എൽഡിഎഫിലേക്ക് മാണിയെ ക്ഷണിച്ചിട്ടില്ല; സിപിഎമ്മിൽ പെട്ടവർ വിളിച്ചതായി അറിയില്ലെന്ന് വൈക്കം വിശ്വൻ!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: കെഎം മാണിയെ എൽഡിഎപിലേക്ക് ക്ഷണിച്ചെന്ന വാദം
തെറ്റെന്ന് വൈക്കം വിശ്വൻ. സിപിഎമ്മിൽപെട്ട ആരെങ്കിലും മാണിയുമായി സംസാരിച്ചോ എന്നറിയില്ല. എൽഡിഎഫ് ഇത്തരമൊരു നീക്കം നടത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കെ‌എം മാണിയെ മുഖ്യമന്ത്രിയാവാന്‍ എല്‍ഡിഎഫ് ക്ഷണിച്ചെന്ന് കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായയിലെ വാർത്തയോട് പ്രതികരിക്കുകയായിരുന്നു വൈക്കം വിശ്വൻ.

കെഎം മാണിയെക്കുറിച്ച് മന്ത്രി ജി സുധാകരന്‍ സംസാരിച്ചത് എന്തിനെന്നറിയില്ലെന്ന് വൈക്കം വിശ്വന്‍ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. മുഖ്യമന്ത്രി പദം ആഗ്രഹിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയും അതേസമയം മുഖപത്രത്തിലെ വാര്‍ത്തകളെയും മന്ത്രി സുധാകരന്റെ പ്രസ്താവനയെയും തളളാതെ കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണി രംഗത്ത് വന്നിരുന്നു. മുഖപത്രമായ പ്രതിഛായയില്‍ വന്ന കാര്യങ്ങള്‍ തന്നോട് ആലോചിച്ചോ, അറിഞ്ഞോ ഉളളതല്ല. അവര്‍ അവരുടെതായ നിരീക്ഷണങ്ങളും അന്വേഷണങ്ങളും നടത്തിക്കാണുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

Vaikom Viswan

സുധാകരന്റെ അറിവ് വെച്ച് സുധാകരന്‍ പറയുന്നു. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ താന്‍ കേട്ടിട്ടില്ല. സുധാകരന്‍ വളരെ മാന്യനായ വ്യക്തിയാണ്. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും മാണി പറഞ്ഞു. ചില നേതാക്കള്‍ മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നതായി മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു. നേരത്തെ മന്ത്രി ജി സുധാകരന്‍ ഇക്കാര്യം പ്രസംഗത്തില്‍ സൂചിപ്പിക്കുകയും വിവാദമാകുകയും ചെയ്തിരുന്നു. മന്ത്രി സുധാകരന്റെ പരാമര്‍ശം ദുരുദ്ദേശ്യത്തോടു കൂടിയാണെന്ന് ശത്രുക്കള്‍ പോലും കരുതുന്നുണ്ടാവില്ലെന്നും അത് കെഎം മാണിയുടെ രാഷ്ട്രീയ സത്യസന്ധതയ്ക്ക് ലഭിച്ച ഉത്തമ സാക്ഷ്യപത്രമാണെന്നും മുഖപ്രസംഗത്തില്‍ കേരള കോണ്‍ഗ്രസ് വിശദമാക്കുകയായിരുന്നു.

English summary
Vaikom Viswan's react on KM Mani issue
Please Wait while comments are loading...