ലോറി ബൈക്കിലിടിച്ച് ബിടെക്ക് വിദ്യാര്‍ത്ഥികള്‍ മരിച്ചു; കോട്ടയം സ്വദേശിയും പൊന്നാനി സ്വദേശിനിയും...

  • By: Desk
Subscribe to Oneindia Malayalam

മലപ്പുറം: എടപ്പാളില്‍ ലോറി ബൈക്കിലിടിച്ച് രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കുറ്റിപ്പുറം എംഇഎസ് എന്‍ജിനീയറിങ് കോളേജിലെ ബിടെക്ക് വിദ്യാര്‍ത്ഥികളായ കോട്ടയം വടക്കേടം സ്വദേശി നെസ്മല്‍ നിസാര്‍, പൊന്നാനി സ്വദേശിനി റാബിയത്ത് എന്നിവരാണ് മരിച്ചത്.

അമലാ പോളിന് കഷ്ടകാലം! 20 ലക്ഷം ലാഭിക്കാന്‍ നോക്കി, അതിലേറെ പിഴ നല്‍കേണ്ടി വരുമോ? ഏഴു ദിവസം മാത്രം...

ജനജാഗ്രതാ യാത്ര എട്ടുനിലയില്‍ പൊട്ടി! കൂപ്പറിസ്റ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ! കുമ്മനം മാസ് ഡാ ...

തിങ്കളാഴ്ച വൈകീട്ട് നാലു മണിയോടെ കുറ്റിപ്പുറം-ചൂണ്ടേല്‍ സംസ്ഥാന പാതയില്‍ ശുകപുരം ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്.

edappalaccident

കോട്ടയം വടക്കേടം സ്വദേശിയും കുറ്റിപ്പുറം എംഇഎസ് എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥിയുമായ നെസ്മല്‍ നിസാറാണ് ബൈക്കോടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ഇരുവരും ബൈക്കില്‍ നിന്ന് തെറിച്ചുവീണു.

കേരളത്തില്‍ മതം തിരിച്ച് ആര്‍എസ്എസ് കണക്കെടുപ്പ്! മതസ്ഥാപനങ്ങളും പട്ടികയില്‍; കൊല്ലത്ത് ക്യാമ്പ്...

തോളില്‍ തട്ടിയ ചാമക്കാലയെ ഉണ്ണിത്താന്‍ ലോക്ക് ചെയ്തു! പിന്നെ നടന്നത് ഏറ്റുമുട്ടലും തെറിവിളിയും!

ബൈക്കിന് പിന്നില്‍ ഇരുന്നിരുന്ന റാബിയത്ത് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. നെസ്മിലിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

English summary
two btech students from mesce has died in an accident.
Please Wait while comments are loading...