പ്രതീക്ഷയില്‍ കരിപ്പൂര്‍, ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി തേടി ഡിജിസിഎക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: പ്രതീക്ഷയോടെ കരിപ്പൂര്‍ വിമാനത്താവളം.കരിപ്പൂരില്‍ നിന്ന് ഇടത്തരം വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനുളള അനുമതിക്ക് വിമാന കമ്പനികളും എയര്‍പോര്‍ട്ട് അഥോറിറ്റിയും ചേര്‍ന്ന് തയാറാക്കുന്ന റിപ്പോര്‍ട്ട് മൂന്ന് ആഴ്ചക്കകം ഡിജിസിഎക്ക് സമര്‍പ്പിക്കും. രണ്ടാഴ്ചക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് തയാറാക്കാനും എയര്‍പ്പോര്‍ട്ട് അഥോറിറ്റി കേന്ദ്ര കാര്യാലയത്തിനു സമര്‍പ്പിക്കാനുമാണ് യോഗത്തില്‍ ധാരണയായത്.

ലേഡീസ് ഹോസ്റ്റലിൽ പ്രേതബാധ; ഒഴിപ്പിക്കാനായി കൂടോത്ര പ്രയോഗം; ഒടുവിൽ പ്രേതത്തെ കണ്ട് ഞെട്ടി....

അഥോറിറ്റി കേന്ദ്ര കാര്യാലയത്തിന്റെ ശിപാര്‍ശ സഹിതം മൂന്നാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് കൈമാറും. വിമാനകമ്പനികളും വിവിധ വിമാനത്താവള എജന്‍സികളും എയര്‍പ്പോര്‍ട്ട് അഥോറിറ്റിയുടെ നേതൃത്വത്തില്‍ സംയുക്ത യോഗം ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കുക.

https://malayalam.oneindia.com/news/india/ghost-scares-away-inmates-madhya-pradesh-hostel-besieged-e-187012.html

വിമാന സര്‍വീസുകള്‍ക്ക് അന്തിമ അനുമതി നല്‍കേണ്ടത് ഡിജിസിഎ ആണ്. അനുമതി ലഭിക്കുന്ന പക്ഷം വിമാനകമ്പനികള്‍ പുതുതതായി സര്‍വീസ് ആരംഭിക്കാന്‍ സാധ്യതയുള്ള മേഖലകള്‍,അവര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, ടൈം സ്ലോട്ടുകള്‍, വിമാനത്താവളത്തിലെ വിവിധ ഏജന്‍സികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ എന്നിവയും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

കരിപ്പൂരില്‍ നിന്ന് 2015ല്‍ പിന്‍വലിച്ച് സൗദി അറേബ്യന്‍ എയര്‍ലെന്‍സ്, എമിറേറ്റ്‌സ്, എയര്‍ഇന്ത്യ വിമാന കമ്പനികളുടെ പ്രതിനിധികള്‍ ഉള്‍പ്പടെ യോഗത്തില്‍ സംബന്ധിച്ചിരുന്നു.

കരിപ്പൂരില്‍ നിന്ന് ബി 777200 ഇആര്‍, ബി 777200 എല്‍ആര്‍, എ330300, ബി 787800 തുടങ്ങിയ വിമാനങ്ങളുടെ സര്‍വീസാണ് പുനരാരംഭിക്കുക. 200 മുതല്‍ 350 വരെ യാത്രക്കാരെ ഉള്‍ക്കൊളളുന്ന വിമാനങ്ങള്‍ക്ക് കരിപ്പൂരിലെ റണ്‍വേ അനുയോജ്യമാണെന്ന് യോഗത്തില്‍ വിമാന കമ്പനികള്‍ വ്യക്തമാക്കി. കരിപ്പൂരില്‍ നിന്ന് ജെമ്പോ സര്‍വീസുകള്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് പിന്മാറിയ സൗദി എയര്‍ലെന്‍സ്, എമിറേറ്റ്‌സ്, എയര്‍ഇന്ത്യ വിമാന കമ്പനികള്‍ക്ക് അടക്കം ഇതോടെ ഇടത്തരം വിമാനങ്ങളുമായി ഡിജിസിഎയുടെ അനുമതി ലഭിക്കുന്ന പക്ഷം തിരിച്ചെത്താനാവും.

ഇതോടൊപ്പം കരിപ്പൂരില്‍ ഹജ്ജ് എംപാര്‍ക്കേഷന്‍ പോയിന്റ് നിലനിര്‍ത്താനുമാകും. കരിപ്പൂരിലെ റണ്‍വെ റിസയുടെ നീളം 240 മീറ്ററായി വര്‍ധിപ്പിച്ചാല്‍ ഇടത്തരം വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കാമെന്ന് നേരത്തെ ഡിജിസിഎ അറിയിച്ചിരുന്നു. റിസയുടെ നിര്‍മാണത്തിനുളള അനുമതി ഡിജിസിഎ നല്‍കിയിട്ടുണ്ട്.

കരിപ്പൂരില്‍ ചേര്‍ന്ന യോഗത്തില്‍ എടിസി ജോയിന്റ് ജനറല്‍ മാനേജര്‍ ഷാഹിദ്, മാക്‌സിസ്, കമ്മ്യൂണിക്കേഷന്‍ ജോയിന്റ് ജനറല്‍ മാനേജര്‍ മുനീര്‍ മാടമ്പത്ത്, ഇലക്ട്രിക്കല്‍ ജോയിന്റ് ജനറല്‍ മാനേജര്‍ കെ.പി.എസ്.കര്‍ത്ത, അഗ്‌നിശമന സേന സീനിയര്‍ മാനേജര്‍ മഹേഷ്, സൗദി എയലൈന്‍സ് പ്രതിനിധി ഷിറോദ്ഖര്‍, എമിറേറ്റ്‌സ് എയര്‍ പ്രതിനിധി മുഹമ്മദ് അലി, എയര്‍ഇന്ത്യ ഓപ്പറേഷന്‍സ് മാനേജര്‍ ശിവശങ്കര്‍ ബോസ്, ഖത്തര്‍ എയര്‍വേസ് മാനേജര്‍ ഫാറൂഖ് ബത്ത തുടങ്ങിയവര്‍ സംബന്ധിച്ചു.

(ഫോട്ടോ അടിക്കുറിപ്പ്)

കരിപ്പൂര്‍ വിമാനത്തവളം

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Submitting report to get permission for medium type Aeroplanes; Karipur

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്