ജ്വല്ലറികളിൽ മോഷണം, ആഡംബര ജീവിതം!! മോഷണത്തിന് കൂട്ട് ഭാര്യ, തസ്കര ദമ്പതികൾ അറസ്റ്റിൽ !!

  • By: മരിയ
Subscribe to Oneindia Malayalam

പാലക്കാട്: മോഷണം നടത്തി ആഡംബര ജീവിതം നയിച്ചിരുന്ന ദമ്പതിമാരെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ വേലൂര്‍ സ്വദേശി സുരേഷ് ബാബു(37), ഭാര്യ തമിഴ്‌നാട് സ്വദേശി ഗായത്രി എന്നിവരെയാണ് പാലക്കാട് സൗത്ത് സിഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

പാലക്കാട് നടത്തിയ മോഷണം

ഫെബ്രുവരി 1നാണ് പാലക്കാട് ജെബി ജ്വല്ലറിയില്‍ സുരേഷ് ബാബുവും ഗായന്ത്രിയും മോഷണം നടത്തിയത്. ഒരു ലക്ഷം രൂപയുടെ ആഭരണങ്ങളാണ് ഇവിടെ നിന്ന് മോഷണം പോയത്. ആഭരണം വാങ്ങിയ ശേഷം എടിഎം കാര്‍ഡ് എടുത്ത് വരാമെന്ന് പറഞ്ഞ് ഗായത്രി ആദ്യം പുറത്തേയ്ക്ക് പോയി, ഭാര്യയെ നോക്കിയിട്ട് വരാമെന്ന് പറഞ്ഞ് സുരേഷും പുറകേ ചെല്ലുകയായിരുന്നു.

കാണാനില്ല

ഏറെ നേരെ കഴിഞ്ഞും ഭാര്യയേയും ഭര്‍ത്താവിനേയും കാണാത്തതിനെ തുടര്‍ന്നാണ് പറ്റിയ്ക്കപ്പെട്ട വിവരം ജ്വല്ലറി അധികൃതര്‍ അറിയുന്നത്. ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കി.

സമാനമായ കേസ്

പോലീസ് നടത്തിയ അന്വേഷണത്തില്‍ സേലം പല്ലവട്ടി സ്റ്റേഷന്‍ പരിധിയില്‍ സമാനമായ മോഷണം നടന്നതായി വ്യക്തമായി. പാലക്കാട്ടെ ജ്വല്ലറിയിലെ സിസിടിവിയില്‍ ഇവരുടെ ദൃശ്യങ്ങള്‍ പതിഞ്ഞതും അന്വേഷണത്തിന് സഹായകരമായി

ജയിലില്‍

സേലത്ത് മോഷണം നടത്തിയിട്ടുള്ള സുരേഷ് ബാബു ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളതാണ്. പല്ലവട്ടി, തിരുപ്പൂര്‍, ഉദുമല്‍പ്പേട്ട് എന്നിവിടങ്ങലിലും മോഷണം നടത്തിയിട്ടുണ്ട്.

ആഡംബര ജീവിതം

മോഷണ മുതല്‍ വിറ്റുകിട്ടുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിയ്ക്കുകയായിരുന്നു ഇവരുടെ പതിവ്. രണ്ട് വര്‍ഷം മുമ്പാണ് ഗായത്രിയും ഭര്‍ത്താവിനൊപ്പം മോഷണത്തിന് ഇറങ്ങിയത്.

English summary
Thief couples arrested in Palakad.They used to lead a luxurious life.
Please Wait while comments are loading...