കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ത്ഥിനികളുടെ വീഡിയോ എടുത്തു; അധ്യാപകനെ കയ്യേറ്റം ചെയ്തതായി പരാതി...

  • By Vishnu
Google Oneindia Malayalam News

ആലപ്പുഴ: പെണ്‍കുട്ടികളുടെ വിഡയോ എടുക്കാന്‍ ശ്രമിച്ച അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതായി പരാതി. തുറവൂരിലുള്ള സംസ്‌കൃത സര്‍വ്വകലാശാല പ്രാദേശിക കേന്ദ്രത്തിലെ മലയാളം വിഭാഗം അധ്യാപകന്‍ ഷാജി ജേക്കബിനെതിരെയാണ് കയ്യേറ്റ ശ്രമമുണ്ടായത്. ഇയാള്‍ വിദ്യാര്‍ത്ഥിനികളുടെ വിഡിയോ അനുവാദമില്ലാതെ പകര്‍ത്തുകയായിരുന്നു.

ഷാജി ജേക്കബിനെതിരെ നിരവധി പരാതികളുണ്ടായിരുന്നു. ഇതിനിടെയിലാണ് വീണ്ടും ഇയാള്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയത്. വിവരമറിഞ്ഞ വിദ്യാര്‍ത്ഥികള്‍ സംഘമായെത്തി അധ്യാപകനെതിരെ തിരിഞ്ഞു. ബഹളത്തിനിടയില്‍ കുഴഞ്ഞ് വീണ ഷാജി ജേക്കബിനെ പോലീസെത്തി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആശുപത്രിയിലെത്തിയും വിദ്യാര്‍ത്ഥികള്‍ അധ്യാപകനെതിരെ പ്രതിഷേധിച്ചു.

sanskrit-university

എന്നാല്‍ മദ്യപിച്ചെത്തിയ വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറുന്നത് വിലക്കിയതില്‍ പ്രതിഷേധിച്ചാണ് കയ്യേറ്റശ്രമമെന്നാണ് ഷാജി ജേക്കബിന്റെ വാദം. പക്ഷേ പോലീസ് ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഇയാള്‍ വിദ്യാര്‍ത്ഥികളെ സ്ഥിരമായി ശല്യം ചെയ്യാറുണ്ടെന്നാണ് ആക്ഷേപം. കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലായുന്നു ഷാജി ജേക്കബിനെ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്നാണ് തുറവൂരിലെ സെന്ററിലേക്ക് മാറ്റിയത്.

Read Also: ബാര്‍കോഴ കേസ് അട്ടിമറിച്ചവര്‍ കുടുങ്ങും; കെഎം മാണിക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവ്....

2014 ജനുവരി 24 നാണ് ഷാജി ജേക്കബിനെതിരെ ഔദ്യോഗികമായി ആദ്യമായി പരാതിയുയര്‍ന്നത്. ഷാജി ജേക്കബിന്റെ ശല്യം സഹിക്കവയ്യാതെ ക്ലാസിലെ മുഴുവന്‍ കുട്ടികളും പരാതി എഴുതി ഒപ്പിട്ട് വകുപ്പ് മേധാവിക്ക് നല്‍കുകയായിരുന്നു. വകുപ്പധ്യക്ഷന്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തന്നെ പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലായി. തുടര്‍ന്ന് സര്‍വ്വകലാശാല അധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

സര്‍വ്വകലാശാല വുമണ്‍ മെല്‍ഫയര്‍ കമ്മറ്റിക്ക് പരാതി മാറി. ക്ലാസിലെ മുഴുവന്‍ പേരെയും വിളിച്ച് ഹിയറിംഗ് നടത്തി. തുടര്‍ന്ന് ഷാജി ജേക്കബ്ബിനെതിരെ നടപടി ആവശ്യപ്പെട്ട് സിന്‍ഡിക്കേറ്റിന് ശുപാര്‍ശ നല്‍കി. സിന്‍ഡിക്കേറ്റ് ഷാജി ജേക്കബിനെ തുറവൂര്‍ പ്രാദേശിക കേന്ദ്രത്തിലേക്ക് സ്ഥലം മാറ്റി നിലവിലെ പദവിയില്‍ നിന്ന് തരം താഴത്തുകയും ചെയ്തു. എന്നാല്‍ അച്ചടക്കനടപടി നേരിട്ടിട്ടും അധ്യാപകന് ഒരു മാറ്റവുമില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.

Read Also: മാണിയെ ആര്‍ക്കും വേണ്ടാത്തവനാക്കുക; പതുങ്ങിയിരുന്ന പുലികള്‍ പുറത്ത് ചാടിയതിന് പിന്നില്‍...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
SFI Students complaint against teacher at Alappuzha for taking video with out permission.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X