കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച മൂന്നുപേരെ എസ്എഫ്‌ഐ പുറത്താക്കി

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിനെതിരായ സമരത്തിനിടെ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ മൂന്നുപേരെ എസ്എഫ്‌ഐ പുറത്താക്കി. കോളജിലെ എസ്എഫ്‌ഐ നേതാക്കളായ വിഷ്ണു സുരേഷ്, കെ.എഫ്.അഫ്രീദി, പ്രജിത്.കെ.ബാബു എന്നിവര്‍ക്കെതിരെയാണ് വിദ്യാര്‍ഥി സംഘടന നടപടിയെടുത്തത്.

എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി യോഗം ചേര്‍ന്ന് കസേര കത്തിച്ചതിനെ തള്ളി പറയുകയും ചെയ്തു. എസ്എഫ്‌ഐ ജില്ലാ സെക്രട്ടേറിയേറ്റും ഇത്തരം സമര പരിപാടിക്കെടിതെ രംഗത്തെത്തിയിട്ടുണ്ട്. അപക്വമായ രീതിയിലുള്ള നടപടികളുണ്ടായപ്പോള്‍ അത് തടയാനോ നിയന്ത്രിക്കാനോ തയ്യാറാകാതിരുന്ന മഹാരാജാസ് കോളേജ് യൂണിറ്റ് കമ്മിറ്റിയെ ശക്തമായി താക്കീത് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.

sfi

സ്വയംഭരണാധികാരമുള്ള മഹാരാജാസില്‍ പ്രിന്‍സിപ്പല്‍ എന്‍.എല്‍. ബീന ഏകപക്ഷീയ നടപടി സ്വീകരിക്കുന്നു എന്നാരോപിച്ചാണ് എസ്എഫ്‌ഐ സമരം നടത്തിയത്. ഇതിനിടെ പ്രിന്‍സിപ്പല്‍ തുടര്‍ച്ചയായി അവധിയായതോടെ മുറിയില്‍ കടന്നുകയറി കസേര പുറത്തെത്തിക്കുകയും ഗേറ്റിനടുത്തുവെച്ച് കത്തിക്കുകയുമായിരുന്നു.

സംഭവത്തില്‍ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇടതുപക്ഷ അധ്യാപക സംഘടനയായ എകെജിസിടിയിലെ അംഗങ്ങളും, കെഎസ് യു എബിവിപിയും എസ്എഫ്‌ഐയുടെ സമരത്തിനെതിരെ രംഗത്തെത്തി. ഇതേ തുടര്‍ന്നാണ് സംഘടനാ അംഗങ്ങള്‍ക്കെതിരെ നടപടിക്ക് മുതിര്‍ന്നത്. സംഭവത്തില്‍ 30 വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

English summary
Three SFI activists suspended for burning Principal's chair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X