രിതര്‍ക്കും ക്യാഷ് ലെസ് ചികിത്സ ലഭ്യമാക്കുന്നതായിരുന്നു പദ്ധതി. കിടത്തി ചികിത്സകള്‍ക്ക് മാത്രമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്.
അതേസമയം സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ പെന്‍ഷന്‍കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബാധ്യത വര്‍ദ്ധിപ്പിക്കുന്നതാണ് സര്‍ക്കാരിന്റെ നടപടി എന്നാണ് വിമര്‍ശനം ഉയരുന്നത്. പദ്ധതിയില്‍ അംഗങ്ങളായ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളിലും മെഡിസെപ് അനുകൂല്യങ്ങള്‍ അനുവദിക്കുന്നില്ല. ഇത് ശസ്ത്രക്രിയ ഉള്‍പ്പെടെ അടിയന്തര ചികിത്സ തേടുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. നഗരങ്ങളിലെ പ്രമുഖ ആശുപത്രികള്‍ ഒന്നും മെഡിസെപ് അനുകൂല്യങ്ങള്‍ നല്‍കുന്നില്ല.
ഇതു കൂടാതെ, ഗുണഭോക്താവിന് ക്യാഷ് ലെസ് സൗകര്യം ലഭിച്ചാലും ആശുപത്രികള്‍ക്ക് അത് അനുവദിച്ചു കിട്ടാന്‍ ഏറെ സമയം എടുക്കുന്നതായുള്ള പരാതികളും ഉയരുന്നുണ്ട്. ഇതുകൂടാതെ തുക റീഇമ്പേഴ്സ്മെന്റ് ചെയ്യുന്ന സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ ഏറെ സങ്കീര്‍ണ്ണമാകുന്നത് സാധാരണക്കാരെ വലയ്ക്കുന്നുണ്ട്. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അപേക്ഷ നിരസിക്കുന്നതും പതിവാണ്. അതുപോലെ വലിയ ശസ്ത്രക്രിയകള്‍ നടത്തുമ്പോള്‍ ഈ തുക പര്യാപ്തമാകില്ലെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു.
നിലവിലെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ അപാകതകള്‍ പരിഹരിക്കുന്നതാണ് മെഡിസെപ്പിന്റെ രണ്ടാംഘട്ടമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ഇന്‍ഷുറന്‍സ് കവറേജ് തുക വര്‍ധിപ്പിക്കാത്തതില്‍ ഗുണഭോക്താക്കള്‍ക്ക് വലിയ പ്രതിഷേധമുണ്ട്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications