കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആക്രമങ്ങൾക്ക് അറുതിയില്ലാതെ 2019; കേരളത്തിലെ കൂടത്തായി മുതൽ ഹൈദരാബാദിലെ വെറ്ററിനറി ഡോക്ടർ വരെ!

Google Oneindia Malayalam News

നിരവധി ഞെട്ടിപ്പിക്കുന്ന കൊലപാതകങ്ങളും പീഡനങ്ങളും പുറത്ത് വന്ന വർഷമായിരുന്നു 2019. സ്ത്രീകൾക്കെതിരായ ചെറുതും വലുതുമായ ആക്രമണങ്ങൾ വർധിച്ച് വരുന്ന അവസ്ഥയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. പോക്സോ പോലുള്ള നിയമങ്ങൾ നടപ്പിലാക്കിയിട്ടും. ബലാത്സംഗ പ്രതികളെ എൻകൗണ്ടറിലൂടെ കൊലപ്പെടുത്തിയിട്ടും പാഠങ്ങൾ പഠിക്കുന്നില്ലെന്നതിന്റെ തെളിവാണ് ഹൈദരാബാദ് സംഭവത്തിന് ശേഷവും പെൺകുട്ടികൾകക് നേരെ ഉണ്ടാകുന്ന ആക്രണങ്ങൾ.

ബലാത്സംഗം, പീഡനം, കൊലപാതകം, പോലീസ് ക്രൂരതകൾ, സൈബർ ആക്രമങ്ങൾ ഇത്തരത്തിൽ നിവധി കേസുകളാണഅ ഓരോ ദിവസവും രാജ്യത്തിന്റെ പല പോലീസ് സ്റ്റേഷനുകളിലും ദിനംപ്രതി രജിസ്റ്റർ ചെയ്യുന്നത്. 2019ൽ സംഭവിച്ച ചർച്ചയായ പ്രധാന കൊലപാതകങ്ങൾ ചൂവടെ...

കൂടത്തായി കൊലപാതകം

കൂടത്തായി കൊലപാതകം


2002 മുതൽ 2016 വരെയുള്ള കാലയളവിലാണ് കൂടത്തായിയിലെ റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥൻ പൊന്നാമറ്റം ടോം തോമസ്, ഭാര്യയും റിട്ട. അധ്യാപികയുമായ അന്നമ്മ,മകൻ റോയ് തോമസ്, അന്നമ്മയുടെ സഹോദരൻ മഞ്ചാടിയിൽ മാത്യു, ടോം തോമസിന്റെ സഹോദര പുത്രൻ ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ മകൾ അൽഫൈൻ എന്നിവർ മരിച്ചത്.

ഏറ്റവുമൊടുവിൽ മരിച്ചത് ഷാജുവിന്റെ ഭാര്യ സിലിയാണ്. 2016 ജനുവരി 11-ന്. ഇതിനുശേഷം റോയിയുടെ ഭാര്യ ജോളിയെ ഷാജു വിവാഹം ചെയ്തു. പിന്നീട് കുടുംബത്തിന്റെ സ്വത്ത് ജോളിയുടെ പേരിലേക്കു മാറ്റി. ഇതാണ് സംശത്തിന് ഇടയാക്കിയത്. തുടർ‌ന്ന് റോയിയുടെ സഹോദരൻ അമേരിക്കയിലുള്ള റോജോ തോമസ് കോഴിക്കോട് റൂറൽ എസ്.പി.ക്കു പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിൽ എല്ലാവരെയും ജോളി സയനൈഡ് നൽകി കൊലപ്പെടുത്തിയെന്ന് തെളിയുകയായിരുന്നു. ഇതാണ് കൂടത്തായി കൊലപാതക പരമ്പര.

കരമന കൊലപാതകം

കരമന കൊലപാതകം

കരമന കുളത്തറയില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ച സംഭവവും കൂടത്തായി മോഡൽ കൊലപാതകമാണെന്ന് സംശയം ഉയന്നു വരികയായിരുന്നു. സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി കുടുംബത്തിലെ ഏഴി പേരെയും കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്.


