രാഷ്ട്രീയം മാറ്റിവച്ച് എല്ലാവർക്കും ഗ്യാസ് കണക്ഷൻ ലഭ്യമാക്കണം: സുരേഷ് ഗോപി എംപി

  • Posted By:
Subscribe to Oneindia Malayalam

മുക്കം: പാവപ്പെട്ട കുടുംബങ്ങളിലെ അമ്മമാർക്കു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്ക്കരിച്ച സൗജന്യ ഗ്യാസ് കണക്ഷൻ പദ്ധതിയുടെ പ്രയോജനം കേരളത്തിൽ എല്ലായിടത്തും ലഭ്യമാക്കണമെന്ന് സുരേഷ് ഗോപി എം.പി. പറഞ്ഞു. തിരുവമ്പാടി സിമ്പിൾ ഇന്റയിൻ ഗ്യാസ് ഏജൻസി വഴി സൗജന്യ ഗ്യാസ് വിതരണ പദ്ധതിയായ ഉജ്വൽ യോജനയുടെ ഉദ്ഘാടനം മുക്കത്ത് നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

മോദിയുടെ ഗുജറാത്തിലെ സ്ത്രീകളുടെ അവസ്ഥ ദയനീയം; കണക്ക് നിരത്തി രാഹുൽ ഗാന്ധി

ഉജ്വൽ യോജന പ്രധാമന്ത്രിയുടെ ഹൃദയ പദ്ധതിയാണ്. അടുക്കളകളിൽ ചാരവും പുകയും സഹിച്ച് കഷ്ടപ്പെടുന്ന മൂന്ന് കോടിയിലേറെ പാവപ്പെട്ട അമ്മമാർക്ക് മോചനം ലക്ഷ്യമിടുന്ന പദ്ധതിയാണിത്. ഈ പദ്ധതി മറ്റു സംസ്ഥാനങ്ങളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതുപോലെ കേരളത്തിലും നടപ്പിലാക്കണം. രാഷ്ട്രീയ ഭേദം മാറ്റിവച്ച് എല്ലാ എം.പി.മാരും പിന്തുണ നൽകണം. കേരളത്തിൽ മുക്കത്താണ് ആദ്യമായി ഇത്രയും വലിയ രീതിയിൽ ഉദ്ഘാടനം നടക്കുന്നതെന്നും എം.പി.പറഞ്ഞു.

suresh

തിരുവമ്പാടി സിമ്പിൾ ഇന്റയിൻ ഗ്യാസ് ഏജൻസിയുടെ കീഴിൽ ആയിരം കണക്ഷനുകളാണ് നൽകുന്നത്.ഇതിൽ 500 കണക്ഷനുകൾ നൽകിക്കഴിഞ്ഞു. ബാക്കി 500 കണക്ഷനുകൾ നൽകാനുണ്ട്. മറ്റു ഗ്യാസ് ഏജൻറുമാരും സൗജന്യ കണക്ഷൻ ജനങ്ങൾക്ക് നൽകാൻ പദ്ധതിയിൽ പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

എം.പി.മാർ അവരുടെ ഫണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പോലുള്ളവക്ക് നൽകരുതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എം.പി.മാർ പാവപ്പെട്ട അമ്മമാരുടെ അടുത്തേക്കെത്തണം. അവർക്ക് ആശ്വാസം പകരാൻ കഴിയുന്ന പദ്ധതികൾക്കാണ് തുക നൽകേണ്ടത്. പാവപ്പെട്ടവർക്ക് സൗകര്യങ്ങൾ ലഭ്യമാക്കാനാണ് നാം മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഗ്യാസ് കണക്ഷൻ സംബന്ധിച്ച പരാതികൾ പരിഹരിക്കാനുള്ള കേന്ദ്രമായ എൽ.പി.ജി. പഞ്ചായത്തിന്റെ ഉദ്ഘാടനം എം.ഐ.ഷാനവാസ് എം . പി. നിർവ്വഹിച്ചു. എൽ .പി.ജി.ക്ലിനിക്ക് കയർബോർഡ് ഓഫ് ഇന്ത്യ വൈ.ചെയർമാൻ സി.കെ.പത്മനാഭൻ ഉദ്ഘാടനം ചെയ്തു.ഐ.ഒ.സി.ചീഫ് ഏരിയാ മാനേജർ എസ്.എസ്.ആർ.കൃഷ്ണമൂർത്തി അധ്യക്ഷത വഹിച്ചു. കാഞ്ചനകൊറ്റങ്ങൽ, സിമ്പിൾ ഇന്റയിൻ ഗ്യാസ് എം.ഡി. എൻ.കെ.ജുംന ആമിന എന്നിവർ അതിഥികൾക്ക് ഉപഹാരങ്ങൾ നൽകി. ജില്ലാ പഞ്ചായത്ത് അംഗം സി.കെ.കാസിം, ബി.ജെ.പി.ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ ,ദേശീയ സമിതി അംഗം ചേറ്റൂർ ബാലകൃഷ്ണൻ, തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് സി.ടി.ജയപ്രകാശ്,അലക്സ് മത്യു, രമ്യ, ധീരാ ഗ്യാസ് എം.ഡി.സത്യൻ, ജുനൈദ് കെ റഹ്മാൻ എന്നിവർ സംസാരിച്ചു .

English summary
Suresh Gopi; Everyone should be provided gas connection

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്