• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഷ്ടപരിഹാര തുക സമൂഹത്തിന് നല്‍കും; വിഎസിനെതിരായ കേസിലെ ജയത്തില്‍ ഉമ്മന്‍ ചാണ്ടി

Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരായ മാനനഷ്ടക്കേസില്‍ ലഭിക്കുന്ന നഷ്ടപരിഹാര തുക സമൂഹ നന്മയ്ക്കായി ഉപയോഗിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. സോളര്‍ പാനല്‍ ഇടപാടില്‍ തനിക്കെതിരെ അടിസ്ഥാനരഹിതമായ അഴിമതി ആരോപണം ഉയര്‍ത്തിയെന്നു കുറ്റപ്പെടുത്തി നല്‍കിയ അപകീര്‍ത്തിക്കേസില്‍ ഉമ്മന്‍ചാണ്ടിയ്ക്ക് അനുകൂലമായാണ് കോടതി വിധി വന്നത്.

വി എസ് അച്യുതാനന്ദന്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് 10.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് കോടതി വിധിച്ചത്. അന്യായം നല്‍കിയ ദിവസം മുതല്‍ 6% പലിശയും കോടതിച്ചെലവും നല്‍കണമെന്നും പ്രിന്‍സിപ്പല്‍ സബ് ജഡ്ജി ഷിബു ദാനിയേല്‍ വിധിച്ചു. എന്നാല്‍ ഈ തുക സ്വന്തം ആവശ്യത്തിന് ഉപയോഗിക്കില്ലെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്.

കേസിന് പോകാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ല. ആരോപണം നിഷേധിച്ചപ്പോള്‍ നിയമനടപടിക്ക് എന്തുകൊണ്ട് പോകുന്നില്ലെന്ന് ചോദിച്ചത് കൊണ്ടാണ് കോടതിയെ സമീപിച്ചതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആരോപണങ്ങള്‍ മാനസികമായി വേദനിപ്പിച്ചു. അപ്പോഴും സത്യം ജയിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസില്‍ സത്യം ജയിക്കുമെന്ന് അറിയാവുന്നത് കൊണ്ട് ഭയമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് സ്ഥിരീകരിച്ചത് 2,85,914പേര്‍ക്ക്: രോഗമുക്തി നിരക്ക് 93.23 %രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് സ്ഥിരീകരിച്ചത് 2,85,914പേര്‍ക്ക്: രോഗമുക്തി നിരക്ക് 93.23 %

താന്‍ മുഖ്യന്ത്രിയായിരുന്ന കാലത്ത് പ്രതിപക്ഷം നിരവധി ആക്ഷേപങ്ങള്‍ ഉന്നയിച്ചു. തെറ്റ് ചെയ്തില്ലെന്ന് പൂര്‍ണ ബോധ്യമുണ്ട്. എത്ര കേസുകള്‍, എത്ര കമ്മിഷനുകള്‍ വന്നുവെന്നും അദ്ദേഹം ചോദിച്ചു. സത്യം ജയിച്ചുവെന്ന് മനസിലായി. എന്റെ മനസാക്ഷിയാണ് എന്റെ ശക്തി. വി എസ് അച്യുതാനന്ദന്റന്റെ പക്കല്‍ നിന്ന് പണം വാങ്ങുന്നതിന് സമയമെടുക്കും.

അപ്പീലൊക്കെ പോയി വരുമ്പോഴേക്കും കാലതാമസമടുക്കും. നേരത്തെ വന്ന വിധികള്‍ പ്രകാരം കിട്ടാനുള്ള തുകയും കിട്ടിയില്ലെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. അതേസമയം ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കാനുള്ള ഇപ്പോഴത്തെ എല്‍ ഡി എഫ് സര്‍ക്കാരിന്റെ നീക്കം ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രിയങ്കയുടെ പ്രചരണം നേട്ടമാകുന്നത് എസ്പിയ്ക്ക്; കാരണമിതാണ്പ്രിയങ്കയുടെ പ്രചരണം നേട്ടമാകുന്നത് എസ്പിയ്ക്ക്; കാരണമിതാണ്

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2013 ജൂലൈ ആറിന് ചാനല്‍ അഭിമുഖത്തിലാണ് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. സരിത നായരുടെ മറവില്‍ ഉമ്മന്‍ ചാണ്ടി സോളര്‍ കമ്പനി രൂപീകരിച്ചെന്നും മൂന്നരക്കോടി ജനങ്ങളെ പറ്റിച്ചെന്നുമായിരുന്നു ആരോപണം. ഇതിനെതിരെയാണ് ഉമ്മന്‍ ചാണ്ടി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ഈ കേസിലാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതി കഴിഞ്ഞ ദിവസം വിധി പ്രസ്താവിച്ചത്.

Recommended Video

cmsvideo
  തിരുവനന്തപുരം കൊവിഡ് C കാറ്റഗറിയില്‍ പെടുന്ന ആദ്യ ജില്ല, കടുത്ത നിയന്ത്രണം

  2014 ലായിരുന്നു ഉമ്മന്‍ ചാണ്ടി വി എസ് അച്യുതാനന്ദനെതിരെ കേസ് നല്‍കിയത്. പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച വക്കീല്‍ നോട്ടീസില്‍ ഒരു കോടി രൂപയായിരുന്നു നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. കേസ് കോടതിയില്‍ ഫയല്‍ ചെയ്തപ്പോള്‍ 10.10 ലക്ഷം രൂപയായി. അതേസമയം കേസില്‍ സബ് കോടതി വിധിക്കെതിരെ ജില്ലാ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്നും നിയമപോരാട്ടം തുടരുമെന്നും വി.എസ് അച്യുതാനന്ദന്റെ അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്.

  English summary
  the compensation received in the defamation case against former chief minister VS Achuthanandan will be used for the good of the socitey says oommen chandy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X