മൊഴി നിഷേധിച്ച് സുബീഷ്; എല്ലാം പോലീസിന്റെ പണി, മർദ്ദിച്ചു, അവശനാക്കി,പോലീസ് ചെയ്തത് കേട്ടാൽ ഞെട്ടും

  • By: Akshay
Subscribe to Oneindia Malayalam

കണ്ണൂർ: ഫസൽ വധക്കേസിൽ ആർഎസ്എസിന് പങ്കുണ്ടെന്ന മൊഴി നിഷേധിച്ച് സുബീഷ്. പോലീസ് മർദ്ദിച്ച് എടുത്ത മൊഴിയാണെന്നും സുബീഷ് പറഞ്ഞു. പോലീസ് മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു. മജിസ്ട്രേറ്റിന് മുന്നിൽ ഇക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്നും സുബീഷ് പറഞ്ഞു.

പോലീസിൽ നിന്ന് ഏൽ‌ക്കേണ്ടി വന്നത് ക്രൂര മർദ്ദൻമാണ്. നഗ്നനാക്കി നിർത്തിയണ് തന്നെ മർദ്ദിച്ചതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. ഡിവൈഎസ്പി സദാനന്ദന്റെ നേതൃത്വത്തിലാണ് നിർബന്ധിച്ച് മൊഴി എടുപ്പിച്ചതെന്നും സുബീഷ് മാധ്യപ്രവർത്തകരോട് പറഞ്ഞു. സ്വാഭാവികതയ്ക്കായി പല തവണ തന്റെ മൊഴി റെക്കോർഡ് ചെയിതിരുന്നെന്നും സുബീഷ് പറഞ്ഞു.

Kannur

പോലീസുമായി സഹകരിക്കണമെന്നും, ഭാര്യയ്ക്ക് പണം ജോലിയും തരാമെന്ന് വാഗ്ദാനം ചെയ്തതായും അദ്ദേഹം പറഞ്ഞു. ഇപ്പോൾ പ്രചരിക്കുന്ന ശബ്ദരേഖ തന്റെതല്ലെന്നും സുബീഷ് പറഞ്ഞു. ഏത് അന്വേഷത്തിനും തയ്യാറാണെന്നും ജീവൻ നഷ്ടപ്പെടുമെന്ന പേടികൊണ്ടാണ് പോലീസിന് അങ്ങിനെ മൊഴി കൊടുത്തതെന്നും സുബീഷ് വ്യക്തമാക്കി. ഫസലിനെ കൊലപ്പെടുത്തിയത് വിശദമാക്കുന്ന തരത്തിലുള്ള ഓഡിയോ ഫസലിന്റെ സഹോദരൻ സത്താർ കഴിഞ്ഞ ദിവസം സിബിഐ കോടതിയിൽ ഹാജരാക്കിയരുന്നു.

സുബീഷ് മറ്റൊരു ആർഎസ്എസ് പ്രവർത്തകനുമായി ഫസലിനെ കൊന്നത് എങ്ങിനെയാണെന്ന് വിശദീകരിക്കുന്ന ഫോൺ സംഭാഷണായിരുന്നു അത്. എന്നാൽ ആ ഫോൺ സംഭാഷണത്തെ കുറിച്ച് അറിവില്ലെന്നാണ് സുബീഷ് പറയുന്നത്. ആര്‍എസ്എസ് നേതാക്കളായ പ്രതീഷ്, പ്രമേഷ്, ഷിനോയ് എന്നിവരും താനും ഒരുമിച്ച് ഒരു ബൈക്കില്‍ ഫസലിനെ പിന്തുടര്‍ന്നാണ് കൊലപാതകം നടത്തിയത്. ഫസല്‍ എതിരാളികളെ നേരിടാന്‍ കെല്‍പുള്ള ആളാണ് എന്ന് അറിഞ്ഞ് കൊണ്ട് തന്നെയായിരുന്നു നാല് പേരും ചേര്‍ന്ന് പദ്ധതിയിട്ടിത്. ബൈക്കില്‍ പിന്തുടര്‍ന്ന് ഫസല്‍ തലശ്ശേരി ടെമ്പിള്‍ ഗേറ്റിന് കുറച്ച് അപ്പുറമെത്തിയപ്പോള്‍ പുറകിലിരുന്ന താന്‍ ചാടിയിറങ്ങി ഫസലിനെ വെട്ടുകയായിരുന്നുവെന്ന് ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്.

English summary
Subeesh's press meet againt police
Please Wait while comments are loading...