16 വര്‍ഷത്തിനിടെയാണ് കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചത്. എല്ലാവരും നല്ല ആരോഗ്യത്തോടെയുള്ളപ്പോഴാണ് മരണം സംഭവിച്ചിരിക്കുന്നത്. ഓരോ വ്യക്തികളെയും വ്യത്യസ്ത കാലങ്ങളില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. അസുഖങ്ങളോ മറ്റോ ഇല്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. അവസാനത്തെ മരണം നടന്ന ശേഷം തറവാട്ടിന്റെ ഉടമസ്ഥതതിയുള്ള 200 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ തട്ടിയെടുത്തെന്നാണ് പരാതി.

തറവാട്ടിലെ കാര്യസ്ഥന് നേരെയാണ് വിരല്‍ചൂണ്ടപ്പെടുന്നത്. ഇത് സംബന്ധിച്ച് ലഭിച്ച പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കരമനയിലെ കൂടം എന്നറിയപ്പെടുന്ന ഉമാനഗരം തറവാട്ടിലാണ് ദുരൂഹമായ ഏഴ് മരണങ്ങള്‍ സംഭവിച്ചത്. ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖി അമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ രണ്ട് സഹോദരങ്ങളുടെ മക്കളായ ഉണ്ണി കൃഷ്ണന്‍ നായര്‍, ജയമാധവന്‍ എന്നിവരാണ് മരിച്ചത്.


2003ന് ശേഷമാണ് എല്ലാ മരണങ്ങളും. മരിച്ചുകിടക്കുന്നത് കണ്ടുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കട്ടിലില്‍ തടയിടിച്ചു വീണു, വീണുമരിച്ചു എന്നിങ്ങനെയാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നത്. എന്നാല്‍ സ്വത്ത് കൈമാറ്റം ചെയ്യപ്പെട്ടതോടെയാണ് സംശയം ജനിച്ചത്. കുടുംബവുമായി ബന്ധമില്ലാത്ത രണ്ടുപേര്‍ക്ക് നിയന്ത്രണമുള്ള ട്രസ്റ്റിലേക്കാണ് സ്വത്ത് മാറ്റപ്പെട്ടിരിക്കുന്നത്.

ഉദയംപേരുർ കൊലപാതകം

ഉദയംപേരുർ കൊലപാതകം

കാമുകി സുനിതയോടൊപ്പം ജീവിക്കാൻ സ്വന്തം ഭാര്യയായ വിദ്യയെ കഴുത്തിൽ കയറിട്ട് മുറുക്കി കൊലപ്പെടുത്തിയ സംഭവമാണ് ഉദയംപോരൂർ കൊലപാതകം. സംഭവത്തില്‍ അരങ്ങേറിയത് തമിഴ്‌സിനിമ 96 മോഡല്‍ പ്രണയവും ദ്യശ്യം മോഡല്‍ കൊലപാതകവുമാണ്. പ്രേംകുമാറും സുനിതയും പഠിച്ചത് ഒരേ സ്‌കൂളില്‍. അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് ഇരുവരും ഇരുവഴിക്ക് പിരിഞ്ഞു. 25 വര്‍ഷത്തിന് ശേഷം സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ തിരുവനന്തപുരത്ത് ഒരുമിച്ചു കൂടി. അവിടെ വെച്ച് ഇരുവരും തമ്മില്‍ കണ്ടതോടെ വീണ്ടും പ്രണയം മൊട്ടിട്ടു.

