കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബല്‍റാം വിവരദോഷിയെന്ന് പിണറായി; സ്വന്തക്കാരെ ഉപദേശിക്കൂവെന്ന് ചെന്നിത്തല, കോണ്‍ഗ്രസ് രണ്ടുതട്ടില്‍

കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായത്തിന് വിരുദ്ധമാണ് യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ്‌യുവിന്റെ പ്രതികരണം.

  • By Ashif
Google Oneindia Malayalam News

കൊച്ചി: കമ്യൂണിസ്റ്റ് നേതാവ് എകെ ഗോപാലന്‍ ബാലപീഡകനാണെന്ന് അധിക്ഷേപിച്ച തൃത്താല എംഎല്‍എ വിടി ബല്‍റാമിനെ അനുകൂലിച്ചും വിമര്‍ശിച്ചും നേതാക്കള്‍. മിക്ക നേതാക്കളും എംഎല്‍എയുടെ പരാമര്‍ശം പരിധിവിട്ടുവെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അല്‍പ്പം മയപ്പെടുത്തിയാണ് പ്രതികരിച്ചത്. ഉമ്മന്‍ ചാണ്ടിയും കെ മുരളീധരനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെപിസിസി അധ്യക്ഷന്‍ എംഎം ഹസനും ബല്‍റാമിനെ എതിര്‍ത്തപ്പോള്‍ യൂത്ത് കോണ്‍ഗ്രസും കെഎസ്‌യുവും ബല്‍റാമിനെ തള്ളിപ്പറഞ്ഞില്ല. ഇതോടെ ബല്‍റാം വിവാദം കോണ്‍ഗ്രസില്‍ തന്നെ ഭിന്നതയ്ക്ക് കാരണമായിരിക്കുകയാണ്. ബല്‍റാമിനെ മാത്രമല്ല, കോണ്‍ഗ്രസിനെ കൂടി വിമര്‍ശിച്ച് ഒരുപടി കടന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം....

കോണ്‍ഗ്രസിന്റെ ജീര്‍ണത

കോണ്‍ഗ്രസിന്റെ ജീര്‍ണത

ബല്‍റാമിനെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസിന്റെ ജീര്‍ണത തെളിയിക്കുന്നതാണെന്ന് പിണറായി പ്രതികരിച്ചു. എകെജി എന്ന മഹദ് ജീവിതത്തിന്റെ യശസ്സില്‍ ഒരു നുള്ള് മണല്‍ വീഴ്ത്തുന്നത് ഇന്ത്യയിലെ സാധാരണക്കാരുടെ ഹൃദയത്തിലേല്‍പ്പിക്കുന്ന പരിക്കാണ്. വിവരദോഷിയായ എംഎല്‍എയ്ക്ക് അത് പറഞ്ഞുകൊടുക്കാന്‍ വിവേകമുള്ള ഒരു നേതൃത്വം കോണ്‍ഗ്രസിന് ഇല്ലെന്നതാണ് ആ പാര്‍ട്ടിയുടെ ദുരന്തമെന്നും പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.

വകതിരിവില്ലായ്മയും വിവരക്കേടും

വകതിരിവില്ലായ്മയും വിവരക്കേടും

എകെജിയെ അവഹേളിച്ച എംഎല്‍എയെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നത് ആ പാര്‍ട്ടിയുടെ ജീര്‍ണ്ണത തെളിയിക്കുന്നു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പതാകയേന്തി നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതിയ മഹാനായ ജനനായകനെ ഹീന ഭാഷയില്‍ അധിക്ഷേപിച്ച എംഎല്‍എയ്ക്ക് കോണ്‍ഗ്രസിന്റെ ചരിത്രമോ എകെജിയുടെ ജീവിതമോ അറിയില്ലായിരിക്കാം. വകതിരിവില്ലായ്മയും വിവരക്കേടുമാണത്. ആ വകതിരിവില്ലായ്മയാണോ കോണ്‍ഗ്രസിന്റെ മുഖമുദ്ര എന്ന് വിശദീകരിക്കേണ്ടത് ആ പാര്‍ട്ടി നേതൃത്വമാണെന്നും പിണറായി പറഞ്ഞു.

