കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പള്ളികളില്‍ വെള്ളം ഉപയോഗത്തിന് നിയന്ത്രണം പ്രാര്‍ത്ഥനാ മുഖരിതമായി റമദാനിലെ മൂന്നാമത്തെ വെള്ളി

  • By Sreejith Kk
Google Oneindia Malayalam News

വടകര : അടിമക്കും ഉടമക്കും ഇടയില്‍ വിത്യാസമില്ലെന്ന സത്യം മനസില്‍ ഉള്‍ക്കൊണ്ട് വിശ്വാസികള്‍ റമദാനിലെ മൂന്നാമത്തെ വെള്ളിയാഴ്ചയായ ഇന്നലെ പള്ളികളില്‍ പ്രാര്‍ത്ഥനകളാള്‍ മുഖരിതമാക്കി. സത്യം അസത്യവുമായി പോരാടിയ ബദര്‍ ദിനത്തിന്റെ രാവ് കൂടി വെള്ളിയാഴ്ചയായ ഇന്നലെയായപ്പോള്‍ പള്ളികളില്‍ പോരാട്ട സ്മരണകളാല്‍ ജ്വലിച്ചു. പ്രത്യേക പ്രഭാഷണങ്ങളും പ്രാര്‍ത്ഥനകളും ജുമുഅ നമസ്‌കാരത്തിന് ശേഷം എല്ലാ പള്ളികളിലും നടന്നു. വെള്ളിയാഴ്ചയാതിനാല്‍ ജുമുഅ നമസ്‌കാരത്തിന് പള്ളികളെല്ലാം നിറഞ്ഞു കവിഞ്ഞിരുന്നു. വിശ്വാസികളെല്ലാം തന്നെ നേരത്തെ പള്ളികളില്‍ ഇടംപിടിച്ചു.

രണ്ട് ദിവസമായി മഴയില്ലാത്തതിനാലും നമസ്‌കാരത്തിനുള്ള ആളുകളുടെ ബാഹുല്യം കണക്കിലെടുത്തും പള്ളികളുടെ പുറത്തും പ്രത്യേക സൗകര്യങ്ങള്‍ സജ്ജമാക്കിയിരുന്നു. നോമ്പ് തുറകളും വിവിധ പള്ളികള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിച്ചിരുന്നു. പതിനേഴാം രാവ് പ്രമാണിച്ച് പൊതു പരിപാടികള്‍ നടത്തുന്നത് നിപാ വൈറസ് ബാധയെ തുടര്‍ന്ന് ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം ഉപേക്ഷിച്ചു.

news

നിപാ വൈറസ് കാരണം ജില്ലയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചത് കണക്കിലെടുത്ത്
വെള്ളം ഉപയോഗിക്കുന്നത് വടകര മേഖലയിലെ പള്ളികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹൗളുകളിലെ വെള്ളം ഒഴിവാക്കി പൈപ്പുകളില്‍ നിന്നുമാണ് വെള്ളം ഉപയോഗിക്കുന്നത്. അതാത് ദിവസങ്ങളില്‍ പള്ളികളെ വെള്ളം ശുചീകരിക്കാനും പള്ളി പരിപാലന പ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. വടകരയിലെ വിവിധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് ബോധവല്‍കരണ ക്ലാസുകളും നടന്നു വരികയാണ്.

English summary
Water management in mosque,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X