തോമസ് ചാണ്ടിയുടെ രാജി: കോഴിക്കോട് നഗരത്തില്‍ തെരുവുയുദ്ധം

  • Posted By: Desk
Subscribe to Oneindia Malayalam

കോഴിക്കോട്: മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് കോഴിക്കോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. മാര്‍ച്ച് സംഘര്‍ഷത്തിലേക്ക് നീങ്ങിയതിനെ തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് ലാത്തിവീശി.

നടി ആക്രമിക്കപ്പെട്ട കേസിൽ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവ്; ദിലീപിനെ പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നു

ലാത്തിച്ചാര്‍ജില്‍ ഏതാനും പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിലേക്കായിരുന്നു മാര്‍ച്ച്. മാര്‍ച്ചിനെ കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ. അഭിജിത്ത് അഭിജിത്ത് അഭിസംബോധന ചെയ്തു.

iyc

തുടര്‍ന്ന് ഡിസിസി പ്രസിഡന്റ് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ഇതിനു ശേഷം പ്രവര്‍ത്തകര്‍ കമ്മിഷണര്‍ ഓഫിസിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നു.

ബാരിക്കേഡുകള്‍ തകര്‍ക്കാനുള്ള ശ്രമത്തിനിടെ പൊലീസ് ലാത്തിവീശി.. ഇതെത്തുടര്‍ന്ന് അര മണിക്കൂറോളം കമ്മിഷണര്‍ ഓഫിസ് പരിസരം യുദ്ധക്കളമായി. തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

English summary
youth congress march becomes violent in kozhikode. asking resignation of minister thomaschandy

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്