ബാര്‍ കോഴക്കേസില്‍ ശങ്കര്‍ റെഡ്ഡിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ്; അപ്പോള്‍ സുകേശന്റെ മൊഴി?

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ബാര്‍ക്കോഴ വീണ്ടും വിവാദമാകുകയാണ്. ബാര്‍ക്കോഴക്കേസ് അട്ടിമറിക്കാന്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡിക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ വിജിലന്‍സ് നടത്തിയ ത്വരിത പരിശോധനയില്‍ ശങ്കര്‍ റെഡ്ഡിക്കെതിരെ തെളിവില്ലെന്ന റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്. മുന്‍ മന്ത്രി കെഎം മാണിക്കെതരിയാ ബാര്‍കോഴക്കേസ് അട്ടിമറിക്കാന്‍ എന്‍ ശങ്കര്‍ റെഡ്ഡിയും എസ്പി ആര്‍ സുകേശനും ചേര്‍ന്ന ശ്രമിച്ചെന്നായിരുന്ന് പരാതി.

Sankar Reddy

നൂറ് പോജുള്ള റിപ്പോര്‍ട്ടാണ് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. കേസെടുക്കാന്‍ ആവശ്യമായ തെളിവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ടും ശുപാര്‍ശയും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അടുത്ത മാസം ഏഴിനാണ് കേസില്‍ വിധി പറയുന്നത്.

ഇതിനിടെ കേസ് ദുര്‍ബലമാക്കാന്‍ ശങ്കര്‍ റെഡ്ഡി ശ്രമിച്ചുവെന്നും കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയത് റെഡ്ഡിയാണെന്നുമുള്ള എസ്പി ആര്‍ സുകേശന്റെ മൊഴി പുറത്ത്. ശങ്കര്‍ റെഡ്ഡി തനിക്ക് മാനസീക സമ്മര്‍ദവും മനോവിഷമവുമുണ്ടാക്കിയെന്നും വേഗത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ബന്ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

KM Mani

എന്നാല്‍ സുകേശന്റെ മൊഴി ശങ്കര്‍ റെഡ്ഡി തള്ളി. സുകേശന്റെ മൊഴി കളവാണ്. മാണിക്കെതിരെ തെളിവില്ലെന്ന് പറ്ച് സുകേശനെന്നും ശങ്കര്‍ റെഡ്ഡി പറഞ്ഞത്.

ബാര്‍ കോഴക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ശങ്കര്‍ റെഡ്ഡിക്കെതിരെ തെളിവില്ലെന്നു കണ്ടെത്തിയതിന് പിന്നാലെയാണ് സുകേശന്റെ മൊഴി പുറത്ത് വന്നിരിക്കുന്നത്.

English summary
Vigilance submit quick verification report on Shankar Reddy. Reort says there is no evidence.
Please Wait while comments are loading...