കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുവയ്പ്പിനില്‍ വീണ്ടും സമര കാഹളം: ഐഒസിക്കെതിരെ നവംബര്‍ മുതല്‍ സമരം?

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: ഏറെ വിവാദമായ പുതുവയ്്പ്പിന്‍ ഐഒസി പാചക വാതക പ്ലാന്റിനെതിരെ വീണ്ടും സമരം ചൂടുപിടിക്കുന്നു. പ്ലാന്റ് നിര്‍മ്മാണം താത്കാലികമായി നിര്‍ത്തി വയ്ക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ജൂണില്‍ നിര്‍ത്തി വച്ച സമരമാണ് വീണ്ടും ആരംഭിക്കുന്നത്. പുതുവയ്പ്പിനിലെ ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ ആറിന് പദയാത്ര സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ദിലീപിനെ ഞെട്ടിച്ച് പോലീസിന്റെ നോട്ടീസ്; ജാമ്യത്തിലിറങ്ങിയ പ്രതിക്ക് എന്തിന് സായുധ സുരക്ഷ?
വിഎസ് അച്യുതനന്ദന്‍, കാനം രാജേന്ദ്രന്‍, വിഎം സുധീരന്‍, മേധാ പട്കര്‍, സാറാ ജോസഫ്, കെവി തോമസ് എന്നിവര്‍ പങ്കെടുക്കും. വൈപ്പിനിലെ ഗോശ്രീ പാലത്തില്‍ നിന്നാണ് പദ യാത്ര ആരംഭിക്കുന്നത്. രാജേന്ദ്ര മൈതാനി വരെയാണ് പദയാത്ര. ഭാവിയില്‍ വിവിധ സാംസ്‌കാരിക പരിപാടികള്‍ ഉള്‍പ്പെടെ വിവിധ സമരപരിപാടികള്‍ക്ക് സമരസമിതി രീപം നല്‍കിയിട്ടുണ്ട്.

kochi

2006 മുതല്‍ പുതുവൈപ്പിന്‍ ഐഒസി പ്ലാന്റിനെതിരെ സമരം ആരംഭിച്ചിരുന്നു. പ്ലാന്റ് ജനങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാണെന്നാണ്് ആരോപണം. ഈ വര്‍ഷം ഫെബ്രുവരിയിലാണ്്് ഐഒസിക്കെതിരെ സമരം ശക്തമായത്. സമരത്തിനെതിരെ ഡിസിപി യതീഷ് ചന്ദ്ര നടത്തിയ ലാത്തിച്ചാര്‍ജ് ഏറെ വിവാദമായിരുന്നു. സ്ത്രീകളും കുട്ടികള്‍ക്കുമെതിരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു.

മെർസൽ‌ തമിഴ് സംസ്‌കാരത്തിന്റെ ഭാഷയുടെയും ആവിഷ്‌കാരം, ഡീമോണറ്റൈസ്' ചെയ്യരുത്, പിന്തുണയുമായി രാഹുല്‍മെർസൽ‌ തമിഴ് സംസ്‌കാരത്തിന്റെ ഭാഷയുടെയും ആവിഷ്‌കാരം, ഡീമോണറ്റൈസ്' ചെയ്യരുത്, പിന്തുണയുമായി രാഹുല്‍

English summary
strike will start against ioc in puthuvypin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X