കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷുഹൈബ് വധത്തിലെ പ്രതികളെ കുറിച്ച് സംശയം, പാര്‍ട്ടി നല്‍കിയ പ്രതികളോ? ഡമ്മികളെന്ന് സുധാകരന്‍

ഷുഹൈബിന്റെ കൊലപാതകത്തില്‍ ഇപ്പോള്‍ കീഴടങ്ങിയവര്‍ സംഭവത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ല

Google Oneindia Malayalam News

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ പോലീസില്‍ കീഴടങ്ങിയെങ്കിലും സംശയം തീരാതെ പോലീസ്. ഇപ്പോഴത്തെ പ്രതികളെ കുറിച്ച് പ്രതിപക്ഷ കക്ഷികളും ഗുരുതര ആരോപണങ്ങളുന്നയിച്ചിട്ടുണ്ട്. പാര്‍ട്ടി നല്‍കിയ പ്രതികളാണെന്നാണ് പ്രധാന ആരോപണം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായി സിപിഎം പ്രസ്താവന നടത്തിയിട്ടില്ല.

ഷുഹൈബ് വധക്കേസില്‍ നാടകീയ രംഗങ്ങള്‍; സിപിഎമ്മുകാര്‍ കീഴടങ്ങി, എത്തിയത് നേതാക്കള്‍ക്കൊപ്പംഷുഹൈബ് വധക്കേസില്‍ നാടകീയ രംഗങ്ങള്‍; സിപിഎമ്മുകാര്‍ കീഴടങ്ങി, എത്തിയത് നേതാക്കള്‍ക്കൊപ്പം

ശുഹൈബിനെ കൊന്നവരെ തിരിച്ചറിഞ്ഞു; സിപിഎം നേതാവ് കസ്റ്റഡിയില്‍, പാര്‍ട്ടി ഗ്രാമങ്ങളില്‍ റെയ്ഡ്ശുഹൈബിനെ കൊന്നവരെ തിരിച്ചറിഞ്ഞു; സിപിഎം നേതാവ് കസ്റ്റഡിയില്‍, പാര്‍ട്ടി ഗ്രാമങ്ങളില്‍ റെയ്ഡ്

അതേസമയം കെ സുധാകരന്‍ സിപിഎമ്മിനെതിരെ രൂക്ഷമായ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. ഇവര്‍ ഡമ്മി പ്രതികളാണെന്ന് സുധാകരന്‍ ആരോപിച്ചു. യഥാര്‍ത്ഥ പ്രതികളെ പിടിക്കാതിരിക്കാന്‍ പോലീസും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയാണ് ഇതെന്നാണ് അദ്ദേഹം പറയുന്നത്.

യഥാര്‍ത്ഥ പ്രതികളോ?

യഥാര്‍ത്ഥ പ്രതികളോ?

ഷുഹൈബ് വധത്തിലെ പ്രതികളെന്ന് പറഞ്ഞ് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയവരെ കുറിച്ച് ഇപ്പോഴും സംശയമുണ്ട്. ഇവര്‍ ആര്‍ആസ്എസ് പ്രവര്‍ത്തകന്‍ തില്ലങ്കേരിയില്‍ വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ.് ഇവര്‍ സിപിഎം പ്രാദേശിക നേതാക്കള്‍ക്കൊപ്പമാണ് സ്റ്റേഷനിലെത്തിയത്. അതുകൊണ്ട് പോലീസ് വളരെ ശ്രദ്ധയോടെയാണ് ഈ കേസ് കൈകാര്യം ചെയ്യുന്നത്. പാര്‍ട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഇവര്‍ കീഴടങ്ങിയതെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

നേരിട്ട് പങ്കില്ല

നേരിട്ട് പങ്കില്ല

ഷുഹൈബിന്റെ കൊലപാതകത്തില്‍ ഇപ്പോള്‍ കീഴടങ്ങിയവര്‍ സംഭവത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ല. ഇക്കാര്യം പോലീസ് രഹസ്യമായി മനസിലാക്കിയിട്ടുണ്ട്. കൊലയാളികള്‍ക്ക് ഒപ്പം ഇവര്‍ പോയിട്ടുണ്ട്. സംഭവത്തിന് ശേഷം കൊലയാളികള്‍ക്ക് രക്ഷപ്പെടാന്‍ ഇവര്‍ വാഹനം എത്തിച്ച് കൊടുക്കുകയും ഒളിവില്‍ പോകാന്‍ സഹായിക്കുകയും ചെയ്തതായി പോലീസ് പറയുന്നു. ഇവര്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത മറ്റുള്ളവരെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.

