കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്യാമ്പില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി മന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും വെള്ളപൊക്കവുമുണ്ടായ സാഹചര്യത്തില്‍ വിവിധയിടങ്ങളിലെ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. മഴകുറയുകയും വെള്ളം ഇറങ്ങുകയും ചെയ്ത സാഹചര്യത്തില്‍ നിരവധിയാളുകള്‍ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെ കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്.

മുല്ലപ്പെരിയാറിൽ പിണറായി പഴയതൊന്നും മറക്കരുത്; ഓർമ്മപ്പെടുത്തലുമായി കെ സുധാകരൻമുല്ലപ്പെരിയാറിൽ പിണറായി പഴയതൊന്നും മറക്കരുത്; ഓർമ്മപ്പെടുത്തലുമായി കെ സുധാകരൻ

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അവര്‍ വിവരങ്ങള്‍ പങ്കുവെച്ചത്. വെള്ളപ്പൊക്കം മാറി ആളുകള്‍ വീടുകളിലേയ്ക്ക് തിരിച്ചുപോകുമ്പോള്‍ പാമ്പുകടി, വൈദ്യുതാഘാതം, പരുക്കുകള്‍, ജലജന്യ, ജന്തുജന്യ, കൊതുകുജന്യ, വായുജന്യ രോഗങ്ങള്‍, മലിനജലവുമായി സമ്പര്‍ക്കം മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങളും അപകടങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി പറയുന്നു.

1

മഴ കുറഞ്ഞ് വരുന്ന സ്ഥലത്തുള്ളവര്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയിട്ടുണ്ട്. വെള്ളപ്പൊക്കം മാറി ആളുകള്‍ വീടുകളിലേക്ക് തിരിച്ചുപോകുമ്പോള്‍ പാമ്പുകടി, വൈദ്യുതാഘാതം, പരുക്കുകള്‍, ജലജന്യ, ജന്തുജന്യ, കൊതുകുജന്യ, വായുജന്യ രോഗങ്ങള്‍, മലിനജലവുമായി സമ്പര്‍ക്കം മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഒരു മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ മറ്റൊരു ഗുരുതരമായ സാഹചര്യമുണ്ടാക്കുമെന്നും അതിനാല്‍ തന്നെ വീട്ടിലെ താമസക്കാരും ശുചീകരണ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവരും സന്നദ്ധ പ്രവര്‍ത്തകരുമെല്ലാം ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

മാവോയിസ്റ്റ് ആശയങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടു; വയനാട്ടില്‍ മവോയിസ്റ്റ് കമാന്‍ഡര്‍ കീഴടങ്ങിമാവോയിസ്റ്റ് ആശയങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടു; വയനാട്ടില്‍ മവോയിസ്റ്റ് കമാന്‍ഡര്‍ കീഴടങ്ങി

2

വെള്ളമിറങ്ങുന്ന സമയത്ത് പാമ്പുകടിയേല്‍ക്കാനുള്ള സാധ്യത കൂടുതലാണെന്നും പാമ്പുകടിയേറ്റാല്‍ പ്രഥമ ശുശ്രൂഷ വളരെ പ്രധാനമാണെന്നും മന്ത്രി പറഞ്ഞു. മുറിവേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുകയും കടിയേറ്റ വ്യക്തിയെ ഒരു നിരപ്പായ പ്രതലത്തില്‍ കിടത്തുകയും ചെയ്യണമെന്നും മുറിവിന് മുകളില്‍ തുണി കെട്ടുന്നെങ്കില്‍ ഒരു വിരല്‍ ഇടാവുന്ന അകലത്തില്‍ മാത്രമേ കെട്ടാന്‍ പാടുള്ളുയെന്നും അല്ലെങ്കില്‍ രക്തയോട്ടം തടസപ്പെടുത്തി കോശങ്ങള്‍ നശിക്കുന്നതിന് കാരണമാകുമെന്നും തുടര്‍ന്ന് തൊട്ടടത്തുള്ള ആശുപത്രിയില്‍ രോഗിയെ എത്രയും പെട്ടെന്ന് എത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാര്‍ 142 അടിയാക്കണമെന്ന് തമിഴ്‌നാട്, 137 അടിയായി നിലനിര്‍ത്തണമെന്ന് കേരളംമുല്ലപ്പെരിയാര്‍ 142 അടിയാക്കണമെന്ന് തമിഴ്‌നാട്, 137 അടിയായി നിലനിര്‍ത്തണമെന്ന് കേരളം

3

വെള്ളമിറങ്ങുന്ന സമയത്ത് വീട് ശുചീകരിക്കാന്‍ പോകുന്നവര്‍ വൈദ്യുതാഘാതമേല്‍ക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. വൈദ്യുതിയുമായുള്ള ബന്ധം വേര്‍പെടുത്തിയിട്ട് മാത്രമേ അറ്റകുറ്റ പണികള്‍ ചെയ്യാന്‍ പാടുള്ളു ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണെന്നും മന്ത്രി പറഞ്ഞു. . വൈദ്യുതാഘാതമേറ്റെന്ന് തോന്നിയാല്‍ സുരക്ഷിതമായി വ്യക്തിയും വൈദ്യുതിയുമായുള്ള ബന്ധം വേര്‍പ്പെടുത്തുകയും രോഗിക്ക് ബോധം നഷ്ടപ്പെട്ടിട്ടില്ലെങ്കില്‍ നിരപ്പായ പ്രതലത്തില്‍ കിടത്തി ഹൃദയസ്പന്ദനവും ശ്വാസോഛ്വാസവും നിരീക്ഷിച്ച് സാധാരണ നിലയിലായെന്ന് ഉറപ്പു വരുത്തുകയും ഏത്രയും വേഗം വിദഗ്ധ വൈദ്യ സഹായം നല്‍കുകയും ചെയ്യുക. ബോധം നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ നിരപ്പായ പ്രതലത്തില്‍ കിടത്തി, കഴുത്ത് ഒരു വശത്തേക്ക് ചരിച്ച്, താടി അല്‍പ്പം ഉയര്‍ത്തി, ശ്വാസതടസം ഇല്ലായെന്ന് ഉറപ്പു വരുത്തുകയും ഉടന്‍ വിദഗ്ധ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യണമെന്നും മന്ത്രി പറയുന്നു.

