പുതിയ മദ്യനയം വേണമെന്ന് വൈക്കം വിശ്വൻ; മദ്യനയം നടപ്പാക്കാൻ എൽഡിഎഫ് യോഗത്തിൽ ആവശ്യപ്പെട്ടു!!

  • By: അക്ഷയ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: മദ്യ നിരോധനം പൂർണ്ണമായി നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നും മദ്യ നിരോധനം ലോകത്തെവിടെയും വിജയമായിട്ടില്ലെന്നും എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ പറഞ്ഞു. മദ്യനയം പ്രഖ്യാപിക്കാൻ എൽഡിഎഫ് യോഗത്തിൽ ആവശ്യപ്പെട്ടെന്ന് വൈക്കം വിശ്വൻ പറഞ്ഞു.

മദ്യവിൽപ്പന കൂടിയ സാഹചര്യത്തിൽ നിലവിലെ മദ്യനയത്തിൽ പൊളിച്ചെഴുത്ത് വേണമെന്നും അദ്ദേഹം പറഞ്ഞു. ഉദയഭാനുവിന്റെ റിപ്പോർട്ടും മദ്യ നിരോധനത്തെ അനുകൂലിച്ചിട്ടില്ല. കള്ള് വ്യവസായത്തെ സംരക്ഷണത്തിനും, വ്യാജ മദ്യം വിൽക്കുന്നത് തടയുന്നതും ലക്ഷ്യമിട്ടായിരിക്കണം പുതിയ മദ്യനയം.

Vaikom Viswan

അതുകൊണ്ട് തന്നെ കള്ള് ഷാപ്പിലൂടെ ശുദ്ധമായ കള്ള് മാത്രമേ ലഭിക്കുവെന്ന് ഉറപ്പ് വരുത്തണം. ഒപ്പം സുപ്രീം കോടതി വിധ പ്രകാരം അടച്ചു പൂട്ടിയ ബാറുകളിലെ തൊഴിലാളികൾക്ക് തൊഴിൽ സംരക്ഷം ഉറപ്പ് വരുത്തണമെന്നും പത്ര സമ്മേളനത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
Vaikom Viswan's press conference regarding liquor ban
Please Wait while comments are loading...