കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടിയത് ഏഴ് പെരുമ്പാമ്പുകളെ; വീടിന് പുറത്തിറങ്ങാനാകാതെ നാട്ടുകാര്‍

Google Oneindia Malayalam News

കോട്ടയം: കോട്ടയം ജില്ലയിലെ കടുത്തുരുത്തി ഗ്രാമ പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ പ്രദേശമായ മാന്നാര്‍, പോളിടെക്‌നിക് ഭാഗങ്ങളില്‍ പെരുമ്പാമ്പുകളുടെ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഏഴ് ഭീമന്‍ പെരുമ്പാമ്പുകളെ ആണ് മാന്നാര്‍, പോളിടെക്‌നിക് ഭാഗങ്ങളില്‍ നിന്നും പിടികൂടിയത് എന്നാണ് നാട്ടുകാര്‍ പറയുന്നു.

പെരുമ്പാമ്പുകള്‍ സ്ഥിരം കാഴ്ചയായതോടെ ഭീതിയില്‍ പുറത്തിറങ്ങാന്‍ മടിക്കുകയായണ് പ്രദേശവാസികള്‍. കഴിഞ്ഞ ദിവസം വല്ലേപറമ്പില്‍ സേതുമാധവന്റെ വളര്‍ത്തു നായയെ പിടികൂടാന്‍ ശ്രമിച്ച പെരുമ്പാമ്പിനെ പഞ്ചായത്ത് അംഗം നോബി മുണ്ടയ്ക്കന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പിടികൂടിയിരുന്നു.

dsDS

ഈ പെരുമ്പാമ്പിനെ നോബി മുണ്ടയ്ക്കന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ വനം വകുപ്പിന് കൈമാറുകയും ചെയ്തിരുന്നു.ഏതാനും മാസത്തിനുള്ളില്‍ 7 ഭീമന്‍ പെരുമ്പാമ്പുകളെയാണ് ഇത്തരത്തില്‍ പ്രദേശത്തു നിന്നും പിടികൂടിയതെന്ന് നോബി മുണ്ടയ്ക്കന്‍ പറയുന്നു.

'വീഡിയോയിലെ സ്ത്രീ ശബ്ദം, നടന്നതെല്ലാം ഉഭയകക്ഷിസമ്മതത്തോടെയെന്ന് സ്ഥാപിക്കാന്‍ ശ്രമം..'സംവിധായകന്‍'വീഡിയോയിലെ സ്ത്രീ ശബ്ദം, നടന്നതെല്ലാം ഉഭയകക്ഷിസമ്മതത്തോടെയെന്ന് സ്ഥാപിക്കാന്‍ ശ്രമം..'സംവിധായകന്‍

പാടശേഖരത്തിന് നടുവിലൂടെ കടന്നു പോകുന്ന പഞ്ചായത്ത് റോഡുകളില്‍ പെരുമ്പാമ്പുകള്‍ കയറി കിടക്കുന്നത് പതിവാണ് എന്നും നോബി മുണ്ടയ്ക്കന്‍ കൂട്ടിച്ചേര്‍ത്തു. പരിസരത്തെ പല വീടുകളില്‍ നിന്നും കോഴികളെയും വളര്‍ത്തു മൃഗങ്ങളെയും പെരുമ്പാമ്പുകള്‍ പിടികൂടിയതായി നാട്ടുകാര്‍ പരാതിപ്പെടുന്നുണ്ട്.

'ദിലീപ് ഒരിക്കലും അതിജീവിതയെ അപകീര്‍ത്തിപ്പെടുത്തില്ല, അവരൊക്കെ ഒരു ഗ്യാംഗായിരുന്നു...' രാഹുല്‍ ഈശ്വര്‍'ദിലീപ് ഒരിക്കലും അതിജീവിതയെ അപകീര്‍ത്തിപ്പെടുത്തില്ല, അവരൊക്കെ ഒരു ഗ്യാംഗായിരുന്നു...' രാഹുല്‍ ഈശ്വര്‍

ആപ്പാഞ്ചിറ കാന്താരിക്കടവ് തോട്ടിലും പാടശേഖരങ്ങളിലും പെരുമ്പാമ്പുകള്‍ ധാരാളമായി ഉള്ളതായി പാടശേഖര സമിതി ഭാരവാഹികളും കര്‍ഷകരും പറഞ്ഞു. താറാവുകളും കോഴികളുമാണ് പെരുമ്പാമ്പിന്റെ ഇഷ്ട ഭക്ഷണം.

വര്‍ഷങ്ങളായി കാടുകള്‍ വെട്ടി തെളിക്കാതെ കിടക്കുന്ന റെയില്‍വേ ഭൂമിയില്‍ ഇഴ ജന്തുക്കളുടെ ശല്യം രൂക്ഷമാണ് എന്നും ഏതാനും മാസം മുന്‍പ് 18 മുട്ടകളുമായി പെരുമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി വനം വകുപ്പിന് കൈമാറിയിരുന്നു എന്നും നാട്ടുകാര്‍ പറയുന്നു.

സാധിക ഇതിപ്പോ എന്ത് ഭാവിച്ചാ...എല്ലാം കലക്കന്‍ ഫോട്ടോയാണല്ലോ

കഴിഞ്ഞ ദിവസം ആപ്പാഞ്ചിറ തോട്ടില്‍ ഭീമന്‍ പെരുമ്പാമ്പിനെ ചത്ത നിലയില്‍ കണ്ടതായി നാട്ടുകാര്‍ അറിയിച്ചു. റോഡുകളിലും വീടിന്റെ പരിസരങ്ങളിലും പെരുമ്പാമ്പുകള്‍ എത്തി തുടങ്ങിയതോടെ വീടിന് പുറത്ത് ഇറങ്ങാനാവാത്ത സ്ഥിതിയിലാണ് നാട്ടുകാര്‍ എന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.

Recommended Video

cmsvideo
ദിലീപിന്റെ പുതിയ അപേക്ഷയിലെ പരാമര്‍ശങ്ങള്‍ക്കെതിരെ എഴുത്തുകാരന്‍ എന്‍ എസ് മാധവൻ |*Kerala

മഴ പെയ്ത് കാട് വളര്‍ന്നതിനാല്‍ ഇവ വൃത്തിയാക്കി നാട്ടുകാര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും സുരക്ഷയൊരുക്കണം എന്ന് പ്രദേശവാസികള്‍ പറയുന്നു. വനം വകുപ്പും ബന്ധപ്പെട്ടവരും എത്രയും പെട്ടെന്ന് ഇക്കാര്യത്തില്‍ നടപടിയെടുക്കണം എന്നാണ് ഇവരുടെ ആവശ്യം. മഴക്കാലമായതിനാല്‍ പെരുമ്പാമ്പുകള്‍ മുട്ടയിടുന്ന കാലമാണിത്. രണ്ട് മാസം വരെ പെരുമ്പാമ്പുകള്‍ അടയിരിക്കാറുണ്ട്.

English summary
Kottayam: Seven pythons were caught within days in kaduthuruthi panchayath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X