വിഷുബംബര്‍ നേടിയ ഭാഗ്യശാലിയെ ഒടുവില്‍ തിരിച്ചറിഞ്ഞു...!! സമ്മാനം ഒന്നും രണ്ടും അല്ല.. നാല് കോടി..!!!

  • By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: നാലുകോടിയുടെ വിഷുബംബര്‍ അടിച്ച ഭാഗ്യവാനെ ഒടുവില്‍ തിരിച്ചറിഞ്ഞു. വിഷുബംബര്‍ നറുക്കെടുപ്പ് കഴിഞ്ഞ് മൂന്ന് ദിവസമായെങ്കിലും ഭാഗ്യശാലിയെ കണ്ടെത്താനായിരുന്നില്ല. ആറ്റിങ്ങല്‍ അവനവന്‍ചേരി ഏകെജി നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ രണ്ടില്‍ ഷെറിന്‍ വില്ലയില്‍ റസലുദ്ദീനാണ് ആ ഭാഗ്യശാലി. റിട്ട. ഹെഡ് മാസ്റ്ററാണ് റസലുദ്ദീന്‍. എസ്ബി215845 എന്ന ടിക്കറ്റാണ് എഴുപതുകാരന് ഭാഗ്യം കൊണ്ടുവന്നത്.

lottarry

Read More: പീഡനവീരൻ സ്വാമിയുടെ ലിംഗം മുറിച്ചത് പെണ്‍കുട്ടിയല്ല...! സ്വാമിയുമല്ല..!! അത് മൂന്നാമതൊരാള്‍...!!!

ആറ്റിങ്ങല്‍ ഭഗവതി ലോട്ടറി ഏജന്‍സിയുടെ ചിറയിന്‍കീഴ് വലിയകട ശാഖയില്‍ നിന്നെടുത്ത ടിക്കറ്റിനാണ് ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഈ ഏജന്‍സില്‍ നിന്നെടുത്ത ടിക്കറ്റിന് ഇത് രണ്ടാം തവണയാണ് സമ്മാനമടിക്കുന്നത്. നേരത്തെ ജനുവരിയില്‍ നറുക്കെടുത്ത ന്യൂ ഇയര്‍ ബംബര്‍ ടിക്കറ്റിലെ ഒന്നാം സമ്മാനവും ഈ ഏജന്‍സിക്കായിരുന്നു. സമ്മാനാര്‍ഹമായ ടിക്കറ്റ് റസലുദ്ദീന്‍ ആറ്റിങ്ങല്‍ കനറാ ബാങ്ക് ശാഖയില്‍ ഏല്‍പ്പിച്ചു.

lottary

Read More: ഇരുവഞ്ഞിപ്പുഴ അറബിക്കടലില്‍ ചേരുമെങ്കിൽ നമ്മള് ബീഫും തിന്നും !! സംഘികളോട് രശ്മി നായർ...!!

ഇക്കഴിഞ്ഞ 24നായിരുന്നു വിഷുബംബര്‍ നറുക്കെടുപ്പ്. എന്നാല്‍ സമ്മാനാര്‍ഹനെ കണ്ടെത്താനായിരുന്നില്ല. ബംബര്‍ അടിച്ച വിവരം റസലുദ്ദീന്‍ ആരെയും അറിയിച്ചതുമില്ല. ടിക്കറ്റ് കാനറ ബാങ്കില്‍ ഏല്‍പ്പിച്ചതോടെ ബാങ്ക് മാനേജരാണ് ലോട്ടറി ഏജന്‍സിയെ വിവരം അറിയിച്ചത്. ലഭിക്കുന്ന പണം കൊണ്ട് മകളുടെ വിവാഹാവശ്യത്തിന് എടുത്ത കടം വീട്ടുകയെന്നതാണ് റസലുദ്ദീന്റെ ആദ്യത്തെ ലക്ഷ്യം.

English summary
Native of Attingal has won the Vishu Bumper of the year
Please Wait while comments are loading...