ബല്‍റാമിനെ തള്ളി, പിണറായിയെ കൊട്ടി ചെന്നിത്തല

ബല്‍റാമിനെ തള്ളി, പിണറായിയെ കൊട്ടി ചെന്നിത്തല

എകെജിയെ വ്യക്തിപരമായി അധിക്ഷേപിച്ച ബല്‍റാം എംഎല്‍എയെ തള്ളിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പക്ഷേ, മുഖ്യമന്ത്രിയുടെ ഉപദേശം കോണ്‍ഗ്രസിന് ആവശ്യമില്ലെന്നു തുറന്നടിച്ചു. ഗാന്ധി കുടുംബത്തെയും കോണ്‍ഗ്രസ് നേതാക്കളെയും അധിക്ഷേപിക്കുന്ന സ്വന്തം മന്ത്രിസഭയിലുള്ളവരെ നിലയ്ക്ക് നിര്‍ത്തിയ ശേഷം മതി സാരോപദേശമെന്ന് ചെന്നിത്തല മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് മറുപടി നല്‍കി.

ബല്‍റാമിനെ വിളിച്ചു

ബല്‍റാമിനെ വിളിച്ചു

എകെജിയുമായി ബന്ധപ്പെട്ടു നടത്തിയ പരാമര്‍ശത്തിന്റെ നിജസ്ഥിതി അറിയാന്‍ വി ടി ബല്‍റാം എം എല്‍ എ യുമായി ഞാന്‍ സംസാരിച്ചുവെന്ന് ചെന്നിത്തല ഫേസ്ബുക്കില്‍ അറിയിച്ചു. സാമൂഹ്യ മാധ്യമത്തില്‍ നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാക്കളെ മോശമായി ചിത്രീകരിച്ചപ്പോള്‍ നടത്തിയ മറുപടിയായിരുന്നു പരാമര്‍ശം എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്തരം പരാമര്‍ശത്തിനോട് കോണ്‍ഗ്രസിന് യോജിപ്പില്ല.എകെജിയെ മാത്രമല്ല ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയോട്

മുഖ്യമന്ത്രിയോട്

എകെജിയെ സംബന്ധിച്ച് ഉയര്‍ന്ന പരാമര്‍ശത്തിന്റെ പേരില്‍ ക്ഷുഭിതനായ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക് പോസ്റ്റ് ഞാന്‍ വായിച്ചു. സ്വന്തം മന്ത്രിസഭയിലെ അംഗങ്ങള്‍ മറ്റുള്ളവരെ പുലഭ്യം പറയുന്നത് മുഖ്യമന്ത്രി എന്ത് കൊണ്ട് കണ്ടില്ലെന്ന് നടിക്കുന്നു? ഗാന്ധി കുടുംബം മുതല്‍ ഡോ.മന്‍മോഹന്‍ സിംഗ്, സംസ്ഥാനത്തെ മുന്‍മുഖ്യമന്ത്രി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കന്മാരെ മന്ത്രിമാരും സിപിഎം പാര്‍ട്ടി നേതാക്കന്മാരും അടച്ചാക്ഷേപിക്കുകയാണ്. സ്വന്തം മന്ത്രിമാരെ നിലയ്ക്ക് നിര്‍ത്തിയ ശേഷം മതി കോണ്‍ഗ്രസുകാരോടുള്ള സാരോപദേശം എന്ന് വിനയത്തോടുകൂടി മുഖ്യമന്ത്രിയെ ഓര്‍മിപ്പിക്കുന്നുവെന്ന് പറഞ്ഞതാണ് ചെന്നിത്തലയുടെ പോസ്റ്റ് അവസാനിക്കുന്നത്.

