ചുരത്തിലെ കുഴിയില്‍ ഇറങ്ങിക്കിടന്നും പ്രതിഷേധം

  • Posted By:
Subscribe to Oneindia Malayalam

താമരശേരി: ചുരത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്താത്തതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ യൂത്ത് ഫോഴ്‌സ് പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി കുഴിയടച്ചു. മൂന്നാം നളവിലെ കുഴിയില്‍ വായ്മൂടിക്കെട്ടി കിടന്നാണ് പ്രതീകാത്മകമായി കുഴി അടച്ചത്.

'ഞാന്‍ മരിച്ചതല്ല, എന്നെ ചിലര്‍ കൊന്നതാണ്' എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം. ഉസ്മാന്‍ ചാത്തന്‍പാറ പരിപാടി ഉദ്ഘാടനം ചെയ്തു. ഷാഹിദ് കുട്ടമ്പൂര്‍ അധ്യക്ഷത വഹിച്ചു.

churamportest

റെഡ്‌ക്രോസ് വയനാട് ജില്ലാ കോഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍ സംസാരിച്ചു. മുഹ്‌സിന്‍ പിലാശേരി, സുനില്‍ വാസുദേവ്, നസീര്‍ അടിവാരം, നവാസ് കനലാട്, ഷമീര്‍, സാദിഖ്, അജ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചുരത്തില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് മൗണ്ടന്‍ വ്യൂ റെസ്റ്റോറന്റും എഐവൈഎഫും ചേര്‍ന്ന് മധുരവെള്ളം വിതരണം ചെയ്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Strong protest even inside the ditch in pass

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്