ഡമ്മികള്‍

ഡമ്മികള്‍

കൊലപാതകവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കീഴടങ്ങിയ പ്രതികള്‍ ഡമ്മികളാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ പറഞ്ഞു. ഇവര്‍ സിപിഎം ആവശ്യപ്പെട്ടത് പ്രകാരം കീഴടങ്ങിയതാണ്. നേരത്തെ കണ്ണൂരില്‍ നടന്ന കൊലപാതകങ്ങളില്‍ പലതിലെയും പ്രതികള്‍ സിപിഎം നല്‍കിയ പട്ടിക പ്രകാരം പിടികൂടിയവരാണ്. പ്രാദേശിക നേതൃത്വത്തിന്റെ തിരക്കഥ പ്രകാരമുള്ള പ്രതികളാണെന്നും ഇതിനായിട്ടാണ് പോലീസ് കാത്തുനിന്നതെന്നും അദ്ദേഹം ആരോപിച്ചു.

സമാധാനയോഗം

സമാധാനയോഗം

കണ്ണൂരിലെ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാന്‍ ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദലിക്ക് ആഗ്രഹമില്ലെന്നും സുധാകരന്‍ പറഞ്ഞു. കൊലപാതകങ്ങള്‍ നിത്യേന ഉണ്ടായിട്ടും സമാധാനയോഗം വിളിക്കാന്‍ കളക്ടര്‍ തയ്യാറായിട്ടില്ല. കൊലപാതകത്തോടുള്ള സര്‍ക്കാരിന്റെ സമീപനമാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. പി ജയരാജനെ പോലുള്ള സിപിഎം നേതാക്കള്‍ ഷുഹൈബിനെ ക്രിമിനലാക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ജയരാജനാണ് യഥാര്‍ത്ഥത്തില്‍ ക്രിമിനലെന്നും സുധാകരന്‍ പറഞ്ഞു.

മറുപടി പറയണം

മറുപടി പറയണം

പാര്‍ട്ടിക്കോ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ കൊലപാതകത്തില്‍ പങ്കില്ലെന്നാണ് പി ജയരാജന്‍ പറഞ്ഞത്. ഇപ്പോള്‍ അറസ്റ്റിലായവരൊക്കെ പാര്‍ട്ടി പ്രവര്‍ത്തകരാണ്. പൊതുമധ്യത്തില്‍ നുണ പറഞ്ഞ ജയരാജന്‍ ഇതിന് മറുപടി പറയണം. ഷുഹൈബുമായി യാതൊരു പ്രശ്‌നവുമില്ലാത്തയാളാണ് അറസ്റ്റിലായത്. അയാള്‍ കൊലപാതകം നടത്തിയെങ്കില്‍ അതിന് ഉത്തരവാദികള്‍ സിപിഎം നേതാക്കളാണ്. കൊല ചെയ്യിച്ചവരാണ് യഥാര്‍ത്ഥ പ്രതികള്‍. അവരെ ഉടന്‍ കണ്ടെത്തണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

സിബിഐ അന്വേഷിക്കണം

സിബിഐ അന്വേഷിക്കണം

കേരള പോലീസ് യഥാര്‍ത്ഥ പ്രതികളെ പിടിക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ലെന്ന് ഷുഹൈബിന്റെ പിതാവ് മുഹമ്മദ് പറഞ്ഞു. ഈ സാഹചര്യത്തില്‍ കേസ് സിബിഐ അന്വേഷിക്കണം. ഷുഹൈബ് മരിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും തങ്ങളുടെ മൊഴിയെടുക്കാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. ഇതില്‍ തന്നെ രാഷ്ട്രീയം കളിക്കുകയാണ് പോലീസ്. നാട്ടില്‍ നിന്നുള്ളവര്‍ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നും മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

English summary
sudhakaran criticise cpm over shuhaib murde
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X