ബല്‍റാമിന് പിന്തുണ

ബല്‍റാമിന് പിന്തുണ

അതേസമയം, ബല്‍റാമിനെ പൂര്‍ണമായും പിന്തുണച്ചാണ് യൂത്ത് കോണ്‍ഗ്രസും കെഎസ് യുവും പ്രതികരിച്ചത്. ബല്‍റാമിന്റെത് വ്യക്തിപരമായ അഭിപ്രായപ്രകടനമാണെന്നു ബല്‍റാം മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നവര്‍ ആദ്യം കോടിയേരിയെ കൊണ്ട് മാപ്പ് പറയിപ്പിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് തുറന്നടിച്ചു.

വസ്തുനിഷ്ഠമായി വിലയിരുത്തൂ

വസ്തുനിഷ്ഠമായി വിലയിരുത്തൂ

നെഹ്‌റു കുടുംബത്തെ അപമാനിച്ചതില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും ഡീന്‍ ആവശ്യപ്പെട്ടു. കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അഭിജിതും ബല്‍റാമിനെ പിന്തുണച്ച് രംഗത്തെത്തി. ബല്‍റാമിന്റെ പോസ്റ്റ് വസ്തുനിഷ്ഠമായി വിലയിരുത്താന്‍ വിമര്‍ശകര്‍ തയ്യാറാകണമെന്നു അദ്ദേഹം പറഞ്ഞു. പച്ചതെറി പറഞ്ഞ് ബല്‍റാമിന്റെ പോസ്റ്റിലെ മാന്യതയെ ചര്‍ച്ച ചെയ്യുന്നവരോട് സഹതാപം മാത്രമേയുള്ളൂവെന്നും അഭിജിത് പറഞ്ഞു.

 നേതാക്കളുടെ പ്രതികരണം

നേതാക്കളുടെ പ്രതികരണം

കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായത്തിന് വിരുദ്ധമാണ് യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ്‌യുവിന്റെ പ്രതികരണം. ബല്‍റാമിന്റെ പരാമര്‍ശം തെറ്റാണെന്നും കോണ്‍ഗ്രസിന്റെ അഭിപ്രായമല്ലെന്നും കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ പറഞ്ഞിരുന്നു. കെ മുരളീധരനും ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സമാനമായ അഭിപ്രായം തന്നെയാണ് പങ്കുവച്ചത്.

ഹസന്റെ താക്കീത്

ഹസന്റെ താക്കീത്

കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ആദരവ് നേടിയ നേതാവാണ് എകെജിയെന്നും ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്നുമാണ് ഹസന്‍ ബല്‍റാമിനോടുള്ള പ്രതികരണമായി പറഞ്ഞത്. ബല്‍റാമിന്റെ വാക്കുകള്‍ അനുചിതമാണണെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ബല്‍റാം ഖേദം പ്രകടിപ്പിക്കണമെന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത്.

വിവാദങ്ങള്‍ക്ക് തുടക്കം ഇങ്ങനെ

വിവാദങ്ങള്‍ക്ക് തുടക്കം ഇങ്ങനെ

എകെജി ബാലികാ പീഡനകനെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കമന്റിട്ടതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. ഇതിനെതിരേ പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നതോടെ അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഹിന്ദു ദിനപത്രത്തിലെ ലേഖനങ്ങളും എകെജിയുടെ ആത്മകഥയും ഉദ്ധരിച്ചായിരുന്നു ബല്‍റാമിന്റെ വിശദീകരണം. എന്നാല്‍ പ്രണയവും പീഡനവും തുലനം ചെയ്ത ബല്‍റാമിന്റെ നടപടി ശരിയല്ലെന്നാണ് രാഷ്ട്രീയ ഭേദമന്യേ പ്രമുഖര്‍ അഭിപ്രായപ്പെട്ടത്.

English summary
VT Balram Comments about AKG: Youth Congress and KSU Supports Balram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X