വനിതാ ശിശുവികസന വകുപ്പ് അനുപമയുടെ മൊഴിയെടുക്കും; ഷിജുഖാനെ പിന്തുണച്ച് സിപിഎംവനിതാ ശിശുവികസന വകുപ്പ് അനുപമയുടെ മൊഴിയെടുക്കും; ഷിജുഖാനെ പിന്തുണച്ച് സിപിഎം

4

കൂടാതെ രോഗങ്ങളും പകരാതിരിക്കാനും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. വയറിളക്കം, കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം മുതലായവ ജലജന്യ രോഗങ്ങള്‍ വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധി ചെലുത്തണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. പാത്രങ്ങളും പച്ചക്കറികളും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയും ചെയ്യുക. വയറിളക്കം വന്നാല്‍ ഒ.ആര്‍.എസ്. ലായനി ആവശ്യാനുസരണം നല്‍കുക. കൂടെ ഉപ്പിട്ട കഞ്ഞി വെള്ളം, കരിക്കിന്‍ വെള്ളം എന്നിവയും കൂടുതലായി രോഗിക്ക് നല്‍കണമെന്നു. വയറിളക്കം ബാധിച്ചാല്‍ ഭക്ഷണവും വെള്ളവും കൂടുതലായി നല്‍കേണ്ടതുണ്ടെന്നും വര്‍ധിച്ച ദാഹം, ഉണങ്ങിയ നാവും ചുണ്ടുകളും, വരണ്ട ചര്‍മ്മം, മയക്കം, മൂത്രക്കുറവ്, കടുത്ത മഞ്ഞ നിറത്തിലുള്ള മൂത്രം തുടങ്ങിയ നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ആശുപത്രിയില്‍ എത്തിക്കണമെന്നും മന്ത്രി മു്‌നനറിയിപ്പ് നല്‍കി.

അങ്ങനെയൊന്നും പൊട്ടില്ലേ മുല്ലപ്പെരിയാർ ഡാം... എന്തുകൊണ്ട്? ഇതാ കാരണങ്ങൾ...; സുജിത് കുമാർ എഴുതുന്നുഅങ്ങനെയൊന്നും പൊട്ടില്ലേ മുല്ലപ്പെരിയാർ ഡാം... എന്തുകൊണ്ട്? ഇതാ കാരണങ്ങൾ...; സുജിത് കുമാർ എഴുതുന്നു

Recommended Video

cmsvideo
മുല്ലപ്പെരിയാറില്‍ പുതിയ ഡാം തമിഴ്‌നാട് പണിയും | Oneindia Malayalam
5

മലിന ജലവുമായി സമ്പര്‍ക്കമുള്ളവരും സന്നദ്ധ പ്രവര്‍ത്തകരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടത് നിര്‍ബന്ധമാണെന്നും ഡോക്സിസൈക്ലിന്‍ ഗുളിക വാങ്ങി കൈയ്യില്‍ വയ്ക്കാതെ അത് നിര്‍ബന്ധമായും കഴിക്കാന്‍ ശഅരദ്ധിക്കേണ്ടതുമാണെന്നും മന്ത്രി പറഞ്ഞു. ചിക്കന്‍പോക്സ്, എച്ച്1 എന്‍ 1, വൈറല്‍ പനി തുടങ്ങിയ വായുജന്യ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വീടും പരിസരവും വ#ത്തിയായി സൂക്ഷിക്കണമെന്നും. കൂടാതെ കൊതുക് ജന്യ രോഗങ്ങളില്‍ നിന്ന് രക്ഷനേടുവാനും വീടും പരിസരവും വൃത്തിയാക്കല്‍ നിര്‍ബനന്ധമാണെന്നും മന്ത്രി പറഞ്ഞു.മലിനജലത്തില്‍ ഇറങ്ങുന്നവര്‍ കൈയ്യും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയും ത്വക്ക് രോഗങ്ങള്‍, ചെങ്കണ്ണ്, ചെവിയിലുണ്ടാകുന്ന അണുബാധ എന്നിവയ്ക്ക് വൈദ്യസഹായം ഉറപ്പാക്കുകയും ചെയ്യണമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ആരോഗ്യപരമായ സംശയങ്ങള്‍ക്കും സേവനങ്ങള്‍ക്കും ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണെന്നും മന്ത്രി ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

'സിപിഎം അല്ലെങ്കിൽ മോർഫിംഗ് നടത്താം അശ്ലീല ട്രോളുകൾ ഇറക്കാം', തുറന്നടിച്ച് രമ്യ ഹരിദാസ് എംപി'സിപിഎം അല്ലെങ്കിൽ മോർഫിംഗ് നടത്താം അശ്ലീല ട്രോളുകൾ ഇറക്കാം', തുറന്നടിച്ച് രമ്യ ഹരിദാസ് എംപി

English summary
Those returning home from camp should pay attention to these things; Minister with warning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X