യുഎഇ ചാപ്റ്റർ ഗ്രീൻ വോയ്‌സ് എജു എക്സ്ലന്റ് അവാർഡ്

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം: ഗ്രീൻ വോയ്‌സ് യുഎഇ ചാപ്റ്റർ നാദാപുരം നിയോജക മണ്ഡലത്തിലെ മികച്ച സ്‌ക്കൂളുകൾക്കും ഹൈസ്‌ക്കൂൾ അധ്യാപകനുമുളള എജു.എക് സലെന്റ് അവാർഡ് പ്രഖ്യാപിച്ചു. വി.പി.എസ്.ഹെൽത്ത് ഗ്രൂപ്പ് ചെയർമാൻ ഡോ:വി.പി.ഷംസീർ 4 ന് നാദാപുരത്ത് ഇഅവാർഡ് ദാനം നിർവ്വഹിക്കും.ചടങ്ങിൽ എം.എൽ.എ.മാരായ ഇ.കെ.വിജയൻ,പാറക്കൽ അബ്ദുല്ല,കെ.എം.ഷാജി എന്നിവർ പങ്കെടുക്കും.

യു.പി.വിഭാഗത്തിൽ നാദാപുരം ഗവ.യു.പി,ഹൈസ്‌ക്കൂൾ വിഭാഗത്തിൽ നാദാപുരം ടി.ഐ.എം.ഗേൾസ്,ഹയർസെക്കൻഡറി വിഭാഗത്തിൽ ഇരിങ്ങണ്ണൂർ ഹയർസെക്കൻഡറി സ്‌ക്കൂളും തിരഞ്ഞെടുക്കപ്പെട്ടു.മികച്ച ഹൈസ്‌ക്കൂൾ അധ്യാപകനായി പേരോട് എം.ഐ.എം.ഹയർസെക്കൻഡറി സ്‌ക്കൂൾ ഇംഗ്ലീഷ് അധ്യാപകൻ പി.കെ.ഇസ്സുദീനെയും പ്രഖ്യാപിച്ചു.50001 (അൻപതിനായിരത്തി ഒന്ന് രൂപ) രൂപയും പ്രശസ്തി പത്രവുമാണ് ജേതാക്കൾക്ക് ലഭിക്കുന്നത്.

save

ഹൈസ്‌ക്കൂൾ വിഭാഗത്തിൽ പേരോട് എം.ഐ.എം.ഹയർസെക്കൻഡറി സ്‌ക്കൂളും യു.പി.വിഭാഗത്തിൽ നാദാപുരം സി.സി.യു.പി.സ്‌ക്കൂൾ,എടച്ചേരി നരിക്കുന്ന് യു.പി.സ്‌ക്കൂൾ,ദേവർകോവിൽ കെ.വി.കുഞ്ഞമ്മദ് മെമ്മോറിയൽ യു.പി.സ്‌ക്കൂളിനും പ്രത്യേക പുരസ്‌കാരത്തിന് അർഹരായി.

ജറൂസലേമില്‍ യുഎസ് എംബസി നീക്കത്തിനെതിരേ പ്രതിഷേധവുമായി പലസ്തീന്‍

റിട്ട.വിദ്യാഭ്യാസ ഉപഡയറക്ടർ പി.പി.ദാമോദരൻ,കവിയും വിദ്യാഭ്യാസ പ്രവർത്തകനുമായ കെ.ടി.സൂപ്പി,നാദാപുരം ബി.എഡ്.കോളേജ് പ്രിൻസിപ്പൾ നദീർ ചാത്തോത്തും അടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാർഡ് ജേതാക്കളെ കണ്ടെത്തിയത്. ജറൂസലേമില്‍ യുഎസ് എംബസി നീക്കത്തിനെതിരേ പ്രതിഷേധവുമായി പലസ്തീന്‍  ഉപജില്ലയിലെ സ്‌ക്കൂളുകളിൽ നിന്നും അപേക്ഷ ക്ഷണിക്കുകയും തുല്യ പോയിന്റ് നിലയിലെത്തിയ സ്‌ക്കൂളുകളിൽ വിധി നിർണ്ണയ കമ്മിറ്റി നേരിട്ട് പരിശോധന നടത്തിയാണ് അവാർഡ് പ്രഖ്യാപിച്ചതെന്ന് ഭാരവാഹികളായ ബംഗ്ലത്ത് മുഹമ്മദ്,സി.എച്ച്.ജാഫർ തങ്ങൾ, എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.അവാർഡിന് അപേക്ഷ നൽകിയ വിദ്യാലയങ്ങൾക്കുളള പ്രത്യേക പദ്ധതികൾ അസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ഗ്രീൻവോയ്‌സിന് പദ്ധതിയുണ്ടെന്ന് ഭാഗവാഹികളായ വി.സി.ഇഖ്ബാൽ,പറമ്പത്ത് അഷ്‌റഫ്,കോമത്ത് ഫൈസൽ എന്നിവർ അറിയിച്ചു.

English summary
UAE chapter greem voice edu excellant award

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്