നരിനടയില്‍ ചെങ്കല്‍ ക്വാറി പൂട്ടിക്കാനെത്തിയ ഉദ്യോഗസ്ഥരെ തൊഴിലാളികള്‍ തടഞ്ഞുവെച്ചു

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര : ചക്കിട്ടപാറ നരിനടയില്‍ ചെങ്കല്‍ ക്വാറിയില്‍ പരിശോധനക്കെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ തൊഴിലാളികള്‍ തടഞ്ഞുവെച്ചു. ചക്കിട്ടപാറ വില്ലേജ് ഓഫീസര്‍ ചുമതലയുള്ള കെ.പി.അസീസ്, ജീവനക്കാരനായ കെ.പി.കാസീം എന്നിവരെയാണ് സ്ഥലത്ത് നിന്ന് പുറത്തേക്ക് പോകാനാകാതെ തടഞ്ഞത്.ഈ സമയത്ത് തൊഴിലാളികളും മണ്ണുമാന്തിയന്ത്രവുമെല്ലാം ക്വാറിയില്‍ ഉണ്ടായിരുന്നു.

അഴിമതിക്കും സ്വജനപക്ഷപാത്തതിനുമെതിരെ രാപ്പകല്‍ സമരം തുടങ്ങി

പെരുവണ്ണാമൂഴി എസ്.ഐ കെ.കെ.രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയ ശേഷം മാ ണ് പ്രശ്‌നം അവസാനിപ്പിച്ച് തൊഴിലാളികള്‍ പിരിഞ്ഞുപോയത്.
അനുമതിയില്ലാതെ ചെങ്കല്‍ ക്വാറി പ്രവര്‍ത്തിച്ചതിനാല്‍ ഒരാഴ്ച മുമ്പ് റവന്യൂ ഉദ്യോഗസ്ഥരെത്തി പൂട്ടിച്ച സ്ഥലമാണിത്.

perambra

ട്രേഡ് യൂണിയന്‍ നേതാക്കളും ജനപ്രതിനിധികളും യോഗം ചേര്‍ന്ന് കഴിഞ്ഞ ദിവസം ക്വാറി പ്രവര്‍ത്തിപ്പിക്കാന്‍ തിരുമാനിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. ഉദ്യോഗസ്ഥര്‍ മടങ്ങാന്‍ നോക്കവെയാണ് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രശ്നപരിഹാരമുണ്ടാക്കാതെ പോകാനാകില്ലെന്ന് തൊഴിലാളികള്‍ അറിയിച്ചത്

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
workers blocked the officers who came to close quarry

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്