നഴ്‌സിങ്ങ് സൂപ്രണ്ടായി ജോലിചെയ്യുകയാണ് സുനിത. സുനിത ജീവിതത്തിലേക്ക് വന്നതോടെ വിദ്യയെ എങ്ങനെ എങ്കിലും ഒഴിവാക്കാന്‍ പ്രേം കുമാര്‍ തക്കം പാര്‍ത്തിരുന്നു. വിദ്യയ്ക്ക് മുമ്ബ് ഒരു വാഹനാപകടത്തില്‍ പരിക്കേറ്റിരുന്നു.സെപ്റ്റംബറിലാണ് തിരുവനന്തപുരം പേയാടുള്ള റിസോര്‍ട്ടില്‍ വച്ച് പ്രേംകുമാര്‍ ഭാര്യയെ കൊലപ്പെടുത്തിയത്. ആയുര്‍വേദ ചികിത്സയ്‌ക്കെന്നു പറഞ്ഞാണ് ഉദയംപേരൂരില്‍ നിന്ന് വിദ്യയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. അവിടെയെത്തി ഒരു റിസോര്‍ട്ടില്‍ വാടകയ്ക്ക് മുറിയെടുത്തു. അതേ റിസോര്‍ട്ടില്‍ മുകളിലത്തെ നിലയിലെ മുറിയില്‍ പ്രേംകുമാറിന്റെ കാമുകി സുനിതയുമുണ്ടായിരുന്നു. അമിതമായി മദ്യം നല്‍കിയശേഷം കയറുപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

തുടർന്ന് മൃതദേഹം കാറിൽ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം ഒളിപ്പിക്കാനുള്ള സഹായം ചെയ്തു കൊടുത്തത് പ്രേംകുമാറിന്റെ സുഹൃത്താണെന്നുള്ള റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്.

ഹൈദരാബാദ് ബലാത്സംഗം

ഹൈദരാബാദ് ബലാത്സംഗം

നവംബർ 7ന്‌ പുലർച്ചെയാണ് ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിൽ കത്തിക്കരിഞ്ഞ നിലയിൽ വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും, സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികൾ. ഹൈദരാബാദിൽ 26കാരിയായ വെറ്ററിനറി ഡോക്‌ടറെ കൂട്ട ബലാത്സംഗം ചെയ്ത് കത്തിക്കുകയായിരുന്നു.

നാല് പ്രതികളെയും അന്ന് രാത്രി തന്നെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ പെൺകുട്ടി ആക്രമണിക്കപ്പെട്ട അതേ സ്ഥലത്ത് ഏകദേശം അതേസമയത്ത് പ്രതികൾക്ക് നേരെ പോലീസ് വെടിവെക്കുകയായിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടെ പ്രതികൾ ആക്രമിച്ചപ്പോർ സ്വയരക്ഷക്കായി വെടിവെച്ചുവെന്നാണ്‌ പോലീസ്‌ പറയുന്നത്‌.

വൈകിട്ട്‌ സ്‌കൂട്ടറിൽ ക്ലിനിക്കിൽ എത്തുന്നത്‌ ശ്രദ്ധിച്ച പ്രതികൾ പ്രദേശത്തിരുന്ന്‌ മദ്യപിച്ചു. തുടർന്ന്‌ ഡോക്ടറുടെ സ്‌കൂട്ടർ പഞ്ചറാക്കി. തിരിച്ച്‌ രാത്രി ഒമ്പതോടെ പുറത്തിറങ്ങിയ ഡോക്‌ടറോട്‌ സ്‌കുട്ടർ പഞ്ചറൊട്ടിക്കാൻ സഹായിക്കാമെന്നേറ്റ്‌ പ്രതികൾ സമീപിച്ചു. ഒരാൾ സ്‌കൂട്ടറുമായി പോയി. അതിനിടെ ഡോക്‌ടറെ വെളിപറമ്പിലേക്ക്‌ തളളിയിടുകയും ബലമായി മദ്യം കുടിപ്പിച്ചുമാണ്‌ ബലാത്സംഗം ചെയ്‌തത്‌. ഡോക്‌ടർ മരിച്ചെന്ന്‌ ഉറപ്പുവരുത്തിയതിന് ശേഷം പ്രതികൾ യുവതിയുടെ മൃതദേഹം ട്രക്കിൽ കയറ്റി സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. തുടർന്ന്‌ ചന്തൻപള്ളിയിലെ കലുങ്കിന് താഴെവെച്ച് പ്രതികൾ യുവതിയുടെ മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.

English summary
India's major crimes of 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X