തിരുവനന്തപുരത്ത് ആരാവും മേയർ? തീരുമാനിക്കാൻ രാജീവ് ചന്ദ്രശേഖർ ഡൽഹിക്ക്, സർപ്രൈസിന് സാധ്യത
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് നേടിയ ഉജ്വല വിജയത്തിന് പിന്നാലെ ആരാവും മേയർ എന്നതിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾ കാര്യമായി തന്നെ ഉയരുന്നുണ്ട്. ഇതുവരെയും ഇക്കാര്യത്തിൽ ബിജെപി അന്തിമ തീരുമാനം എടുത്തിട്ടില്ല എന്നാണ് ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ അഭിപ്രായം കൂടി ആരായാൻ ബിജെപി സംസ്ഥാന നേതൃത്വം ഒരുങ്ങുന്നുവെന്നാണ് വിവരം.
ഇതിന്റെ ഭാഗമായി ചർച്ചകൾ നടത്താൻ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉടൻ ഡൽഹിയിലേക്ക് തിരിക്കും. ഇന്നോ നാളെയോ കേന്ദ്ര നേതൃത്വവുമായി ഇത് സംബന്ധിച്ച ചർച്ച നടത്തുമെന്നാണ് സൂചന. മറ്റന്നാൾ രാത്രി ഡൽഹിയിൽ നിന്ന് രാജീവ് ചന്ദ്രശേഖർ മടങ്ങിയെത്തിയ ശേഷമാകും സംസ്ഥാനത്തെ ചർച്ചകൾ പുനരാരംഭിക്കുക. ഇതിനിടെ, തിരഞ്ഞെടുപ്പ് അവലോകനത്തിനായി മണ്ഡലം ഭാരവാഹികൾ വരെയുള്ളവരുടെ യോഗവും ജില്ലാ കോർ കമ്മിറ്റിയും ഇന്ന് ചേരുന്നുമുണ്ട്.

നിലവിലെ സാഹചര്യത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ അഭിപ്രായം കൂടി ചോദിച്ച ശേഷം മാത്രമാവും മേയറുടെ കാര്യത്തിൽ തീരുമാനം ഉണ്ടാവുക. ഇപ്പോഴത്തെ സാഹചര്യത്തിൽ രണ്ട് പേരുകൾക്ക് ആണ് എല്ലാവരും മുൻഗണന നൽകുന്നത്. ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ, പാർട്ടി സംസ്ഥാന സെക്രട്ടറി വിവി രാജേഷ് എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്.
ഇത് കൂടാതെ കേന്ദ്ര നേതൃത്വത്തിനു മുന്നിൽ ആർഎസ്എസ് സമർപ്പിച്ചിട്ടുള്ള പേരുകൾ കൂടി പരിശോധിച്ച ശേഷം ഒരു പേര് അന്തിമമായി നിർദ്ദേശിക്കാനാണ് സാധ്യതയെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. മേയർ സ്ഥാനത്തേക്ക് ഒരു സർപ്രൈസ് സ്ഥാനാർത്ഥി പാർട്ടി പ്രതിനിധിയായി മത്സരിക്കാനുള്ള സാധ്യതയും നിലവിൽ തള്ളിക്കളയാനാകില്ല. നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട ചില അഭ്യൂഹങ്ങൾ പ്രചരിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ തവണ പുതുമുഖങ്ങൾക്ക് അവസരം നൽകിയ ഇടത് മുന്നണിക്ക് കിട്ടിയ തിരിച്ചടി കൂടി മുന്നിൽ കണ്ടുകൊണ്ടാവും ബിജെപിയുടെ നീക്കങ്ങൾ. അങ്ങനെയെങ്കിൽ സ്ഥിരംസമിതി അധ്യക്ഷൻ ഉൾപ്പെടെ നിർണായക പദവികൾ എല്ലാം തന്നെ പരിചയസമ്പന്നരായ ആളുകൾക്ക് തന്നെയാവും അനുവദിക്കുക. മാത്രമല്ല കഴിഞ്ഞ തവണ ജയിച്ച നിർവധി പേർ ഇത്തവണയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
തിരഞ്ഞെടുപ്പ് നടന്ന 100ൽ 50 സീറ്റ് നേടി ചരിത്ര മുന്നേറ്റമാണ് ഇക്കുറി തിരുവനന്തപുരത്ത് ബിജെപി നടത്തിയത്. ഇക്കഴിഞ്ഞ അഞ്ച് വർഷവും കോർപ്പറേഷൻ ഭരണത്തിനെതിരെ സമരങ്ങൾ നയിച്ചത് വിവി രാജേഷായിരുന്നു. കൂടാതെ പരിചയസമ്പത്തിലും രാജേഷിന് തന്നെയാണ് മുൻതൂക്കം. അതുകൊണ്ട് തന്നെ രാജേഷിന് നറുക്ക് വീഴുമെന്നാണ് ചിലർ കരുതുന്നത്.
ഡിസംബർ 21-നാണ് കോർപ്പറേഷനിലെ കൗൺസിലർമാരുടെ സത്യപ്രതിജ്ഞ നടക്കുക. 26-നാണ് മേയർ തിരഞ്ഞെടുപ്പ്. നിലവിൽ വിവി രാജേഷ്, ആർ ശ്രീലേഖ തുടങ്ങിയവർക്ക് പുറമെ മേയർ സ്ഥാനത്തേക്ക് കരമന അജിത്, ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് സിമി ജ്യോതിഷ് എന്നിവരെ ഉൾപ്പെടെ പാർട്ടി പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications