Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടുകരം തട്ടിയെന്ന പ്രചരണം സത്യവിരുദ്ധം; പ്രതികരണവുമായി മേയർ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: നഗരസഭയിൽ ജനങ്ങൾ നൽകിയ വീട്ടുകരം നഷ്ടപ്പെട്ടുവെന്ന തരത്തിൽ ചിലമാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും ചേർന്ന് നടത്തുന്ന പ്രചരണം സത്യവിരുദ്ധമെന്ന് മേയർ ആര്യ രാജേന്ദ്രൻ. സംഭവത്തിൽ നഗരസഭ സ്വീകരിച്ച എല്ലാ നടപടിക്രമങ്ങളും പത്രമാധ്യമങ്ങൾക്ക് മുൻപിൽ വിശദീകരിച്ചിട്ടുണ്ട്. ആരുടെയും വീട്ടുകരം നഷ്ടപ്പെടില്ലെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന പൊലീസ് നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിരുന്നു. വാസ്തവമിതാണെന്നിരിക്കെ 'നികുതിവെട്ടിപ്പ് സമ്മതിച്ച് മേയർ' എന്ന തലക്കെട്ടിൽ ഒരു മാധ്യമത്തിൽ വന്ന വാർത്ത വസ്തുതയ്ക്ക് നിരക്കാത്തതാണെന്നും ആര്യാ രാജേന്ദ്രൻ ചൂണ്ടിക്കാട്ടി.

1

നഗരസഭയുടെ മേഖലാ ഓഫീസുകളായ നേമം, ശ്രീകാര്യം,ആറ്റിപ്ര എന്നിവിടങ്ങളിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. നേമത്ത് 25 ലക്ഷവും ശ്രീകാര്യത്ത് അഞ്ച് ലക്ഷവും ആറ്റിപ്രയിൽ ഒരു ലക്ഷവുമാണ് ഉദ്യോഗസ്ഥർ വെട്ടിച്ചത്. ഈ പണം ബാങ്കിൽ അടച്ചിട്ടില്ലെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

സുന്ദരീ... റെഡിൽ അതീവ സുന്ദരിയായി ഭാവനയുടെ ചിത്രങ്ങൾ, ഏറ്റെടുത്ത് ആരാധകർ

2

ഇത് സംബന്ധിച്ച് യഥാർത്ഥ വസ്തുതകൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം തന്നെ പത്രസമ്മേളനം വിളിച്ച് പത്രമാധ്യമങ്ങളോട് കാര്യങ്ങൾ വിശദീകരിച്ചിരുന്നതായി മേയർ ആര്യ രാജേന്ദ്രൻ പറയുന്നു. ക്രമക്കേടുകൾ കണ്ടെത്തിയ ഓരോ ദിവസവും അതിൻ്റെ വിവരങ്ങൾ കൃത്യമായി മാധ്യമങ്ങൾക്ക് നൽകിയിരുന്നു. കുറ്റക്കാരുടെ പേരിൽ നഗരസഭ സ്വീകരിച്ച കർശന നടപടി പോലും മാധ്യമങ്ങൾ അറിഞ്ഞത് നഗരസഭയിൽ നിന്ന് നൽകിയ വാർത്താകുറിപ്പിലൂടെയാണെന്നും മേയർ ചൂണ്ടിക്കാട്ടി.

3

എന്നിട്ടും, 'നികുതിവെട്ടിപ്പ് സമ്മതിച്ച് മേയർ' എന്ന തലക്കെട്ടിൽ ഒരു മാധ്യമം വാർത്ത പ്രചരിപ്പിച്ചു. സംഭവം കഴിഞ്ഞ ദിവസം തന്നെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തും എന്ന് പറഞ്ഞിരുന്നു. ഇതൊന്നും ശ്രദ്ധിക്കാതെ വസ്തുതകൾക്ക് നിരക്കാത്തതാണ് മാധ്യമം പ്രചരിപ്പിക്കുന്നത്. ഇതിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും മേയർ പറഞ്ഞു. കഴിഞ്ഞദിവസം നടന്ന നഗരസഭയുടെ പ്രത്യേക കൗൺസിൽ യോഗത്തിലും വിഷയത്തിൽ നഗരസഭ സ്വീകരിച്ചിട്ടുള്ള മുഴുവൻ നടപടിക്രമങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. നികുതി നഗരസഭാ കണക്കുകളില്‍ രേഖപ്പെടുത്താത്തതായ പ്രശ്‌നങ്ങള്‍ നിലവിലില്ല. എന്നാല്‍, വരവ് വന്ന തുക സെക്രട്ടറിയുടെ പേരിലുള്ള നഗരസഭാ അക്കൗണ്ടില്‍ ഒടുക്കുന്നതിന് ചുമതലപ്പെട്ടവര്‍ വീഴ്ചവരുത്തി എന്ന പ്രശ്‌നമാണ് നിലവിലുള്ളതെന്നും മേയര്‍ വ്യക്തമാക്കി.

 4

വിവരങ്ങൾ അപ്പപ്പോൾ മാധ്യമങ്ങളെ അറിയിച്ചിട്ടും മേയര്‍ ഇക്കാര്യം സമ്മതിച്ചു എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വാര്‍ത്ത ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താനാണ് ശ്രമിക്കുക. നഗരസഭയില്‍ നികുതി കൃത്യമായി ഒടുക്കിയ ഒരാളും വീണ്ടും നികുതിയൊടുക്കേണ്ട സാഹചര്യം നിലവിലില്ലെന്നും മേയർ പറഞ്ഞു. പണം അക്കൗണ്ടില്‍ ഒടുക്കാത്തതിന് ചുമതലപ്പെട്ടവരുടെ പേരില്‍ സസ്പെൻഷൻ ഉൾപ്പെടെയുള്ള അച്ചടക്ക നടപടിയും കര്‍ശന പൊലീസ് നടപടിയും സ്വീകരിച്ചിട്ടുണ്ട്. സോഫ്റ്റ്‌വെയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആര്യ രാജേന്ദ്രൻ വിശദീകരിക്കുന്നു.

5

അതേസമയം, കഴിഞ്ഞ ദിവസം ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിൽ ബിജെപി മുദ്രാവാക്യങ്ങളുമായി പ്ലക്കാർഡുയർത്തി പ്രതിഷേധിച്ചിരുന്നു. കോൺഗ്രസ് നടുത്തളത്തിലിറങ്ങിയും നടപടികൾ സ്തംഭിപ്പിക്കാനും ശ്രമിച്ചിരുന്നു. പ്രതിഷേധം നടത്തിയ ശേഷം വാർത്തസമ്മേളനം നടത്തിയ ബിജെപി നേതാക്കൾ മേയറുടെ നടപടിയെ രൂക്ഷമായി വിമർശിച്ചിരുന്നു. സംസ്ഥാനത്ത് വീട്ടുക്കരം തട്ടുന്ന മാഫിയ പ്രവർത്തിക്കുന്നതായി ബിജെപി ജില്ലാ പ്രസിഡൻ്റ് വി വി രാജേഷ് ആരോപിച്ചിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് പ്രമേയം പാസാക്കും വരെയും പ്രതിഷേധം തുടരുമെന്നും രാജേഷ് അറിയിച്ചിരുന്നു. ബിജെപി പ്രതിഷേധത്തെ പരിഹസിച്ച മേയറുടെ നടപടി അപക്വമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+