വ്യാപാരികളുടെ സമരത്തെ ജനങ്ങൾ നേരിടണം!! ഭീഷണിപ്പെടുത്തിയാൽ വഴങ്ങില്ലെന്ന് ഐസക്!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ചർച്ച നടത്തിയിട്ടും വഴങ്ങാതെ സമരം നടത്തുന്ന കോഴിക്കച്ചവടക്കാർക്കെതിരെ ധനമന്ത്രി തോമസ് ഐസക്. ഈ സമരത്തെ നേരിടേണ്ടത് ജനങ്ങളാണെന്ന് തോമസ് ഐസക് പറഞ്ഞു. കോഴിക്കച്ചവടക്കാരുടെ ഭീഷണിക്ക് സർക്കാർ വഴങ്ങില്ലെന്ന് ധനമന്ത്രി ആവർത്തിച്ച് വ്യക്തമാക്കി. വിലയുടെ കാര്യത്തിൽ സർക്കാർ നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും ഐസക് പറഞ്ഞു. വില നിയന്ത്രിക്കുന്നത് കുത്തക കമ്പനികളാണെന്നും അദ്ദേഹം.

87 രൂപയ്ക്ക് കോഴി വിൽക്കണമെന്ന സർക്കാരിന്റെ ആവശ്യത്തിനെതിരെയാണ് കോഴി വ്യാപാരികളുടെ സമരം. 87 രൂപയ്ക്ക് വിൽക്കാനാവില്ലെന്ന് വ്യാപാരികളും വില വർധിപ്പിക്കാൻ തയ്യാറല്ലെന്ന് ധനമന്ത്രി തോമസ് ഐസക്കും വ്യക്തമാക്കിയതോടെ കഴിഞ്ഞ ദിവസം നടത്തിയ ചർച്ച പരാജയപ്പെടുകയായിരുന്നു. ഇതിനു പിന്നാലെയാണ് സമരവുമായി മുന്നോട്ട് പോയത്.

thomasissac

സമരവുമായി മുന്നോട്ടു പോകുന്ന കോഴി വ്യാപാരികൾ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ഐസക് പറയുന്നു. നികുതി ഇല്ലാതാകുമ്പോൾ ആ ഇളവ് ജനങ്ങൾക്ക് കിട്ടണമെന്നും ഇത് ജനങ്ങളുടെ അവകാശമാണെന്നും ഐസക് പറഞ്ഞു. 14.5 ശതമാനം നികുതി കുറഞ്ഞപ്പോഴാണ് കോഴിവില 40 ശതമാനമായി കൂട്ടിയതെന്ന് അദ്ദേഹം പറഞ്ഞു. ഇത് ജനങ്ങളെയും സർക്കാരിനെയും വെല്ലുവിളിക്കലാണെന്നും ഐസക്.

English summary
thomas issac against shop strike
Please Wait while comments are loading...