കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവർണറുടെ നടപടി തെറ്റ്;ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളി!ഇരട്ടച്ചങ്കന്റെ ധൈര്യം പോയെന്ന് മുരളീധരൻ

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഗവർണർ വിളിച്ചുവരുത്തി വിശദീകരണം തേടിയ നടപടിയിൽ എൽഡിഎഫ് കൺവാനർ വൈക്കം വിശ്വന് പ്രതിഷേധം. ഗവര്‍ണറുടെ നടപടിയില്‍ നേരത്തെ സിപിഐ സംസ്ഥഖാന സെക്രട്ടറി കാനം രാജേന്ദ്രനും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഗവര്‍ണറുടെ ഇടപെടല്‍ ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നാണ് എല്‍ഡിഎഫ് കണ്‍വീനററുടെ പ്രതികരണം.

തിരുവനന്തപുരത്ത് ഉണ്ടായ അക്രമ സംഭവങ്ങള്‍ക്കും ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തേയും തുടര്‍ന്നാണ് ഗവര്‍ണര്‍ പി സദാശിവം മുഖ്യമന്ത്രിയെ വിളിച്ചു വരുത്തി വിശദീകരണം ചോദിച്ചത്. മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ ഗവര്‍ണരുടെ നടപടി ഭരണഘടനാ വിരുദ്ധമാണ്, സര്‍ക്കാരിനോട് ആജ്ഞാപിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നായിരുന്നു കാനത്തിന്റെ പ്രതികരണം.

കൂടിക്കാഴ്ച രാജ്ഭവനിൽ

കൂടിക്കാഴ്ച രാജ്ഭവനിൽ

മുഖ്യമന്ത്രി പിണറായി വിജയനേയും ഡിജിപി ലോക് നാഥ് ബെഹ്റയേയും ഗവര്‍ണര്‍ കഴിഞ്ഞ ദിവസം വിളിച്ചു വരുത്തിയിരുന്നു. രാജ് ഭവനിലെത്തിയാണ് ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി കണ്ടത്.

മുഖം നോക്കാതെ നടപടി

മുഖം നോക്കാതെ നടപടി

അരമണിക്കൂര്‍ നീണ്ടു നിന്ന കൂടിക്കാഴ്ച്ചയില്‍ കുറ്റവാളികള്‍ക്കു നേരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന നിലപാട് ഗവര്‍ണറെ മുഖ്യമന്ത്രി അറിയിച്ചു. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം തന്നെയാണ് ട്വിറ്ററിലൂടെ കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയിച്ചത്.

അധികാരമുണ്ട്

അധികാരമുണ്ട്

അതേസമയം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാര്‍ പുറകോട്ടുപോയാല്‍ മുഖ്യമന്ത്രിയേയും ഡിജിപിയേയും വിളിച്ചു വരുത്താനുള്ള അധികാരം ഗവർണർക്കുണ്ടെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രേൻ പറഞ്ഞു.

പിണറായിയെ കാത്തിരിക്കുന്നത് കടുത്ത നടപടികൾ

പിണറായിയെ കാത്തിരിക്കുന്നത് കടുത്ത നടപടികൾ

ഈ നിലയിലാണ് പിണറായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെങ്കില്‍ ഇതിലും കടുത്ത നടപടികളാണ് സര്‍ക്കാരിനെ കാത്തിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേന്ദ്രസർക്കാർ നോക്കുകുത്തിയല്ല

കേന്ദ്രസർക്കാർ നോക്കുകുത്തിയല്ല

കേന്ദ്രസര്‍ക്കാര്‍ ഒരു നോക്കുകുത്തിയാണ് എന്ന് ആരും കരുതേണ്ടതില്ലെന്ന് പറഞ്ഞ സുരേന്ദ്രന്‍ അസാധാരണ സാഹചര്യങ്ങള്‍ ഉണ്ടാവുന്നതുകൊണ്ടാണ് അസാധാരണ നടപടികളും വേണ്ടി വരുന്നതെന്നും പറഞ്ഞു.

ഇരട്ട ചങ്കന്റെ ധൈര്യം പോയി

ഇരട്ട ചങ്കന്റെ ധൈര്യം പോയി

സംസ്ഥാനത്തു നടക്കുന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഗവർണർ വിളിച്ചപ്പോൾ ഇരട്ടച്ചങ്കന്റെ ധൈര്യം പോയെന്ന് കെ മുരളീധരൻ എംഎൽഎ പറഞ്ഞു.

പരിഹാസം

പരിഹാസം

കേന്ദ്ര ആഭ്യന്തരമന്ത്രിയുടേയും ഗവർണറുടേയും ഫോൺ കോളിൽ മുട്ടുവിറച്ച മുഖ്യമന്ത്രി എങ്ങനെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നും മുരളീധരൻ പരിഹസിച്ചു.

English summary
Vaikom Viswan also protest over governor's action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X